AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

JEE Mains 2026: ജെഇഇ മെയിൻസ് രജിസ്ട്രേഷൻ എപ്പോൾ മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ?‍‍

JEE Mains Registration Date 2026: ഔദ്യോ​ഗിക വെബ്സൈറ്റായ jeemain.nta.nic.in ലൂടെ മാത്രമെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. ജെഇഇ മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കൃത്യമായ രേഖകൾ അപ്ഡേറ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള എല്ലാ നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്.

JEE Mains 2026: ജെഇഇ മെയിൻസ് രജിസ്ട്രേഷൻ എപ്പോൾ മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ?‍‍
Jee Mains 2026Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 04 Oct 2025 15:03 PM

ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (മെയിൻ) 2026 ന്റെ രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ). 2026 ജനുവരിയിൽ സെഷൻ ഒന്നും ഏപ്രിലിൽ സെഷൻ രണ്ടും എന്നിങ്ങനെ രണ്ട് സെഷനുകളിലായിട്ടാണ് പരീക്ഷ നടക്കുക. ജെഇഇ മെയിൻ പരീക്ഷയുടെ അപേക്ഷാ ഫോമുകൾ ഈ മാസം തന്നെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഔദ്യോ​ഗിക വെബ്സൈറ്റായ jeemain.nta.nic.in ലൂടെ മാത്രമെ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. ജെഇഇ മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കൃത്യമായ രേഖകൾ അപ്ഡേറ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള എല്ലാ നിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്.

ആവശ്യമായ രേഖകൾ എന്തെല്ലാം?

ആധാർ കാർഡ്: ശരിയായ പേര്, ജനനത്തീയതി (10-ാം ക്ലാസ് സർട്ടിഫിക്കറ്റ് പ്രകാരം), ഏറ്റവും പുതിയ ഫോട്ടോ, വിലാസം, പിതാവിന്റെ പേര് എന്നിവ അപ്ഡേറ്റായിരിക്കണം.

UDID കാർഡ് (വൈകല്യമുള്ളവർക്ക്): സാധുതയുള്ളതും, അപ്ഡേറ്റ് ചെയ്തതും, ആവശ്യാനുസരണം പുതുക്കിയതുമായിരിക്കണം.

Also Read: ഐടിഐ കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി; എവിടെ എങ്ങനെ അപേക്ഷിക്കാം?

കാറ്റഗറി സർട്ടിഫിക്കറ്റ് (EWS/SC/ST/OBC-NCL): സാധുതയുള്ളതും, അപ്ഡേറ്റ് ചെയ്തതുമായിരിക്കണം.

JEE (മെയിൻ) 2026 സംബന്ധിച്ച കൃത്യമായ അപ്ഡേറ്റുകൾ, നിർദ്ദേശങ്ങൾ, അറിയിപ്പുകൾ എന്നിവയ്ക്കായി ഉദ്യോഗാർത്ഥികൾ NTA യുടെ ഔദ്യോഗിക വെബ്സൈറ്റുകളായ nta.ac.in, jeemain.nta.nic.in എന്നിവ പതിവായി പരിശോധിക്കേണ്ടതാണ്.

ജെഇഇ മെയിൻസ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഘട്ടങ്ങൾ

എൻ‌ടി‌എ ജെഇഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in സന്ദർശിക്കുക

ഹോം‌പേജിൽ, ജെഇഇ മെയിൻ 2026 രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ആവശ്യമായ വിശദാംശങ്ങൾ നൽകി നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.

അപേക്ഷാ ഫോം പൂരിപ്പിച്ച് പരീക്ഷാ ഫീസ് അടയ്ക്കുക.

വിശദാംശങ്ങൾ സമർപ്പിച്ച ശേഷം പേജ് ഡൗൺലോഡ് ചെയ്യുക.

ഭാവി ആവശ്യങ്ങൾക്കായി ഇതിൻ്റെ പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കുക.