CBSE Examination: ഹോളി കാരണം ഹിന്ദി പരീക്ഷ എഴുതാന്‍ പറ്റിയില്ലേ? വിഷമിക്കേണ്ട; പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ‘പ്ലാന്‍ ബി’യുമായി സിബിഎസ്ഇ

CBSE class 12 Hindi Examination: മാര്‍ച്ച് 15ന് എഴുതുന്നതിലെ ബുദ്ധിമുട്ട് നിരവധി വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും സിബിഎസ്ഇയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സിബിഎസ്ഇ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. പുതിയ പരീക്ഷാത്തീയതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സിബിഎസ്ഇ പുറത്തിറക്കിയേക്കും. വിദ്യാര്‍ത്ഥികള്‍ പതിവായി സിബിഎസ്ഇയുടെ ഔദ്യോഗിക അറിയിപ്പുകള്‍ പിന്തുടരണം

CBSE Examination: ഹോളി കാരണം ഹിന്ദി പരീക്ഷ എഴുതാന്‍ പറ്റിയില്ലേ? വിഷമിക്കേണ്ട; പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി പ്ലാന്‍ ബിയുമായി സിബിഎസ്ഇ

CBSE

Updated On: 

14 Mar 2025 | 08:10 AM

ഹോളി ആഘോഷങ്ങൾ കാരണം മാർച്ച് 15ന് ഹിന്ദി (Hindi Core/Hindi Elective) പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷ എഴുതാൻ അനുവാദം നൽകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). സാധാരണ കായികതാരങ്ങള്‍ക്കായി നടത്തുന്ന പ്രത്യേക ക്രമീകരണമാണ് ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഏര്‍പ്പെടുത്തുന്നത്.

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മാർച്ച് 14-ന് ഹോളി ആഘോഷിക്കുമെങ്കിലും, ചുരുക്കം ചില സ്ഥലങ്ങളിൽ, ആഘോഷങ്ങൾ മാർച്ച് 15-ന് നടക്കുകയോ അല്ലെങ്കിൽ ആഘോഷങ്ങൾ 15-ലേക്ക് നീട്ടുകയോ ചെയ്തിട്ടുണ്ടെന്ന്‌ സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യാം ഭരദ്വാജ് പിടിഐയോട് പറഞ്ഞു.

ഷെഡ്യൂൾ പ്രകാരം പരീക്ഷ നടത്തും. എങ്കിലും ഫെബ്രുവരി 15-ന് ഹാജരാകാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്ക് പിന്നീട്‌ പരീക്ഷ എഴുതാം. ബോർഡിന്റെ നയമനുസരിച്ച് ദേശീയ, അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവര്‍ക്ക് പരീക്ഷ നടത്തുമ്പോള്‍, ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപ്പോള്‍ എഴുതാൻ അവസരം നൽകാന്‍ തീരുമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

”സിബിഎസ്ഇ ബോർഡിന്റെ 12-ാം ക്ലാസിലെ ഹിന്ദി കോർ (302)/ഹിന്ദി ഇലക്‌ടീവ് (002) പരീക്ഷകൾ മാർച്ച് 15 ശനിയാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഹോളി ആഘോഷങ്ങൾ ശനിയാഴ്ച വരെ തുടർന്നേക്കാവുന്നതിനാൽ, വിദ്യാർത്ഥികൾക്ക് മറ്റൊരു അവസരം നൽകുമെന്ന് സിബിഎസ്ഇ ബോർഡ് പ്രഖ്യാപിച്ചു”-സിബിഎസ്ഇയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

Read Also : CBSE Board Exams: സിബിഎസ്ഇ പത്താം ക്ലാസ് വാർഷിക പരീക്ഷ ഇനി മുതൽ വർഷത്തിൽ രണ്ടുതവണ

മാര്‍ച്ച് 15ന് പരീക്ഷ എഴുതുന്നതിലെ ബുദ്ധിമുട്ട് നിരവധി വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും സിബിഎസ്ഇയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സിബിഎസ്ഇ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. പുതിയ പരീക്ഷാത്തീയതിയെക്കുറിച്ചുള്ള വിവരങ്ങള്‍ സിബിഎസ്ഇ ഉടന്‍ പുറത്തിറക്കിയേക്കും. വിദ്യാര്‍ത്ഥികള്‍ പതിവായി സിബിഎസ്ഇയുടെ ഔദ്യോഗിക അറിയിപ്പുകള്‍ പിന്തുടരണം.

സിബിഎസ്ഇയുടെ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15നാണ് ആരംഭിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള 8,000 സ്കൂളുകളിൽ നിന്നുള്ള 44 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിലെ ബോർഡ് പരീക്ഷകൾ ഏപ്രിൽ 2 വരെയും പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 18 വരെയും തുടരും.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്