CBSE Practical Exam SOP: 10, 12 ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ; നടപടിക്രമങ്ങള്‍ കര്‍ശനമാക്കി സിബിഎസ്ഇ; അക്കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ല

CBSE Practical Examination Guidelines and SOPs: പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട് സിബിഎസ്ഇ വിശദമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പരീക്ഷാ നടത്തിപ്പിൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം

CBSE Practical Exam SOP: 10, 12 ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ; നടപടിക്രമങ്ങള്‍ കര്‍ശനമാക്കി സിബിഎസ്ഇ; അക്കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ല

CBSE

Published: 

06 Dec 2025 12:30 PM

10, 12 ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട് സിബിഎസ്ഇ വിശദമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ (SOP) പുറത്തിറക്കി. പരീക്ഷാ നടത്തിപ്പിൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കുകയാണ് പുതിയ നിര്‍ദ്ദേശങ്ങളിലൂടെ സിബിഎസ്ഇ ലക്ഷ്യമിടുന്നത്. ഇതിനായി നേരത്തെയുണ്ടായിരുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ ബോര്‍ഡ് ഭേദഗതി ചെയ്തു.

സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങള്‍ കർശനമായി പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ഷെഡ്യൂൾ അനുസരിച്ച് മൂല്യനിർണ്ണയം പൂർത്തിയാക്കണം. വെബ് പോർട്ടലിൽ ശരിയായ മാർക്കുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അപ്‌ലോഡ് ചെയ്ത മാർക്കുകളിൽ പിന്നീട് മാറ്റം വരുത്താനാകില്ല. ചില സ്‌കൂളുകൾ ഗുരുതരമായ തെറ്റുകൾ വരുത്തുകയും ഫലം പ്രഖ്യാപിച്ചതിന് ശേഷം അത് മാറ്റാൻ ബോർഡിനോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നതായി സിബിഎസ്ഇ വ്യക്തമാക്കി. അപ്‌ലോഡ് ചെയ്‌ത മാർക്കുകളില്‍ തിരുത്തല്‍ അനുവദിക്കില്ല.

https://cbseacademic.nic.in എന്ന വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ബന്ധപ്പെട്ട അക്കാദമിക് സെഷന്റെ സിലബസിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാക്ടിക്കല്‍, പ്രോജക്ട്, ഇന്റേണല്‍ അസസ്‌മെന്റ് എന്നിവ നടത്തണം.

ദേശീയ, അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന ഏതെങ്കിലും വിദ്യാര്‍ത്ഥിക്ക് ആ സമയം പ്രാക്ടിക്കല്ലിന് പങ്കെടുക്കാനാകുന്നില്ലെങ്കില്‍, നിശ്ചയിച്ച സമയപരിധിക്കകം പ്രാക്ടിക്കല്‍ പുനഃക്രമീകരിക്കാം. എന്നാല്‍ ഷെഡ്യൂളിനപ്പുറം അധിക സമയം നല്‍കില്ല. സമയപരിധി കർശനമായി പാലിക്കണം.

Also Read: CBSE Board Exam 2026: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ മാര്‍ക്ക് വിഭജനം എങ്ങനെ? വിശദീകരിച്ച് ബോര്‍ഡ്‌

പത്താം ക്ലാസ്സിലേക്ക് ബോർഡ് എക്സ്റ്റേണൽ എക്സാമിനർമാരെ നിയമിക്കില്ല. പത്താം ക്ലാസിലെ പ്രാക്ടിക്കല്‍ ആന്‍സര്‍ ബുക്കുകള്‍ ബോർഡ് നൽകുന്നതല്ല, എല്ലാ ക്രമീകരണങ്ങളും സ്കൂൾ തന്നെ ചെയ്യണം. പന്ത്രണ്ടാം ക്ലാസില്‍ നിർദ്ദിഷ്ട വിഷയങ്ങളിൽ പ്രായോഗിക പരീക്ഷകളും പ്രോജക്ട് അസസ്‌മെന്റുകളും നടത്തുന്നതിന് ബോർഡ് ഓരോ സ്‌കൂളിലും എക്സ്റ്റേണൽ എക്സാമിനർമാരെ നിയമിക്കും.

പ്രാക്ടിക്കൽ പരീക്ഷകൾ,പ്രോജക്റ്റ് അസസ്‌മെന്റ് നയം അനുസരിച്ച്, ഒരു എക്‌സ്‌റ്റേണൽ എക്‌സാമിനറും ഇന്റേണൽ എക്‌സാമിനറും ഉണ്ടായിരിക്കും. മതിയായ പരിചയവും വൈദഗ്ധ്യവുമുള്ള ഒരു ഇന്റേണൽ എക്‌സാമിനറെ സ്‌കൂൾ നിയമിക്കും.

പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായി സ്‌കൂള്‍ മേധാവി ലബോറട്ടറി തയ്യാറാക്കണം. പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പെങ്കിലും എക്സ്റ്റേണൽ എക്സാമിനർ സ്കൂളിന്റെ ലബോറട്ടറി സന്ദർശിക്കണം. വിശദമായ എസ്ഒപിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (cbse.gov.in) സന്ദര്‍ശിക്കുക.

'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