മത്സരപ്പരീക്ഷകൾക്ക് പഠിക്കാം; ഇന്ത്യയിലെ പ്രശസ്ത നഗരങ്ങളും അവയുടെ വിളിപ്പേരുകളും
Indian Cities and Their Nicknames Important GK for PSC SSC and UPSC: നഗരങ്ങളുടെ ചരിത്രം, വ്യവസായം, സംസ്‌കാരം, പ്രകൃതിസവിശേഷതകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇത്തരം പേരുകള്‍ പലതും അറിയപ്പെടുന്നത്. പ്രധാന നഗരങ്ങളുടെ പേരുകളും അവയുടെ വിളിപ്പേരുകളും സംസ്ഥാനങ്ങളും ഒരുമിച്ച് പഠിക്കുന്നത് പരീക്ഷാ തയാറെടുപ്പിന് സഹായിക്കും.

പ്രതീകാത്മക ചിത്രം
പിഎസ്‌സി, എസ്എസ്‌സി, റെയില്‍വേ, ബാങ്കിങ്, യുപിഎസ്‌സി തുടങ്ങിയ മത്സരപ്പരീക്ഷകളിലെ പൊതുവിജ്ഞാന വിഭാഗത്തില്‍ പ്രാധാന്യമുള്ള വിഷയമാണ് ഇന്ത്യയിലെ നഗരങ്ങളും അവയുടെ വിളിപ്പേരുകളും. നഗരങ്ങളുടെ ചരിത്രം, വ്യവസായം, സംസ്‌കാരം, പ്രകൃതിസവിശേഷതകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇത്തരം പേരുകള്‍ പലതും അറിയപ്പെടുന്നത്. പ്രധാന നഗരങ്ങളുടെ പേരുകളും അവയുടെ വിളിപ്പേരുകളും സംസ്ഥാനങ്ങളും ഒരുമിച്ച് പഠിക്കുന്നത് പരീക്ഷാ തയാറെടുപ്പിന് സഹായിക്കും.
ഇന്ത്യയിലെ പ്രധാന നഗരങ്ങളും വിളിപ്പേരുകളും
- ജയ്പൂര്‍- പിങ്ക് സിറ്റി- രാജസ്ഥാന്‍
- മുംബൈ- സ്വപ്നങ്ങളുടെ നഗരം- മഹാരാഷ്ട്ര
- കൊല്‍ക്കത്ത- സന്തോഷത്തിന്റെ നഗരം- പശ്ചിമ ബംഗാള്‍
- ബെംഗളൂരു- ഉദ്യാന നഗരം, ഇന്ത്യയുടെ സിലിക്കണ്‍ വാലി- കര്‍ണാടക
- അഹമ്മദാബാദ്- ഇന്ത്യയുടെ മാഞ്ചസ്റ്റര്‍- ഗുജറാത്ത്
- സൂറത്ത്- വജ്ര നഗരം- ഗുജറാത്ത്
- ഹൈദരാബാദ്- മുത്തുകളുടെ നഗരം- തെലങ്കാന
- നാഗ്പൂര്‍- ഓറഞ്ച് നഗരം- മഹാരാഷ്ട്ര
- ജോധ്പൂര്‍- നീല നഗരം, സൂര്യനഗരം- രാജസ്ഥാന്‍
- ഉദയ്പൂര്‍- തടാകങ്ങളുടെ നഗരം- രാജസ്ഥാന്‍
- ജയ്സാല്‍മീര്‍- സുവര്‍ണ നഗരം- രാജസ്ഥാന്‍
- ലഖ്നൗ- നവാബുമാരുടെ നഗരം- ഉത്തര്‍പ്രദേശ്
- ആഗ്ര- താജ് നഗരം- ഉത്തര്‍പ്രദേശ്
- വാരണാസി- ക്ഷേത്രങ്ങളുടെ നഗരം, ആത്മീയ നഗരം- ഉത്തര്‍പ്രദേശ്
- പൂനെ- കിഴക്കിന്റെ ഓക്‌സ്ഫഡ്- മഹാരാഷ്ട്ര
- ജംഷഡ്പൂര്‍- ഉരുക്കുനഗരം- ജാര്‍ഖണ്ഡ്
- ഭുവനേശ്വര്‍- ക്ഷേത്രനഗരം- ഒഡീഷ
Also Read: PSC Questions: PSC പരീക്ഷയ്ക്ക് തയാറെടുക്കുന്നുണ്ടോ? ഈ ചോദ്യങ്ങളും ഉത്തരങ്ങളും ഒന്ന് പഠിച്ചുവെക്കാം
- ചെന്നൈ- ഏഷ്യയുടെ ഡെട്രോയിറ്റ്- തമിഴ്നാട്
- കോയമ്പത്തൂര്‍- ദക്ഷിണേന്ത്യയുടെ മാഞ്ചസ്റ്റര്‍- തമിഴ്നാട്
- അമൃത്സര്‍- സുവര്‍ണക്ഷേത്രത്തിന്റെ നഗരം- പഞ്ചാബ്
- ഭഗല്‍പൂര്‍- പട്ടുനഗരം- ബിഹാര്‍
- പാനിപ്പത്ത്- നെയ്ത്തുകാരുടെ നഗരം- ഹരിയാന
- ഭോപ്പാല്‍- തടാകങ്ങളുടെ നഗരം- മധ്യപ്രദേശ്
- ചണ്ഡീഗഢ്- സുന്ദര നഗരം- കേന്ദ്രഭരണ പ്രദേശം
- ഗുരുഗ്രാം- ഇന്ത്യയുടെ മില്ലേനിയം നഗരം- ഹരിയാന
കേരളത്തിലെ പ്രധാന നഗരങ്ങളും വിളിപ്പേരുകളും
കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും കേരള പി.എസ്.സി പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ആലപ്പുഴ- കിഴക്കിന്റെ വെനീസ്
കൊച്ചി- അറബിക്കടലിന്റെ റാണി
കൊല്ലം- ലോകത്തിന്റെ കശുവണ്ടി തലസ്ഥാനം
തിരുവനന്തപുരം- ഇന്ത്യയുടെ നിത്യഹരിത നഗരം