EMRS Recruitment 2025: അധ്യാപകർക്ക് മികച്ച അവസരം; ശമ്പളം 2 ലക്ഷം വരെ, കേന്ദ്ര സർക്കാരിൽ 7,267 ഒഴിവ്

EMRS Recruitment Update: ഒക്ടോബർ 23 വരെ nests.tribal.gov.in എന്ന ഔദ്യോ​ഗിക വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പട്ടികവർഗ (എസ്ടി) വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ഇതിൻ്റെ പിന്നിലെ ലക്ഷ്യം.

EMRS Recruitment 2025: അധ്യാപകർക്ക് മികച്ച അവസരം; ശമ്പളം 2 ലക്ഷം വരെ, കേന്ദ്ര സർക്കാരിൽ 7,267 ഒഴിവ്

Emrs Recruitment

Published: 

21 Sep 2025 14:39 PM

കേന്ദ്ര സർക്കാരിന്റെ ട്രൈബൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്സിൽ (NESTS) അധ്യാപക ജോലി നേടാൻ സുവർണാവസരം. ഒക്ടോബർ 23 വരെ nests.tribal.gov.in എന്ന ഔദ്യോ​ഗിക വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പട്ടികവർഗ (എസ്ടി) വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ഇതിൻ്റെ പിന്നിലെ ലക്ഷ്യം.

വിവിധ തസ്തികകളിലായി ആകെ 7267 ഒഴിവുകളാണുള്ളത്. പ്രിൻസിപ്പൽ – 225,പോസ്റ്റ് ഗ്രാജുവേറ്റ് അധ്യാപകർ (പിജിടി) -1,460, ട്രെയിൻഡ് ഗ്രാജുവേറ്റ് അധ്യാപകർ (ടിജിടി) – 3,962, ഹോസ്റ്റൽ വാർഡൻ (പുരുഷനും സ്ത്രീയും) – 635, സ്റ്റാഫ് നഴ്‌സ് (സ്ത്രീ) – 550,അക്കൗണ്ടന്റ് – 61,ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ) – 228, ലാബ് അറ്റൻഡന്റ്- 146 എന്നിങ്ങനെയാണ് ഓരോ തസ്തികയിലുമുള്ള ഒഴിവുകളുടെ എണ്ണം. ഒഴിവുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

ഏഴാം ശമ്പള കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് ലെവൽ 1 മുതൽ ലെവൽ 12 വരെയുള്ള സ്കെയിലുകളിലാണ് ഓരോ തസ്തികയിലും ശമ്പളം ലഭിക്കുക. 18,000 മുതൽ 2,09,200 രൂപ വരെ തസ്തിക അനുസരിച്ച് യോ​ഗ്യതയുള്ളവർക്ക് ശമ്പളം ലഭിക്കുന്നതാണ്. പ്രിലിമിനറി പരീക്ഷ (യോഗ്യതാ പരീക്ഷ), സബ്ജറ്റ് നോളജ് എക്സാമിനേഷൻ (മെയിൻ പരീക്ഷ), ഇന്റർവ്യൂ / സ്കിൽ ടെസ്റ്റ് എന്നിങ്ങിനെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് നിയമനം നടത്തുക.

Also Read: 20 ലക്ഷം രൂപ വരെ സ്കോളർഷിപ്പ്; എസ്ബിഐ വിദ്യാർഥികളുടെ അപേക്ഷ ക്ഷണിക്കുന്നു

അപേക്ഷാ ഫീസ് വിശദാംശങ്ങൾ

ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക്

പ്രിൻസിപ്പൽ തസ്തികയിലേക്ക്: 2500 രൂപ

പിജിടി & ടിജിടി തസ്തികയിലേക്ക്: 2000 രൂപ

അധ്യാപകരല്ലാത്ത ജീവനക്കാർ: 1500 രൂപ

എസ്‌സി/എസ്ടി/സ്ത്രീ/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് എല്ലാ തസ്തികകളും (പ്രിൻസിപ്പൽ, പിജിടി, ടിജിടി, നോൺ ടീച്ചിംഗ്)  500 രൂപയാണ് നൽകേണ്ടത്.

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ എന്നിവ വഴി ഓൺലൈനായോ ഇ-ചലാൻ വഴി ഓഫ്‌ലൈനായോ പണമടയ്ക്കാം.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും