AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

China K Visa: അവസരം മുതലെടുക്കാൻ ചൈന! പ്രൊഫഷണലുകളെ ലക്ഷമിട്ട് ചൈനയുടെ കെ വിസ

What Is China K Visa: യുഎസ് വിസയിലെ പ്രതിസന്ധി മുതലെടുത്ത് ലോകത്തെ ഏറ്റവും മികച്ച പ്രതിഭകളെ സ്വന്തം രാജ്യത്തേക്ക് ആകർഷിക്കുക എന്നതാണ് ചൈനയുടെ പ്രധാന ലക്ഷ്യം. ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച്, ഒക്ടോബർ ഒന്ന് മുതൽ, കെ വിസ നിലവിൽ വരും. എച്ച്-1ബി വിസ അപേക്ഷകൾക്ക് യുഎസ് 100,000 യുഎസ് ഡോളർ വാർഷിക ഫീസാണ് ഏർപ്പെടുത്തിയത്.

China K Visa: അവസരം മുതലെടുക്കാൻ ചൈന! പ്രൊഫഷണലുകളെ ലക്ഷമിട്ട് ചൈനയുടെ കെ വിസ
China K VisaImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 22 Sep 2025 11:40 AM

എച്ച് 1 ബി വിസകൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഫീസ് പ്രാബല്യത്തിൽ വന്നതോടെ, പുതിയ പദ്ധതിയുമായി ചൈന. അമേരിക്കയിൽ ജോലി ചെയ്യാനും പഠിക്കാനും ആഗ്രഹിക്കുന്നവർക്ക് വലിയ വെല്ലുവിളി ഉയർത്തിയാണ് എച്ച്-1ബി വിസ നിയമങ്ങൾ യുഎസ് കടുപ്പിച്ചത്. എന്നാൽ കിട്ടിയ അവസരം മുതലെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന.

സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഗണിതം (STEM) എന്നീ മേഖലകളിലെ പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് കെ വിസ അവതരിപ്പിച്ചിരിക്കുകയാണ് ചൈന. അമേരിക്കയുടെ ഉയർന്ന വിസ ഫീസ് കാരണം അവിടേക്ക് പോകാൻ കഴിയാത്തവർക്ക് ചൈനയുടെ കെ വിസ ഉപകാരപ്പെടും. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ ലോകത്തുള്ള യുവ പ്രതിഭകളെ ആകർഷിക്കാനും ഇതിലൂടെ ചൈനയ്ക്ക് സാധിക്കും. ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച്, ഒക്ടോബർ ഒന്ന് മുതൽ, കെ വിസ നിലവിൽ വരും.

എന്താണ് ചൈനയുടെ കെ-വിസ?

വിദേശികൾക്ക് വിസ നൽകുന്നതിനുള്ള നിയമങ്ങൾ ചൈനീസ് സർക്കാർ ഔദ്യോഗികമായി ഭേദഗതി ചെയ്തിരുന്നു. ഇതിന് ശേഷമാണ് പുതിയ കെ-വിസ ചൈന അവതരിപ്പിക്കുന്നത്. നിലവിൽ ചൈനയിൽ 12 വിസ നിയമങ്ങളാണുള്ളത്. അതിൽ ചൈനയുടെ എൻട്രി-എക്സിറ്റ് നിയമങ്ങളിൽ , പതിമൂന്നാമത്തെ വിഭാഗമായിട്ടാണ് കെ-വിസ ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read: ട്രംപ് നല്‍കിയ എട്ടിന്റെ പണി, എച്ച് 1 ബി വിസകള്‍ക്കുള്ള ഫീസ് പ്രാബല്യത്തില്‍

ഈ വിസയ്ക്ക് യോ​ഗ്യത നേടുന്നവർക്ക് വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക വിദ്യ, ബിസിനസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ വിദേശകളായ പ്രൊഫഷണലുകൾക്ക് അനുവാദം ലഭിക്കും. പുതിയ വിസയുടെ നിയമങ്ങൾ പ്രകാരം, അപേക്ഷാ പ്രക്രിയ കൂടുതൽ ലളിതമാണെന്നാണ് റിപ്പോർട്ടുകൾ. പ്രായപരിധി, വിദ്യാഭ്യാസ പശ്ചാത്തലം, പ്രവൃത്തി പരിചയം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതല്ല കെ വിസ.

കെ-വിസ ആർക്കെല്ലാം ലഭിക്കും?

ചൈനയുടെ പുതിയ കെ-വിസ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നീ മേഖലകളിലെ യുവ വിദേശ പ്രതിഭകളെയാണ് ലക്ഷ്യം വയ്ക്കുന്നത്. അംഗീകൃത സർവ്വകലാശാലകളിൽ നിന്നോ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദമോ അതിലധികമോ യോഗ്യതയുള്ളവർക്ക് കെ വിസയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കെ വിസ കൂടുതൽ കാലം സാധുതയുള്ളതും, പലതവണ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകുന്നതുമാണ്.

എച്ച്-1ബി വിസ വിദേശികളെ ബാധിച്ചത് എങ്ങനെ?

എച്ച്-1ബി വിസ അപേക്ഷകൾക്ക് യുഎസ് 100,000 യുഎസ് ഡോളർ വാർഷിക ഫീസ് ഏർപ്പെടുത്തിയത് ഇന്ത്യൻ ടെക് പ്രൊഫഷണലുകളെ ഉൾപ്പെടെയുള്ള വിദേശികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. അതുകൊണ്ട് തന്നെ ചൈനയുടെ പുതിയ കെ വിസ വിദേശ പ്രൊഫഷണലുകളെ ഏറെ ആകർഷിക്കുന്നതാണ്. യുഎസ് വിസയിലെ പ്രതിസന്ധി മുതലെടുത്ത് ലോകത്തെ ഏറ്റവും മികച്ച പ്രതിഭകളെ സ്വന്തം രാജ്യത്തേക്ക് ആകർഷിക്കുക എന്നതാണ് ചൈനയുടെ പ്രധാന ലക്ഷ്യം.