Prasar Bharati Recruitment 2025: പ്രസാര്‍ ഭാരതി ഒടിടി പ്ലാറ്റ്‌ഫോമില്‍ വിവിധ തസ്തികകളില്‍ ഒഴിവ്, മികച്ച ശമ്പളം
Prasar Bharati Recruitment 2025 For OTT Platform: കരാര്‍ അടിസ്ഥാനത്തിലാകും നിയമിക്കുന്നത്. കണ്ടന്റ് മാനേജര്‍, ക്രിയേറ്റീവ് ഡിസൈനര്‍, ഗ്രാഫിക് എഡിറ്റര്‍, വീഡിയോ എഡിറ്റര്‍, കണ്ടന്റ് എക്‌സിക്യൂട്ടീവ്, ലൈബ്രറി അസിസ്റ്റന്റ്, ഐടി എക്‌സിക്യൂട്ടീവ്, ജൂനിയര്‍ മാനേജര്‍, മാനേജര്‍, ഫിനാന്‍സ് പ്ലാനര്‍, എക്‌സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലേക്കാണ് അവസരം
പ്രസാര്‍ ഭാരതി ഒടിടി പ്ലാറ്റ്‌ഫോമിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ന്യൂഡല്‍ഹി കേന്ദ്രീകരിച്ചാണ് നിയമനം. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാകും നിയമിക്കുന്നത്. കണ്ടന്റ് മാനേജര്‍, ക്രിയേറ്റീവ് ഡിസൈനര്‍, ഗ്രാഫിക് എഡിറ്റര്‍, വീഡിയോ എഡിറ്റര്‍, കണ്ടന്റ് എക്‌സിക്യൂട്ടീവ്, ലൈബ്രറി അസിസ്റ്റന്റ്, ഐടി എക്‌സിക്യൂട്ടീവ്, ജൂനിയര്‍ മാനേജര്‍, മാനേജര്‍, ഫിനാന്‍സ് പ്ലാനര്‍, എക്‌സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലേക്കാണ് അവസരം. സെപ്തംബര്‍ 24ന് മുമ്പ് അപേക്ഷിക്കണം.
കണ്ടന്റ് മാനേജർ (സോഴ്‌സിംഗ്)-ഒഴിവ് ഒന്ന്
- വിദ്യാഭ്യാസ യോഗ്യത: ബിരുദം. മാസ് കമ്മ്യൂണിക്കേഷൻ / കണ്ടന്റ് പ്രൊഡക്ഷൻ / ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നീ മേഖലകളിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ അഭിലഷണീയം.
- പരിചയസമ്പത്ത്: മീഡിയ ഇന്‍ഡസ്ട്രിയിലെ കണ്ടന്റ് വിഭാഗത്തില്‍ മീഡിയ വ്യവസായത്തിലെ ഉള്ളടക്കത്തിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം. അതിൽ കുറഞ്ഞത് 3 വർഷത്തെ ഒടിടി പ്ലാറ്റ്‌ഫോമുകൾ / ഡിജിറ്റൽ മീഡിയ കമ്പനികളുമായി പ്രവർത്തിച്ച പരിചയം.
- വേതനം: 65,000
കണ്ടന്റ് മാനേജർ – ഒടിടി പ്ലാറ്റ്‌ഫോം-ഒഴിവ് 2
- വിദ്യാഭ്യാസ യോഗ്യത: ബിരുദം. മാസ് കമ്മ്യൂണിക്കേഷൻ / കണ്ടന്റ് പ്രൊഡക്ഷൻ മേഖലയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ അഭിലഷണീയം.
- പരിചയസമ്പത്ത്: മീഡിയ ഇന്‍ഡസ്ട്രിയിലെ കണ്ടന്റ് വിഭാഗത്തില്‍ കുറഞ്ഞത് 5 വർഷത്തെ പരിചയം, അതിൽ കുറഞ്ഞത് 3 വർഷത്തെ ഒടിടി പ്ലാറ്റ്‌ഫോമുകൾ / ഡിജിറ്റൽ മീഡിയ കമ്പനികളുമായി പ്രവർത്തിച്ച പരിചയം.
- വേതനം: 65,000
കണ്ടന്റ് മാനേജർ (പ്രൊഡക്ഷൻ)-ഒഴിവ് 2
- വിദ്യാഭ്യാസ യോഗ്യത: ബിരുദം. മാസ് കമ്മ്യൂണിക്കേഷൻ / കണ്ടന്റ് പ്രൊഡക്ഷൻ / ഫിലിം മേക്കിംഗ് എന്നീ മേഖലകളിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ അഭിലഷണീയം.
