DRDO Apprentice Recruitment: ഐടിഐ, ഡിപ്ലോമ ബിരുദധാരികൾക്ക് അവസരം; ഡിആർഡിഒയിൽ അപ്രന്റീസാകാം
DRDO Apprentice Recruitment 2026: ഐടിഐ, ഡിപ്ലോമ, ഗ്രാജുവേഷൻ തുടങ്ങിയവയിൽ യോഗ്യതയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. പരിശീലന കാലയളവ് 12 മാസമായിരിക്കും. താല്പര്യമുള്ളവർ ഓഗസ്റ്റ് 21നകം തപാൽ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കുന്നവർക്ക് സർക്കാർ ചട്ടങ്ങൾ അനുസരിച്ച് പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും. റെഗുലർ വിദ്യാർത്ഥികളായി യോഗ്യതാ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ്റെ (ഡിആർഡിഒ) ഡൽഹി തിമാർപൂരിലുള്ള സോളിഡ് സ്റ്റേറ്റ് ഫിസിക്‌സ് ലബോറട്ടറിയിൽ (SSPL) അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഐടിഐ, ഡിപ്ലോമ, ഗ്രാജുവേഷൻ തുടങ്ങിയവയിൽ യോഗ്യതയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. പരിശീലന കാലയളവ് 12 മാസമായിരിക്കും. താല്പര്യമുള്ളവർ ഓഗസ്റ്റ് 21നകം തപാൽ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കുന്നവർക്ക് സർക്കാർ ചട്ടങ്ങൾ അനുസരിച്ച് പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും.
ഒഴിവുകളുടെ വിശദാംശങ്ങൾ
റിക്രൂട്ട്മെന്റ് ഡ്രൈവിൽ മൂന്ന് വിഭാഗങ്ങളിലായി അപ്രന്റീസ്ഷിപ്പ് അവസരങ്ങൾ ഉൾപ്പെടുന്നത്. ഐടിഐ അപ്രന്റീസ്, ഡിപ്ലോമ അപ്രന്റീസ്, ഗ്രാജുവേറ്റ് അപ്രന്റീസ് എന്നിവയാണ് അവ. അതിൽ ഡിപ്ലോമ അപ്രന്റീസിൽ 41 ഒഴിവുകളാണുള്ളത്. ലബോറട്ടറിയുടെ ആവശ്യകതകളെ ആശ്രയിച്ച് അപ്രന്റീസ്ഷിപ്പ് തസ്തികകളുടെ എണ്ണം മാറിയേക്കാം.
ALSO READ: കെഎസ്ആർടിസി 1117 ഒഴിവ്; പത്താം ക്ലാസ് യോഗ്യതക്കാർക്ക് ഡ്രൈവറും കണ്ടക്ടറുമാകാം
വിദ്യാഭ്യാസ യോഗ്യത
അപേക്ഷകർ പത്താം ക്ലാസ് (SSLC) പാസായിരിക്കണം. കൂടാതെ ഫിറ്റർ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇലക്ട്രീഷ്യൻ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, മെഷിനിസ്റ്റ്, കാർപെന്റർ തുടങ്ങിയ ഏതെങ്കിലും ഒരു ട്രേഡിൽ ഒന്നാം ഡിവിഷനോടെ (First Division) ഐടിഐ (ITI) പാസായിരിക്കണം.
ഡിപ്ലോമ അപ്രന്റിസിലേക്കാണ് അപേക്ഷിക്കുന്നതെങ്കിൽ അപേക്ഷകർ ഒന്നാം ഡിവിഷനിൽ പത്താം ക്ലാസിനൊപ്പം ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ഒന്നാം ഡിവിഷൻ ഡിപ്ലോമയും നേടിയിരിക്കണം. ഗ്രാജുവേറ്റ് അപ്രന്റിസിലേക്കാണ് അപേക്ഷിക്കുന്നതെങ്കിൽ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ബിഎസ്‌സി ബിഎ അല്ലെങ്കിൽ ബികോം പാസായിരിക്കണം.
അതുകൂടാതെ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, വിഎൽഎസ്ഐ അല്ലെങ്കിൽ കെമിക്കൽ എഞ്ചിനീയറിംഗിൽ ബിഇ/ബിടെക് ഉണ്ടാവണം. 2022, 2023, 2024, 2025 അല്ലെങ്കിൽ 2026 വർഷങ്ങളിൽ യോഗ്യതാ ബിരുദമോ ഡിപ്ലോമയോ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. 2022 ന് മുമ്പ് പാസായവർക്ക് യോഗ്യതയില്ല.
റെഗുലർ വിദ്യാർത്ഥികളായി യോഗ്യതാ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. അതായത് ഡിസ്റ്റൻ്റ് വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് കഴിയില്ല. ഡിപ്ലോമ, ഗ്രാജുവേറ്റ് അപ്രന്റീസ് അപേക്ഷകർ നാഷണൽ അപ്രന്റീസ്ഷിപ്പ് പരിശീലന പദ്ധതി (NATS) പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതേസമയം ITI ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുമ്പ് അപ്രന്റീസ്ഷിപ്പ് ഇന്ത്യ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണം. എസ്‌സി, എസ്ടി, ഒബിസി, പിഡബ്ല്യുഡി, ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക് സംവരണം ആനുകൂല്യം ലഭ്യമാകും.
അപേക്ഷിക്കേണ്ട വിധം
അപേക്ഷാ ഫോം, ബന്ധപ്പെട്ട എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകർ തപാൽ വഴി ഇനിപ്പറയുന്ന വിലാസത്തിൽ അയയ്ക്കണം.
ഡയറക്ടർ, എസ്എസ്പിഎൽ
ദയവായി ശ്രദ്ധിക്കുക: എച്ച്ആർഡി
സോളിഡ് സ്റ്റേറ്റ് ഫിസിക്സ് ലബോറട്ടറി (എസ്എസ്പിഎൽ)
ഡിആർഡിഒ, ലഖ്‌നൗ റോഡ്, തിമാർപൂർ, ഡൽഹി – 110054
English Summary:
Defence Research and Development Organisation (DRDO), Solid State Physics Laboratory (SSPL), has invited applications for engagement of ITI, Diploma, and Graduate Apprentices. Eligible candidates can submit their applications in the prescribed format by August 21, 2026.