AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CSIR UGC NET 2025: സി‌എസ്‌ഐ‌ആർ യു‌ജി‌സി നെറ്റ് രജിസ്‌ട്രേഷന്‍ തീയതി നീട്ടി; പക്ഷേ അധികം സമയമില്ല

CSIR UGC NET 2025 Registration Date: സി‌എസ്‌ഐ‌ആർ-യു‌ജി‌സി നെറ്റ് ഡിസംബര്‍ 2025-ന്റെ രജിസ്‌ട്രേഷന്‍ തീയതി നീട്ടി. ഒക്ടോബര്‍ 24 വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി രാജ്യത്തെ വിവിധ നഗരങ്ങളില്‍ പരീക്ഷ നടത്തും

CSIR UGC NET 2025: സി‌എസ്‌ഐ‌ആർ യു‌ജി‌സി നെറ്റ് രജിസ്‌ട്രേഷന്‍ തീയതി നീട്ടി; പക്ഷേ അധികം സമയമില്ല
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി
jayadevan-am
Jayadevan AM | Published: 25 Oct 2025 14:06 PM

സി‌എസ്‌ഐ‌ആർ-യു‌ജി‌സി നെറ്റ് ഡിസംബര്‍ 2025-ന്റെ രജിസ്‌ട്രേഷന്‍ തീയതി നീട്ടി. ഒക്ടോബര്‍ 27 വരെയാണ് നീട്ടിയത്. ഒക്ടോബര്‍ 24 വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എന്‍ടിഎ) ഡിസംബർ 18-ന് രാജ്യത്തെ വിവിധ നഗരങ്ങളില്‍ പരീക്ഷ നടത്തും. ഓണ്‍ലൈനായാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. അപേക്ഷാ തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് രജിസ്‌ട്രേഷന്‍ സമയപരിധി നീട്ടിയതെന്ന് എന്‍ടിഎ അറിയിച്ചു. ഒക്ടോബർ 28 വരെ പരീക്ഷാ ഫീസ് അടയ്ക്കാം

ആപ്ലിക്കേഷന്‍ കറക്ഷന്‍ വിന്‍ഡോ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്ന് വരെ ലഭ്യമാകും. ഡിസംബർ 18-ന് രണ്ട് ഷിഫ്റ്റുകളിലായിയാണ് പരീക്ഷ നടത്തുന്നത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 6 വരെയുമാണ് ഷിഫ്റ്റുകള്‍.

ഷെഡ്യൂള്‍ ഇങ്ങനെ

നടപടിക്രമങ്ങള്‍ ആദ്യം പുറത്തുവിട്ട തീയതി പുതിയ തീയതി
ആപ്ലിക്കേഷന്‍ ഫോം ഓണ്‍ലൈന്‍ സബ്മിഷന്‍ 2025 ഒക്ടോബര്‍ 24 2025 ഒക്ടോബര്‍ 27 (രാത്രി 11.50 വരെ)
ഫീ 2025 ഒക്ടോബര്‍ 25 2025 ഒക്ടോബര്‍ 28 (രാത്രി 11.50 വരെ)
കറക്ഷന്‍ ഒക്ടോബര്‍ 27-29 ഒക്ടോബര്‍ 30-നവംബര്‍ ഒന്ന് (രാത്രി 11.50 വരെ)

സിഎസ്ഐആർ യുജിസി നെറ്റ്

ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്), അസിസ്റ്റന്റ് പ്രൊഫസർ നിയമനം, ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം എന്നിവയുമായി ബന്ധപ്പെട്ടാണ് സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്. ജെആര്‍എഫിന് അപേക്ഷിക്കാന്‍ ഉയര്‍ന്ന പ്രായപരിധി 30 വയസാണ്. അസിസ്റ്റന്റ് പ്രൊഫസർ അല്ലെങ്കിൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കുന്നവർക്ക് പ്രായപരിധിയില്ല.

Also Read: CTET 2026: സി-ടെറ്റ് 2026 പരീക്ഷാത്തീയതി പ്രഖ്യാപിച്ചു, എങ്ങനെ അപേക്ഷിക്കാം?

എങ്ങനെ അപേക്ഷിക്കാം?

  • csirnet.nta.nic.in എന്ന ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  • ‘സിഎസ്‌ഐആര്‍ നെറ്റ് ഡിസംബര്‍ 25’ എന്ന ഹോം പേജിലെ ലിങ്ക് ക്ലിക്ക് ചെയ്യുക
  • തുടര്‍ന്ന് ലഭ്യമാകുന്ന സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അപേക്ഷിക്കാം

സംശയങ്ങളുണ്ടെങ്കില്‍ എന്ത് ചെയ്യണം?

സംശയങ്ങൾക്കോ, വ്യക്തതകൾക്കോ, 011 4075 9000 എന്ന നമ്പറിൽ എന്‍ടിഎ ഹെൽപ്പ് ഡെസ്‌കിൽ വിളിക്കാം. അല്ലെങ്കിൽ csirnet@nta.ac.in എന്ന വിലാസത്തിൽ എന്‍ടിഎയിലേക്ക് എഴുതാം. പരീക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി പതിവായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും എന്‍ടിഎ നിര്‍ദ്ദേശിച്ചു.