AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

AI curriculum for schools: സ്‌കൂളുകള്‍ക്കായി എഐ പാഠ്യപദ്ധതി ഒരുങ്ങുന്നു; ഐഐടി പ്രൊഫസറുടെ നേതൃത്വത്തില്‍ പാനല്‍ രൂപീകരിച്ച് സിബിഎസ്ഇ

Artificial Intelligence and Computational Thinking curriculum: 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് കംപ്യൂട്ടേഷണൽ തിങ്കിങു'മായി ബന്ധപ്പെട്ടുള്ള പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനായി ഐഐടി മദ്രാസ് പ്രൊഫസറുടെ നേതൃത്വത്തില്‍ സിബിഎസ്ഇ വിദഗ്ധ സമിതി രൂപീകരിച്ചു

AI curriculum for schools: സ്‌കൂളുകള്‍ക്കായി എഐ പാഠ്യപദ്ധതി ഒരുങ്ങുന്നു; ഐഐടി പ്രൊഫസറുടെ നേതൃത്വത്തില്‍ പാനല്‍ രൂപീകരിച്ച് സിബിഎസ്ഇ
CBSEImage Credit source: facebook.com/cbseindia29/
jayadevan-am
Jayadevan AM | Published: 31 Oct 2025 13:06 PM

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ടുള്ള പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനായി ഐഐടി മദ്രാസ് പ്രൊഫസറുടെ നേതൃത്വത്തില്‍ സിബിഎസ്ഇ വിദഗ്ധ സമിതി രൂപീകരിച്ചു. ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് കംപ്യൂട്ടേഷണൽ തിങ്കിങു’മായി (എഐ & സിടി) ബന്ധപ്പെട്ടാണ്‌ പാഠ്യപദ്ധതി വികസിപ്പിക്കുന്നത്. 2026-27 മുതൽ എല്ലാ സ്കൂളുകളിലും മൂന്നാം ക്ലാസ് മുതല്‍ എഐ പാഠ്യപദ്ധതി നടപ്പിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കരിക്കുലം വികസിപ്പിക്കുന്നത്.

സിബിഎസ്ഇ, എൻസിഇആർടി, കെവിഎസ്, എൻവിഎസ്, അക്കാദമിക് വിദഗ്ധര്‍ എന്നിവരുള്‍പ്പെടെയുള്ളവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. എഐ & സിടി പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനായി ഐഐടി മദ്രാസിലെ ഡാറ്റാ സയൻസ്, എഐ വിഭാഗം പ്രൊഫസർ കാർത്തിക് രാമന്റെ അധ്യക്ഷതയിലാണ് വിദഗ്ദ സമിതി രൂപീകരിച്ചതെന്ന്‌ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു.

എഐ & സിടി പാഠ്യപദ്ധതി ‘ലേണിങ്’, ‘തിങ്കിങ്’, ‘ടീച്ചിങ്’ എന്നിവയെ ശക്തിപ്പെടുത്തുമെന്നും, പൊതുനന്മയ്ക്കായി എഐ എന്ന ആശയത്തിലേക്ക് ക്രമേണ വികസിക്കുമെന്നും അദ്ദേഹം പറഞ്ഞു. സങ്കീർണ്ണമായ വെല്ലുവിളികൾ പരിഹരിക്കുന്നതിനും, എഐ ധാര്‍മികമായി ഉപയോഗിക്കുന്നതിനുമുള്ള ഒരു ചുവടുവയ്പാണിതെന്നും സഞ്ജയ് കുമാര്‍ വ്യക്തമാക്കി.

Also Read: PSC Preliminary Exam 2025: പിഎസ്‌സിയുടെ അറിയിപ്പ്, ആ പരീക്ഷ വീണ്ടും എഴുതാം; പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പാഠ്യപദ്ധതി വിശാലാടിസ്ഥാനത്തിലുള്ളതും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമാകും. 2023 ലെ നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എഡ്യൂക്കേഷൻ (NCF-SE) അനുസരിച്ചാണ് പാഠ്യപദ്ധതി വികസിപ്പിക്കുന്നത്. ഓരോ വിദ്യാര്‍ത്ഥിയുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എൻ‌സി‌ആർ‌ടിയും സിബി‌എസ്‌ഇയും തമ്മിലുള്ള ഏകോപനത്തിലൂടെ ഇത് സുഗമമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, 18,000-ത്തിലധികം സിബിഎസ്ഇ സ്കൂളുകളില്‍ ആറാം ക്ലാസ് മുതല്‍ 15 മണിക്കൂര്‍ മൊഡ്യൂള്‍ വരെ എഐ ഒരു സ്‌കില്‍ സബ്ജക്ടായി നല്‍കുന്നുണ്ട്. എന്നാല്‍ 9-12 ക്ലാസുകളില്‍ ഇത് ഓപ്ഷണല്‍ വിഷയമാണ്.