DRDO CEPTAM Recruitment: ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം; പ്രതിരോധ മന്ത്രാലയത്തിൽ 764 ഒഴിവുകൾ
DRDO CEPTAM 11 Recruitment 2025: താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് DRDO CEPTAMൻ്റെ https://www.drdo.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് റിസർച്ച് & ഡെവലപ്‌മെന്റ് ഓർഗനൈസേഷനിലേക്ക് (ഡിആർഡിഒ) അപേക്ഷ ക്ഷണിച്ചി. വിവിധ തസ്തികകളിൽ ഒഴിവുകൾ നികത്തുന്നതിനായാണ് നിയമനം നടത്തുന്നത്. 764 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം (CEPTAM-11 Recruitment 2025) പുറത്തിറക്കിയിട്ടുണ്ട്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് DRDO CEPTAMൻ്റെ https://www.drdo.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് -ബി (STA-B), ടെക്‌നിഷ്യൻ -എ വിഭാഗത്തിലാണ് ഒഴിവുള്ളത്. ഐടിഐ മുതൽ സയൻസ്, എഞ്ചിനീയറിങ് വിഷയങ്ങളിൽ ബിരുദം ഉള്ളവവർക്കും ഇതിലേക്ക് അപേക്ഷിക്കാം. 18 മുതൽ 28 വയസ് വരെയുള്ളവർക്ക് മാത്രമെ അപേക്ഷിക്കാൻ സാധിക്കൂ.
ALSO READ: ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
ഉദ്യോഗാർത്ഥികളുടെ കൈവശം ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സംവരണവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ ഉണ്ടായിരിക്കണം. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ബി തസ്തികയിലുള്ളവർക്ക് 35,400 രൂപ മുതൽ 1,12,400 രൂപ വരെയാണ് ശമ്പളം.
ടെക്നീഷ്യൻ-എ (ടെക്-എ) തസ്തികയിലുള്ളവർക്ക് 19,900 രൂപ മുതൽ 63,200 രൂപവരെയാണ് ശമ്പളം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://drdo.gov.in/drdO സന്ദർശിക്കുക. CEPTAM-11 റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾക്കും കൂടുതൽ അറിയിപ്പുകൾക്കുമായി ഉദ്യോഗാർത്ഥികൾ DRDO-യുടെ വെബ്‌സൈറ്റ് ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്.