Central Bank Of India Recruitment 2025: യോഗ്യത ബിരുദം, 25,000 രൂപ വരെ ശമ്പളം; സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ട്രസ്റ്റില്‍ അവസരങ്ങൾ

Central Bank of India Recruitment Details: അപേക്ഷിക്കാൻ ഫീസ് അടയ്‌ക്കേണ്ടതില്ല. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് എട്ട് വരെ അപേക്ഷ നൽകാവുന്നതാണ്.

Central Bank Of India Recruitment 2025: യോഗ്യത ബിരുദം, 25,000 രൂപ വരെ ശമ്പളം; സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ട്രസ്റ്റില്‍ അവസരങ്ങൾ

പ്രതീകാത്മക ചിത്രം

Updated On: 

25 Jul 2025 17:39 PM

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ സാമൂഹിക ഉത്ഥാൻ ഏവം പ്രശിക്ഷൺ സൻസ്ഥാൻ എന്ന ട്രസ്റ്റിൽ തൊഴിൽ അവസരങ്ങൾ. അറ്റൻഡന്റ്, കൗൺസിലർ എഫ്എൽസി എന്നീ തസ്തികളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷിക്കാൻ ഫീസ് അടയ്‌ക്കേണ്ടതില്ല. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് എട്ട് വരെ അപേക്ഷ നൽകാവുന്നതാണ്.

കൗൺസിലർ എഫ്എൽസി

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് കൗൺസിലർ എഫ്‌എൽസി തസ്‌തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ 45നും 65നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം, എംഎസ് ഓഫീസ്, ഇന്റർനെറ്റ്, പ്രാദേശിക ഭാഷയിൽ ടൈപ്പിങ് എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.

കൂടാതെ, മികച്ച ആശയവിനിമയ ശേഷിയുള്ളവർക്കും മുൻഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് 25,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. ഇതിനുപുറമെ, മൊബൈൽ, യാത്രാ ചെലവുകൾക്കായി 1,000 രൂപയും ലഭിക്കും. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

അറ്റൻഡന്റ്

പത്താം ക്ലാസ് പാസായവർക്ക് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 22നും 40നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 8,000 രൂപ ശമ്പളം ലഭിക്കും. അധിക അലവൻസുകളും മറ്റും നൽകുന്നതല്ല. കരാർ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 15 ദിവസത്തെ അവധിക്ക് അർഹതയുണ്ടായിരിക്കുന്നതാണ്. പ്രതിമാസം പരമാവധി രണ്ട് ദിവസം.

ALSO READ: ഈ വർഷത്തെ അവധികളെത്ര… പരീക്ഷ എന്ന്? എല്ലാം അറിയണോ? സ്കൂൾ ടൈംടേബിൾ എത്തി മക്കളേ…

അപേക്ഷകൾ ഓഫ്ലൈനായാണ് സമർപ്പിക്കേണ്ടത്. അപേക്ഷയുടെ കവറിന് മുകളിൽ ‘Application for the post of Attendant RSETI / Counselor of FLC on contract basis’ എന്ന് രേഖപ്പെടുത്തണം. വിലാസം: അഗ്രികൾച്ചർ & സോഷ്യൽ ബാങ്കിങ് ഡിപ്പാർട്ട്‌മെന്റ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, റീജിയണൽ ഓഫീസ് സിലിഗുരി, ആശ്രമംപാറ, നിയർ പാനിറ്റങ്കി മോർ, സിലിഗുരി, പശ്ചിമ ബംഗാൾ 734001. അല്ലെങ്കിൽ അപേക്ഷകർക്ക് നേരിട്ട് സിലിഗുരി ഓഫീസിൽ സ്ഥാപിച്ചിരിക്കുന്ന ലെറ്റർ ബോക്സിൽ ഫോമുകൾ നിക്ഷേപിക്കാം. അപൂർണ്ണമോ വൈകിയുള്ളതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്