AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala PSC Exam: പിഎസ്‌സി പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം? ഇനി ഒട്ടും സംശയം വേണ്ട

All you need to know about how to apply for the Kerala PSC exam in Malayalam: പരീക്ഷകള്‍ക്ക് അയക്കേണ്ടത് എങ്ങനെയാണെന്ന് വിശദമാക്കി കേരള പിഎസ്‌സി. അപേക്ഷ അയയ്‌ക്കേണ്ടത് എങ്ങനെയാണെന്ന ചുരുക്ക വിവരങ്ങള്‍ ഇവിടെ നല്‍കിയിരിക്കുന്നു. ആദ്യം കമ്മീഷന്റെ ഹോം പേജില്‍ പ്രവേശിക്കണം

Kerala PSC Exam: പിഎസ്‌സി പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം? ഇനി ഒട്ടും സംശയം വേണ്ട
പിഎസ്‌സി പ്രൊഫൈല്‍ Image Credit source: facebook.com/OFFICIAL.KERALA.PUBLIC.SERVICE.COMMISSION
jayadevan-am
Jayadevan AM | Published: 07 Oct 2025 15:38 PM

Kerala PSC Examination Application Procedure: പരീക്ഷകള്‍ക്ക് അയക്കേണ്ടത് എങ്ങനെയാണെന്ന് വിശദമാക്കി കേരള പിഎസ്‌സി. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെയും, വെബ്‌സൈറ്റിലൂടെയും, ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലൂടെയുമാണ് കമ്മീഷന്‍ ഇക്കാര്യം വിശദീകരിച്ചത്. അപേക്ഷ അയയ്‌ക്കേണ്ടത് എങ്ങനെയാണെന്ന ചുരുക്ക വിവരങ്ങള്‍ ഇവിടെ നല്‍കിയിരിക്കുന്നു. ആദ്യം കമ്മീഷന്റെ ഹോം പേജില്‍ (www.keralapsc.gov.in) പ്രവേശിക്കണം. തുടര്‍ന്ന് ഹോം പേജിലെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ലോഗിനില്‍ ക്ലിക്ക് ചെയ്യണം. ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ‘ന്യൂ രജിസ്‌ട്രേഷനി’ല്‍ ക്ലിക്ക് ചെയ്യണം. അല്ലാത്തവര്‍ക്ക് ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കി പ്രൊഫൈലില്‍ പ്രവേശിക്കാം. ഒരു തസ്തികയ്ക്ക് ഒരിക്കല്‍ മാത്രമാണ് അപേക്ഷിക്കാനാകുന്നത്. പ്രൊഫൈലിലെ ഹോം പേജിലുള്ള വിവിധ ടൈലുകളില്‍ നോട്ടിഫിക്കേഷന്‍ എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്.

പ്രൊഫൈലില്‍ ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ വിജ്ഞാപനങ്ങള്‍ ദൃശ്യമാകും. അല്ലെങ്കില്‍ ആധാര്‍ ലിങ്ക് ചെയ്യണം. തുടര്‍ന്ന് സംസ്ഥാനതലം-ജനറല്‍, സംസ്ഥാനതലം-എസ്ആര്‍, സംസ്ഥാനതലം-എന്‍സിഎ, ബൈ ട്രാന്‍സ്ഫര്‍, ജില്ലാതലം-ജനറല്‍, ജില്ലാതലം-എന്‍സിഎ, ജില്ലാതലം-ബൈ ട്രാന്‍സ്ഫര്‍ എന്നിങ്ങനെ വിജ്ഞാപനങ്ങള്‍ തിരിച്ചിട്ടുണ്ടാകും. ഓരോ ഗ്രൂപ്പും ക്ലിക്ക് ചെയ്യുമ്പോള്‍ അതത് വിജ്ഞാപനങ്ങള്‍ കാണാനാകും. അതില്‍ നിന്ന് അപേക്ഷിക്കേണ്ട തസ്തിക തിരഞ്ഞെടുക്കണം. തുടര്‍ന്ന് യോഗ്യതയുണ്ടോയെന്ന് അറിയാന്‍ ‘ചെക്ക് എലിജിബിലിറ്രി’ ബട്ടണ്‍ ക്ലിക്ക് ചെയ്യണം. യോഗ്യരായവര്‍ക്ക് ‘അപ്ലെ നൗ’ എന്ന ഓപ്ഷന്‍ ലഭിക്കും. അല്ലെങ്കില്‍ ‘ഇന്‍എലിജിബിള്‍’ എന്ന് കാണിക്കും.

