AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Holiday: ഇന്നും സ്കൂളിൽ പോകണ്ട!; ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala Rain Holiday Updates: നിലവിൽ സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കാസർ​ഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. അതിനിടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പത്തനംതിട്ട കക്കി ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

Kerala Rain Holiday: ഇന്നും സ്കൂളിൽ പോകണ്ട!; ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Rain HolidayImage Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 28 Jul 2025 06:58 AM

ആലപ്പുഴ: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കൂടാതെ കോട്ടയത്തും വയനാട്ടിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധിയാണ്. കുട്ടനാട് താലൂക്ക് പരിധിയിലെ വിവിധയിടങ്ങളിൽ കനത്ത മഴ മൂലം വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്.

താലൂക്കിലെ എല്ലാ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നത്തെ അവധി ബാധകമായിരിക്കും. അതേസമയം മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചതിനെ തുടർന്ന് കിഴക്കൻ വെള്ളത്തിൻ്റെ വരവ് കൂടിയതാണ് കുട്ടനാട്ടിലെ വെള്ളക്കെട്ടിന് കാരണം.

നിലവിൽ സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കാസർ​ഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. അതിനിടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പത്തനംതിട്ട കക്കി ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കക്കി ആനത്തോട് ഡാമിലെ ജലനിരപ്പ് 974.36 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്ന പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കേണ്ടതാണ്. ഡാമിലെ ജലനിരപ്പ് 974.86 മീറ്ററിൽ എത്തിയാൽ ആവശ്യമെങ്കിൽ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നും അധികൃതർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും നദികളിലിറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടർമാർ അറിയിച്ചു.