AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

കോഡിംഗില്‍ നിന്ന് ഐഐഎം ഗോള്‍ഡ് മെഡല്‍ വരെ; അത്യുഗ്രന്‍ നേട്ടം സ്വന്തമാക്കി ധ്വിത് മേത്ത

IIM Bangalore Gold Medalist Anand Youth’s Journey from Coding to Success: എഐഎം ബെംഗളൂരുവിന്റെ 51-ാമത് ബിരുദദാന ചടങ്ങില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ ധ്വിത് മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറക്കുന്നത് ആത്മവിശ്വാസത്തിലും കഠിനാധ്വാനത്തിലും വിശ്വസിക്കണമെന്ന ഒരു പാഠം കൂടിയാണ്. പഠനമികവിനുള്ള സ്വര്‍ണ്ണ മെഡലിനൊപ്പം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രശസ്തമായ വാള്‍ ഓഫ് ഫെയിമിലും അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്‌.

കോഡിംഗില്‍ നിന്ന് ഐഐഎം ഗോള്‍ഡ് മെഡല്‍ വരെ; അത്യുഗ്രന്‍ നേട്ടം സ്വന്തമാക്കി ധ്വിത് മേത്ത
ധ്വിത് മേത്ത Image Credit source: TV9 Network
Shiji M K
Shiji M K | Edited By: Arun Nair | Updated On: 24 Apr 2026 | 08:47 AM

കോഡിങ്ങില്‍ നിന്ന് ഗോള്‍ഡ് മെഡലിലേക്ക് കുതിച്ച് ധ്വിത് മേത്ത. അത്യുജ്ജ്വലമായ നേട്ടം സ്വന്തമാക്കിയാണ് യുവാവ് ശ്രദ്ധേയനാകുന്നത്. ആനന്ദ് സ്വദേശിയായ യുവാവ് തന്റെ പരിശ്രമവും കഴിവും കൊണ്ട് നേടിയെടുത്തിരിക്കുന്നത് ചരിത്ര നേട്ടമാണ്. ആദ്യം കോഡിംഗ് മേഖലയില്‍ താല്‍പര്യം പുലര്‍ത്തിയിരുന്ന ഇയാള്‍ പിന്നീട് മാനേജ്‌മെന്റ് പഠനത്തിലേക്ക് തിരിഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായത്.

എഐഎം ബെംഗളൂരുവിന്റെ 51-ാമത് ബിരുദദാന ചടങ്ങില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ ധ്വിത് മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറക്കുന്നത് ആത്മവിശ്വാസത്തിലും കഠിനാധ്വാനത്തിലും വിശ്വസിക്കണമെന്ന ഒരു പാഠം കൂടിയാണ്. പഠനമികവിനുള്ള സ്വര്‍ണ്ണ മെഡലിനൊപ്പം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രശസ്തമായ വാള്‍ ഓഫ് ഫെയിമിലും അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്‌. ഐഐഎം ബെംഗളൂരുവിന്റെ ചരിത്രത്തില്‍ പഠനമികവിന് സ്വര്‍ണ്ണ മെഡല്‍ നേടുന്ന രണ്ടാമത്തെ ഗുജറാത്തിയാണ് ധ്വിത് മേത്ത.

Also Read: Padavukal Scheme: വിധവകളുടെ മക്കൾക്ക് പഠിക്കാൻ പണം തടസ്സമാകില്ല, ‘പടവുകൾ’ പദ്ധതിയിലേക്ക് അപേക്ഷിച്ചോളൂ

ധ്വിത് മേത്തയുടെ ജീവിതവും കരിയറും

നോര്‍വേയില്‍ മൈക്രോസോഫ്റ്റില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന അദ്ദേഹം, ആ ജോലി ഉപേക്ഷിച്ചാണ് എംബിഎ പഠനത്തിനായി ഇന്ത്യയിലേക്ക് എത്തിയത്. ഈ യാത്ര ഒരുപാട് പേര്‍ക്ക് പ്രചോദനമാകുന്ന ഒന്നായിരിക്കുമെന്ന് ധ്വീത് പോലും കരുതിയിരുന്നില്ല.

ആനന്ദിലെ ആനന്ദാലയ സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് ഐഐഐടി അലഹബാദില്‍ (IIIT Allahabad) നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക്, എംടെക് ബിരുദങ്ങള്‍ നേടി.

കോച്ചിങ്ങില്ലാതെ സിഎഫ്എ

ജോലിക്കിടെ ആരുടെയും സഹായമില്ലാതെ തന്നെ സിഎഫ്എയുടെ ഒന്നും രണ്ടും ലെവലുകള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. ഇതോടെ 2024ല്‍ ഫിനാന്‍സ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന തീരുമാനമെടുക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ മൈക്രോസോഫ്റ്റിലെ ജോലി രാജിവെച്ച് എംബിഎ പഠിക്കാനായി ധ്വിത് ഇന്ത്യയിലെത്തി.

ഇനി ജോലി

മുംബൈ ആസ്ഥാനമായുള്ള ഒരു പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.

Follow Us