എന്തുകൊണ്ട് ഇന്‍എലിജിബിള്‍

എന്തുകൊണ്ടാണ് ‘ഇന്‍എലിജിബിള്‍’ ആയത് എന്ന് പരിശോധിക്കാനുള്ള ഓപ്ഷനുമുണ്ടാകും. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് തസ്തികയില്‍ ആ കമ്മ്യൂണിറ്റിയിലുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അല്ലാത്തവര്‍ക്ക് ഇന്‍എലിജിബിള്‍ എന്നാകും കാണിക്കുക. മറ്റ് തസ്തികകളില്‍ പ്രായപരിധി പിന്നിടുമ്പോള്‍, സ്ത്രീ/പുരുഷ വിഭാഗങ്ങളില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം നിഷ്‌കര്‍ഷിച്ചിട്ടുള്ള തസ്തികകള്‍, വിമുക്തഭടന്മാര്‍ക്ക് മാത്രം നിജപ്പെടുത്തിയ തസ്തികകള്‍, ശാരീരിക യോഗ്യത ആവശ്യമുള്ള തസ്തികകളില്‍ ആവശ്യത്തിന് ഫിസിക്കല്‍ മെഷര്‍മെന്റ് ഇല്ലെങ്കില്‍, കൃത്യമായ വിദ്യാഭ്യാസ യോഗ്യത ഇല്ലെങ്കില്‍ എന്നിങ്ങനെയുള്ള സാഹചര്യങ്ങളിലും ഇന്‍എലിജിബിളാകും.

PSC Ineligible

ഇന്‍എലിജിബിള്‍ എന്ന് കാണിക്കുന്ന പ്രൊഫൈല്‍

എന്നാല്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ‘അപ്ലെ യൂസിങ് ഇക്വിവാലന്റ് ഓര്‍ ഹയര്‍’ ബട്ടണ്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. അപ്ലെ നൗ ക്ലിക്ക് ചെയ്തതിന് ശേഷം ‘വെരിഫൈ ബിഫോര്‍ സബ്മിറ്റിങ്’ എന്ന പേജിലെത്തും. പ്രൊഫൈലിലെ ഫോട്ടോയില്‍ പേരും, എടുത്ത തീയതിയും വേണം.

Also Read: PSC Exam Time Change: ബസ് ഇല്ലെങ്കില്‍ എന്തു ചെയ്യും? രാവിലെയുള്ള പരീക്ഷകളുടെ സമയ പരിഷ്‌കാരത്തില്‍ അതൃപ്തി

അപ്ലെ ചെയ്തതിന് ശേഷം പേരും, ഫോട്ടോ എടുത്ത തീയതിയും ടൈപ്പ് ചെയ്തു കൊടുക്കാന്‍ ആവശ്യപ്പെടും. അതിന് ശേഷം ഡിക്ലറേഷനുകള്‍ നല്‍കണം. എല്ലാം നല്‍കിയതിന് ശേഷം ‘നെസ്റ്റ്’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ ‘ഫില്‍ ഇന്‍ യുവര്‍ ആപ്ലിക്കേഷന്‍’ എന്ന പേജിലെത്തും. അവിടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താം. തുടര്‍ന്ന് ‘ആര്‍ യു ക്വാളിഫൈഡ് ഫോര്‍ ദിസ് പോസ്റ്റ് ആസ് പെര്‍ നോട്ടിഫിക്കേഷന്‍’ എന്ന ചോദ്യമുണ്ടാകും. യോഗ്യതയുണ്ടെങ്കില്‍ ‘യെസ്’ നല്‍കാം.

കമ്മീഷന്റെ അറിയിപ്പ്‌