Zoho Office Suite: ഉയരങ്ങള്‍ കീഴടക്കി സോഹോ; വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക കാര്യങ്ങള്‍ ഇനി ‘സോഹോ ഓഫീസ് സ്യൂട്ട്’ വഴി

Education Ministry To Use Zoho Office Suite: ശ്രീധർ വെമ്പുവിന്റെ നേതൃത്വത്തിലുള്ള സോഹോ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത സോഹോ ഓഫീസ് സ്യൂട്ടിലൂടെ ഡോക്യുമെന്റുകൾ, സ്‌പ്രെഡ്‌ഷീറ്റുകൾ, പ്രസന്റേഷനുകൾ തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്യാം

Zoho Office Suite: ഉയരങ്ങള്‍ കീഴടക്കി സോഹോ; വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക കാര്യങ്ങള്‍ ഇനി സോഹോ ഓഫീസ് സ്യൂട്ട് വഴി

സോഹോ

Published: 

07 Oct 2025 | 09:03 PM

ദ്യോഗിക രേഖകളുമായി ബന്ധപ്പെട്ട ജോലികൾക്കായി സോഹോ ഓഫീസ് സ്യൂട്ട് ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിദേശ സോഫ്റ്റ്‌വെയര്‍ ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യം.ഡിജിറ്റൽ പരമാധികാരം ശക്തിപ്പെടുത്താനും, സ്വാശ്രയ ഭാവിക്കായി ഡാറ്റ സുരക്ഷിതമാക്കാനും ഇതുവഴി സാധിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ ജീവനക്കാരും സോഹോ ഓഫീസ് സ്യൂട്ട് ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.

അണ്ടർ സെക്രട്ടറി നിഷാന്ത് ഉപാധ്യായ ഡിജിറ്റലായി ഒപ്പിട്ട ഈ നിർദ്ദേശം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഡോക്യുമെന്റുകള്‍, സ്‌പ്രെഡ്ഷീറ്റുകള്‍ തുടങ്ങിയവ ക്രിയേറ്റ് ചെയ്യുന്നതും, എഡിറ്റ് ചെയ്യുന്നതും സോഹോ ഓഫീസ് സ്യൂട്ട് വഴി ചെയ്യണം. സോഹോ പരിചിതമാക്കണം. ഇതിനായി സിഎംഐഎസ്/എന്‍ഐസി ഡിവിഷനില്‍ നിന്ന് സഹായം തേടണമെന്നും നിര്‍ദ്ദേശമുണ്ട്.

Also Read: Kerala PSC Exam: പിഎസ്‌സി പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം? ഇനി ഒട്ടും സംശയം വേണ്ട

ശ്രീധർ വെമ്പുവിന്റെ നേതൃത്വത്തിലുള്ള സോഹോ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത സോഹോ ഓഫീസ് സ്യൂട്ടിലൂടെ ഡോക്യുമെന്റുകൾ, സ്‌പ്രെഡ്‌ഷീറ്റുകൾ, പ്രസന്റേഷനുകൾ തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്യാം.

ഡോക്യുമെന്റുകൾക്കായി സോഹോ റൈറ്റർ, സ്പ്രെഡ്ഷീറ്റുകൾക്കായി സോഹോ ഷീറ്റ്, പ്രസന്റേഷനുകൾക്കായി സോഹോ ഷോ എന്നിവ ഉപയോഗിക്കുന്നു. എല്ലാം സോഹോ വർക്ക് ഡ്രൈവിൽ സ്‌റ്റോര്‍ ചെയ്തിരിക്കുന്നു. ക്ലൗഡ് അധിഷ്ഠിത ആക്‌സസ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും എവിടെയും ഉപയോഗിക്കാനാകും.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