AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala School Holiday: നാളെ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ബാധകം

Vettukadu Thirunal School Local Holiday: നേരത്തെ നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടിരുന്നെങ്കിലും നിലവിൽ കാട്ടാക്കട താലൂക്കിന്റെ ഭാഗമായ അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജ് പരിധികളിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളത്തെ അവധി ബാധകമായിരിക്കും. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Kerala School Holiday: നാളെ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ബാധകം
പ്രതീകാത്മക ചിത്രംImage Credit source: triloks/E+/Getty Images
Neethu Vijayan
Neethu Vijayan | Published: 12 Nov 2026 | 01:10 PM

തിരുവനന്തപുരം: പ്രശസ്തമായ വെട്ടുകാട് മാദ്രെ-ദെ-ദേവൂസ് ദേവാലയത്തിലെ തിരുനാൾ കൊടിയേറ്റ് പ്രമാണിച്ച് നാളെ (വെള്ളിയാഴ്ച, നവംബർ 13) ഉച്ചയ്ക്കുശേഷം തിരുവനന്തപുരം ജില്ലയിലെ വിവിധ താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ അഞ്ജു കെ എസ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

നേരത്തെ നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടിരുന്നെങ്കിലും നിലവിൽ കാട്ടാക്കട താലൂക്കിന്റെ ഭാഗമായ അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ എന്നീ വില്ലേജ് പരിധികളിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളത്തെ അവധി ബാധകമായിരിക്കും. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: ഇന്നും നവംബർ 13-നും പ്രാദേശിക അവധി; പരീക്ഷകൾക്ക് മാറ്റമില്ല

വെട്ടുകാട് തിരുനാൾ മഹോത്സവം

നവംബർ 12 മുതൽ 22 വരെയാണ് വെട്ടുകാട് തിരുനാൾ നടക്കുന്നത്. തിരുവനന്തപുരം ലാറ്റിൻ കത്തോലിക്കാ അതിരൂപതയുടെ കീഴിലാണ് വെട്ടുകാട് പള്ളി. കേരളത്തിലെ ക്രൈസ്തവ ആരാധനാലയങ്ങളിൽ പ്രശസ്തമാണ് കടലിന് അഭിമുഖമായി നിൽക്കുന്ന ഈ പള്ളി. ജാതിമത ഭേദമന്യേ ആയിരക്കണക്കിന് തീർത്ഥാടകരാണ് തിരുനാൾ ദിനങ്ങളിൽ ഇവിടെ അനുഗ്രഹം തേടിയെത്തുന്നത്. പത്തു ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

ക്രൈസ്തവ വിശ്വാസികൾക്കൊപ്പം നാനാജാതി മതസ്ഥരായ പതിനായിരക്കണക്കിന് ആളുകളാണ് നേർച്ചകാഴ്ചകളുമായി വെട്ടുകാട് ദേവാലയത്തിലേക്ക് എത്തുന്നത്. തിരുനാളിന്റെ ഒൻപതാം ദിനത്തിൽ നടക്കുന്ന ക്രിസ്തുരാജന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രമായ പ്രദക്ഷിണം ഏറെ പ്രസിദ്ധമാണ്. വിശുദ്ധ കുർബാന, നൊവേന, ജപമാല പ്രാർത്ഥനകൾ എന്നിവയാണ് തിരുനാൾ ദിനങ്ങളിലെ പ്രധാന ചടങ്ങുകൾ. പ്രമുഖ പുരോഹിതരുടെയും ബിഷപ്പുമാരുടെയും നേതൃത്വത്തിൽ വിവിധ ഭാഷകളിൽ വിശുദ്ധ കുർബാനയും നടത്തപ്പെടും. സമാപന ദിവസമായ ഞായറാഴ്ച നടക്കുന്ന ലദീഞ്ഞും ദിവ്യകാരുണ്യ പ്രദിക്ഷണവും ചരിത്രപ്രസിദ്ധമാണ്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനും ശംഖുമുഖം ബീച്ചിനും സമീപം കടലോരത്തോട് ചേർന്നാണ് മാദ്രെ-ദെ-ദേവൂസ് ദേവാലയം സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസ് പാരമ്പര്യവും കേരളീയ ഭക്തിസാന്ദ്രതയും ഒത്തുചേരുന്ന ഈ ദേവാലയം തീർത്ഥാടന കേന്ദ്രമായും ആളുകൾ എത്താറുണ്ട്. പതിനാറാം നൂറ്റാണ്ടിൽ പ്രശസ്ത മിഷനറിയായ വിശുദ്ധ ഫ്രാൻസിസ് സേവ്യർ ഇവിടെയെത്തി പ്രാർത്ഥിക്കുകയും സുവിശേഷ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട് എന്നത് ഈ ദേവാലയത്തിന്റെ ചരിത്രപ്രാധാന്യം വർദ്ധിപ്പിക്കുന്നു. മനോഹരമായ അൾത്താരയും, വിശാലമായ ദേവാലയ അകത്തളവും, ശാന്തമായ കടൽത്തീരത്തിൻ്റെ അന്തരീക്ഷവുമാണ് ഇവിടെയെത്തുന്ന സന്ദർശകർക്ക് വേറിട്ട ആത്മീയ അനുഭവം നൽകുന്നത്.

English Summary:

Thiruvananthapuram Collector Declares Local Holiday Tomorrow Afternoon November 13 Due To Vettukadu Thirunal Festival. Half-Day Local Holiday has been declared for all educational institutions and government offices.

Follow Us