CBSE: വിദ്യാര്‍ത്ഥികളെ മാനസികമായി കരുത്തരാക്കും; വെര്‍ച്വല്‍ മെന്റല്‍ ഹെല്‍ത്ത് സീരീസുമായി സിബിഎസ്ഇ
CBSE Virtual Mental Health Series: സിബിഎസ്ഇ സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ മെന്റല്‍ ഹെല്‍ത്ത് സീരീസ് ആരംഭിച്ചു. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി സഹകരിച്ചാണ് വെർച്വൽ മെന്റൽ ഹെൽത്ത് സീരീസ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 10 വരെ ഇത് നീണ്ടുനില്‍ക്കും
ലോക മാനസികാരോഗ്യ വാരത്തോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കായി സിബിഎസ്ഇ സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ മെന്റല്‍ ഹെല്‍ത്ത് സീരീസ് ആരംഭിച്ചു. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി സഹകരിച്ചാണ് വെർച്വൽ മെന്റൽ ഹെൽത്ത് സീരീസ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 10 വരെ ഇത് നീണ്ടുനില്‍ക്കും. സ്‌കൂള്‍ കമ്മ്യൂണിറ്റികള്‍ക്കിടയില്‍ മാനസിക ക്ഷേമവും മാനസിക പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ സിബിഎസ്ഇയും എയിംസും ലക്ഷ്യമിടുന്നത്.
എയിംസിലെ സൈക്യാട്രി ആൻഡ് കൗൺസിലിംഗ് സർവീസസ് വകുപ്പിലെ വിദഗ്ധർ സെഷനുകൾ നയിക്കും. മാനസികാരോഗ്യത്തിന്റെ വിവിധ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സെഷനുകള്‍ നടത്തുന്നത്. മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള അവബോധം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. രാവിലെ 11 മുതല്‍ 12 വരെയാണ് സെഷനുകള്‍ നടത്തുന്നത്. വെർച്വൽ പ്ലാറ്റ്‌ഫോമിലൂടെയാണ് സംഘടിപ്പിക്കുന്നത്.
ഇന്ന് രാവിലെ 11 മുതല്‍ 12 വരെ ഹെല്‍ത്ത്, ന്യൂട്രീഷ്യന്‍, ഇമോഷണല്‍ ഹെല്‍ത്ത് എന്ന വിഷയത്തിലായിരുന്നു സെഷന്‍ നടത്തിയത്. നാളെ ഇതേ സമയത്ത് ‘സ്‌ട്രെസ് എങ്ങനെ നിയന്ത്രിക്കാം’ എന്ന വിഷയത്തില്‍ സെഷനുണ്ടാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ‘പോസിറ്റീവ് മെന്റല്‍ ഹെല്‍ത്ത്’, ‘ഹാപ്പി ഗട്ട്, ഹെല്‍ത്തി ബ്രെയിന്‍’, ‘ഹൈ റിസ്‌ക് ബിഹേവിയര്‍ ഇന്‍ അഡോളസന്റ്‌സ്’, ‘ബിറ്റ്‌വീന്‍ സ്‌ക്രീന്‍സ് ആന്‍ഡ് സെല്‍വ്‌സ്: റിസൈലന്‍സ് ഇന്‍ ഡിജിറ്റല്‍ ഏജ്’ എന്നീ വിഷയങ്ങളിലും സെഷനുകള്‍ സംഘടിപ്പിക്കും.
ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ ഒരു സെഷനിൽ പങ്കെടുക്കാവുന്ന പരമാവധി എണ്ണം 1,000 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സിബിഎസ്ഇ അഫിലിയേറ്റ് ചെയ്ത സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, അധ്യാപകർ, കൗൺസിലർമാർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർക്കാണ് അവസരം.