RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
RRB ALP Application Status 2025: ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്കും മൊബൈൽ നമ്പറിലേക്കും അപേക്ഷകളുടെ നിലവിലെ നില സൂചിപ്പിച്ചുകൊണ്ട് ഇന്ത്യൻ റെയിൽവേ എസ്എംഎസും ഇമെയിലും നൽകുന്നതാണ്. അപേക്ഷകർക്ക് ഇന്ന് മുതൽ അപേക്ഷകളുടെ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.
നിങ്ങളുടെ ആർആർബി എഎൽപി (അസിസ്റ്റന്റ് ലോക്കോ പൈലറ്റ്) അപേക്ഷാ ഫോം പരിശോധിക്കാൻ അവസരം. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിൻ്റെ (ആർആർബി) ഔദ്യോഗിക വെബ്‌സൈറ്റായ rrbapply.gov.in-ൽ ആർആർബി എഎൽപിയുടെ അപേക്ഷാ ഫോമുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് പരിശോധിക്കുന്നതിനുള്ള ലിങ്ക് നിങ്ങൾക്ക് ലഭ്യമാണ്. അപേക്ഷകർക്ക് 2025 ഡിസംബർ അഞ്ച് (ഇന്ന്) മുതൽ രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും നൽകി അപേക്ഷകളുടെ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.
ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്കും മൊബൈൽ നമ്പറിലേക്കും അപേക്ഷകളുടെ നിലവിലെ നില സൂചിപ്പിച്ചുകൊണ്ട് ഇന്ത്യൻ റെയിൽവേ എസ്എംഎസും ഇമെയിലും നൽകുന്നതാണ്. ആർആർബി എഎൽപിയുടെ CBT 1 പരീക്ഷയ്ക്ക് നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ അതോ എന്തെങ്കിലും കാരണത്താൽ നിരസിക്കപ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ ഈ അപേക്ഷാ ഫോം പരിശോധിക്കുന്നതിലൂടെ സാധിക്കുന്നതാണ്.
ALSO READ: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഗണിതം, ജനറൽ ഇന്റലിജൻസ്, ജനറൽ അവയർനെസ്, റീസണിംഗ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്ന 60 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയാണ് വരാനിരിക്കുന്നത്. ഉദ്യോഗാർത്ഥിയുടെ പേര്, രജിസ്ട്രേഷൻ നമ്പർ, സ്റ്റാറ്റസ് (സ്വീകരിച്ചത്/നിരസിച്ചത്), നിരസിക്കാനുള്ള കാരണം (ബാധകമെങ്കിൽ), RRB സോൺ (അപേക്ഷിച്ച റീജിയണൽ ബോർഡ്) എന്നിവ ഫോം പരിശോധിക്കുന്ന വേളയിൽ കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്.
എങ്ങനെ പരിശോധിക്കാം
- ഔദ്യോഗിക RRB വെബ്‌സൈറ്റ് സന്ദർശിക്കുക, rrbapply.gov.in
- ഹോംപേജിൽ, “RRB ALP ആപ്ലിക്കേഷൻ സ്റ്റാറ്റസ് 2025” രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി പോലുള്ള ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക.
- ലോഗിൻ ചെയ്ത ശേഷം, അപേക്ഷാ ഫോമിൻ്റെ സ്റ്റാറ്റസ് പ്രദർശിപ്പിക്കും:
- സ്വീകരിച്ചു (CBT 1 ന് യോഗ്യതയുണ്ട്)
- താൽക്കാലികമായി സ്വീകരിച്ചു (കൂടുതൽ പരിശോധന ആവശ്യമായി വന്നേക്കാം)
- നിരസിച്ചു (കാരണം വ്യക്തമാക്കിയിരിക്കുന്നു)