AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു

Kerala Local School Holiday Updates : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കളുടെ ഭാഗമായിട്ട് ആലപ്പുഴ കളക്ടറാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ വിദ്യാർഥികൾക്ക് നാല് ദിവസത്തെ നീണ്ട അവധിയാണ്.

Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
Representational ImageImage Credit source: PTI
jenish-thomas
Jenish Thomas | Published: 05 Dec 2025 20:28 PM

ആലപ്പുഴ : സ്കൂൾ വിദ്യാർഥികൾക്ക് സന്തോഷ വാർത്തയുമായി ആലപ്പുഴ ജില്ല കളക്ടർ. ഡിസംബർ എട്ടാം തീയതി തിങ്കളാഴ്ച ആലപ്പുഴ ജില്ലയിലെ ഹയർ സക്കൻഡറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കത്തിൻ്റെ ഭാഗമായിട്ടാണ് കളക്ടർ ഹയർ സക്കൻഡറി വരെയുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ഡിസ്ട്രിബ്യൂഷൻ സെൻറർ, കളക്ഷൻ സെന്റർ, സ്‌ട്രോംഗ്‌ റും എന്നിവ സ്ഥിതി ചെയ്യുന്ന കോളേജുകൾക്കും തിങ്കളാഴ്ച അവധി ബാധകമാണെന്ന് കളക്ടർ വ്യക്തമക്കി. എന്നാൽ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി ഇല്ല. നേരത്തെ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ ഒമ്പതിന് ആലപ്പുഴ ഉൾപ്പെടെയുള്ള ഏഴ് ജില്ലകൾക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കാണ് ഒമ്പതാം തീയതി അവധി. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ , കാസർകോട് ജില്ലയിൽ 11-ാം തീയതിയാണ് വോട്ടെടുപ്പിനോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ : School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

രണ്ട് ഘട്ടങ്ങളിലായിട്ടാണ് സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിശ്ചിയിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ഒമ്പതാം തീയതി പോളിങ് ബൂത്തിലേക്ക് പോകും. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ , കാസർകോട് എന്നീ ബാക്കി ജില്ലകളിൽ രണ്ടാം ഘട്ടമായി 11-ാം തീയതി വോട്ടെടുപ്പ് നടക്കും. 13-ാം തീയതി ശനിയാഴ്ചയാണ് തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഫലം പുറത്ത് വരിക.