- പരിചയസമ്പത്ത്: മീഡിയ ഇന്‍ഡസ്ട്രിയിലെ കണ്ടന്റ് വിഭാഗത്തില്‍ കുറഞ്ഞത് 5 വർഷത്തെ പരിചയം. അതിൽ കുറഞ്ഞത് 3 വർഷത്തെ ഒടിടി പ്ലാറ്റ്‌ഫോമുകൾ / ഡിജിറ്റൽ മീഡിയ കമ്പനികളുമായി പ്രവർത്തിച്ച പരിചയം.
- വേതനം: 65,000
Also Read: MBA Job Opportunity 2025: എംബിഎക്കാര്‍ക്ക് മികച്ച അവസരം, കുടുംബശ്രീയിലും മില്‍മയിലും ഒഴിവുകള്‍
ക്രിയേറ്റീവ് ഡിസൈനർ-ഒഴിവ് 1
- വിദ്യാഭ്യാസ യോഗ്യത: ഗ്രാഫിക് ഡിസൈൻ അല്ലെങ്കിൽ വിഷ്വൽ ആർട്‌സ് അല്ലെങ്കിൽ മൾട്ടിമീഡിയ/ഫിലിം പ്രൊഡക്ഷൻ എന്നിവയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ ഡിപ്ലോമ. ബന്ധപ്പെട്ട മേഖലയിൽ ബിരുദാനന്തര ബിരുദം അഭിലഷണീയം.
- പരിചയസമ്പത്ത്: മീഡിയ ഇൻഡസ്ട്രിയിൽ ഗ്രാഫിക് ഡിസൈനിലും പ്രൊഡക്ഷനിലും കുറഞ്ഞത് 8 വർഷത്തെ പരിചയം. അതിൽ കുറഞ്ഞത് 5 വർഷത്തെ ഒടിടി പ്ലാറ്റ്‌ഫോമുകൾ / ഡിജിറ്റൽ മീഡിയ കമ്പനികളുമായി പ്രവർത്തിച്ച പരിചയം.
- വേതനം: 80,000
ഗ്രാഫിക് എഡിറ്റർ-ഒഴിവ് 4
- വിദ്യാഭ്യാസ യോഗ്യത: ഗ്രാഫിക് ഡിസൈൻ അല്ലെങ്കിൽ വിഷ്വൽ ആർട്‌സ് അല്ലെങ്കിൽ മൾട്ടിമീഡിയ/ഫിലിം പ്രൊഡക്ഷൻ എന്നിവയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ ഡിപ്ലോമ. ബന്ധപ്പെട്ട മേഖലയിൽ ബിരുദാനന്തര ബിരുദം അഭിലഷണീയം.
- പരിചയസമ്പത്ത്: മീഡിയ ഇൻഡസ്ട്രിയിൽ ഗ്രാഫിക് ഡിസൈനിലും പ്രൊഡക്ഷനിലും കുറഞ്ഞത് 5 വർഷത്തെ പരിചയം. അതിൽ കുറഞ്ഞത് 3 വർഷത്തെ ഒടിടി പ്ലാറ്റ്‌ഫോമുകൾ / ഡിജിറ്റൽ മീഡിയ കമ്പനികളുമായി പ്രവർത്തിച്ച പരിചയം.
- വേതനം: 60,000
ഈ തസ്തികകളിലെ യോഗ്യതകളുടെ വിശദാംശങ്ങളും, മറ്റ് തസ്തികകളിലേക്കുള്ള യോഗ്യതകളും അറിയുന്നതിന് പ്രസാര്‍ ഭാരതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക prasarbharati.gov.in നോട്ടിഫിക്കേഷന്‍ പൂര്‍ണമായി വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.




എങ്ങനെ അപേക്ഷിക്കാം?
യ ഉദ്യോഗാർത്ഥികൾക്ക് പ്രസാർ ഭാരതി വെബ് ലിങ്ക് https://avedan.prasarbharati.org/ വഴി ഓൺലൈനായി അപേക്ഷിക്കാം. അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കാം. സമർപ്പിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ സ്‌ക്രീൻഷോട്ട് സഹിതം avedanhelpdesk@gmail.com എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യാം.