Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ

Guruvayoor devaswam board recruitment: നിയമനം നടത്തുന്നതിനായി ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് അധികാരം നൽകുന്ന 1978ലെ ഗുരുവായൂർ ദേവസ്വം നിയമനത്തിലെ 19 ആം വകുപ്പിനാണ് നിയമസാധുത എന്നായിരുന്നു കേരള ഹൈക്കോടതി വിധിച്ചത്....

Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ

സുപ്രീം കോടതി

Published: 

29 Jan 2026 | 03:25 PM

ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ല എന്ന വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്താ എന്നിവർ അടങ്ങിയ ബെഞ്ചാണ് വിധിക്ക് സ്റ്റേ നൽകിയത്. കേസിലെ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചതായും മാതൃഭൂമി റിപ്പോർട്ട്.

സുതാര്യത ഉറപ്പാക്കുന്നതിനു വേണ്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമം 2018ലെ സംസ്ഥാനം നിയമസഭാ പാസാക്കിയത് എന്നും സുപ്രീംകോടതി നിരീക്ഷണം. നിയമനം നടത്തുന്നതിനായി ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് അധികാരം നൽകുന്ന 1978ലെ ഗുരുവായൂർ ദേവസ്വം നിയമനത്തിലെ 19 ആം വകുപ്പിനാണ് നിയമസാധുത എന്നായിരുന്നു കേരള ഹൈക്കോടതി വിധിച്ചത്.

ഇത് മറികടക്കുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമം 2015 ഒൻപതാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് പി എൻ രവീന്ദ്രന്റെ അധ്യക്ഷതയിൽ മൂന്നംഗം മേൽനോട്ടം സമിതിയെയും നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിന് വേണ്ടി ഹൈക്കോടതി നിയോഗിച്ചു.

കൂടാതെ ഹൈക്കോടതിവിധി നിയമപരമായി തെറ്റാണെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സുപ്രീംകോടതിയിൽ വാദിച്ചു.തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ച് 2007-ൽ ജസ്റ്റിസ് പരിപൂർണ്ണൻ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

തൈര് ഒരിക്കലും കേടാകില്ലേ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാം
ചൂട് വെള്ളത്തിലാണോ കുളി? ശ്രദ്ധിക്കൂ
മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കണോ കളയണോ?
തൈര് ദിവസങ്ങളോളം പുളിക്കാതിരിക്കും, വഴിയിതാ
അവസാനം നിവിൻ പോളി സർവ്വംമായ കണ്ടൂ, ഒപ്പം ഡെലൂലുവും
ഇവരെ എന്താണ് ചെയ്യേണ്ടത്?
ബജറ്റ് അവതരണത്തിനായി കുടുംബത്തോടൊപ്പം നിയമസഭയിലെത്തി ധനമന്ത്രി
വാൽപ്പാറയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തിൻ്റെ മനോഹരമായ ദൃശ്യങ്ങൾ