Intelligence Bureau Recruitment 2025: ഡിഗ്രിയുണ്ടോ..! 80,000ത്തിന് മുകളിൽ ശമ്പളം വാങ്ങാം; ഇന്റലിജൻസ് ബ്യൂറോയില് 394 ഒഴിവുകൾ
Intelligence Bureau Recruitment Drive: ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14, 2025 രാത്രി 11:59 വരെയാണ്.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ (MHA) കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ (ഐബി) ജൂനിയർ ഇന്റലിജൻസ് ഓഫീസറാകാൻ സുവർണാവസരം. 394 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14, 2025 രാത്രി 11:59 വരെയാണ്. കേന്ദ്ര സർക്കാർ അലവൻസുകൾക്കൊപ്പം 25,500 മുതൽ 81,100 രൂപ വരെ ശമ്പളത്തോടെയാണ് നിയമനം.
ആകെയുള്ള 394 ഒഴിവുകളിൽ 157 എണ്ണം സംവരണമില്ലാത്ത വിഭാഗത്തിനും (UR) 32 എണ്ണം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും (ഈഡബ്ല്യുഎസ്) 117 എണ്ണം മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും (ഒബിസ്) 60 എണ്ണം പട്ടികജാതി (എസ്സി) 28 എണ്ണം പട്ടികവർഗ (എസ്ടി) വിഭാഗങ്ങൾക്കുമായി ഒഴച്ചിട്ടിരിക്കുകയാണ്.
എങ്ങനെ അപേക്ഷിക്കാം?
ജൂനിയർ ഇന്റലിജൻസ് റിക്രൂട്ട്‌മെന്റിനുള്ള ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
രജിസ്റ്റർ ചെയ്യുക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ സ്വകാര്യ വിവരങ്ങളും നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് അയച്ച OTP യും നൽകുക.
ഭാവി റഫറൻസിനായി അപേക്ഷാ ഫോമിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കുക അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യുക.
യോഗ്യതാ മാനദണ്ഡം
ഉദ്യോഗാർത്ഥികൾ 18 നും 27 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
നിയമങ്ങൾ അനുസരിച്ച് എസ്‌സി, എസ്ടി, ഒബിസി, മുൻ സൈനികർ, മറ്റ് വിഭാഗങ്ങൾ എന്നിവർക്ക് 5 വർഷം വരെ പ്രായപരിധിയിൽ ഇളവ് ബാധകമാണ്.
അപേക്ഷകർക്ക് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് അല്ലെങ്കിൽ മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദമോ സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദമോ ഉണ്ടായിരിക്കണം.
ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ഡിപ്ലോമയുള്ളവർക്കും അപേക്ഷ സമർപ്പിക്കാം.