AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Reliance scholarship: രണ്ട് ലക്ഷം രൂപ വരെ നേടാണോ? റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം, 5100 പേർക്ക് അവസരം

Apply for the Reliance Foundation Scholarship: റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സനുമായ നിത അംബാനി 2022-ൽ അടുത്ത 10 വർഷത്തിനുള്ളിൽ 50,000 വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Reliance scholarship: രണ്ട് ലക്ഷം രൂപ വരെ നേടാണോ? റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം, 5100 പേർക്ക് അവസരം
ScholorshipImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 24 Aug 2025 12:44 PM

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ സ്‌കോളർഷിപ്പ് പദ്ധതിയായ റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തേക്ക് രാജ്യത്തുടനീളമുള്ള 5100 മികച്ച വിദ്യാർഥികൾക്കാണ് ഈ വർഷം അവസരം ലഭിക്കുക.

 

സ്‌കോളർഷിപ്പ് വിവരങ്ങൾ

 

ബിരുദ വിദ്യാർഥികൾക്ക്: 5,000 ബിരുദ വിദ്യാർഥികൾക്ക് 2 ലക്ഷം രൂപ വരെ സ്‌കോളർഷിപ്പ് ലഭിക്കും. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക്: എൻജിനീയറിങ്, ടെക്‌നോളജി, ഊർജ്ജം, ലൈഫ് സയൻസസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള 100 ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് 6 ലക്ഷം രൂപ വരെ സ്‌കോളർഷിപ്പ് ലഭിക്കും.

 

അപേക്ഷിക്കാൻ യോഗ്യതയുള്ളവർ

 

ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ ആദ്യ വർഷ വിദ്യാർഥികൾക്ക് മാത്രമാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ യോഗ്യത. റിലയൻസ് ഫൗണ്ടേഷന്റെ ഈ പദ്ധതിക്ക് കീഴിൽ വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശവും, നേതൃത്വ പരിശീലനവും, സാമൂഹിക വികസനത്തിൽ പങ്കാളികളാകാനുള്ള അവസരങ്ങളും ലഭിക്കും.

 

ശ്രദ്ധിക്കേണ്ട തീയതി

 

അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഒക്ടോബർ 4 ആണ്.

റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സനുമായ നിത അംബാനി 2022-ൽ അടുത്ത 10 വർഷത്തിനുള്ളിൽ 50,000 വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ വർഷവും 5000 ബിരുദ വിദ്യാർഥികൾക്കും 100 ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും സ്‌കോളർഷിപ്പ് നൽകിവരുന്നു.