AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Exam tips using AI: പരീക്ഷാ പഠനസമയം മൂന്നിലൊന്നാക്കാം, ടെൻഷനില്ലാതെ പഠിക്കാൻ എെഎ സഹായിക്കും

AI for exam preparation: നിങ്ങൾക്ക് ഏതു വിഷയങ്ങളാണ് പഠിക്കാനുള്ളത് എത്ര സമയമുണ്ട് എന്നുള്ള വിവരങ്ങൾ നൽകിയാൽ പഠന ഷെഡ്യൂൾ ഉണ്ടാക്കിത്തരാൻ ഇതിന് കഴിയും.

Exam tips using AI: പരീക്ഷാ പഠനസമയം മൂന്നിലൊന്നാക്കാം, ടെൻഷനില്ലാതെ പഠിക്കാൻ എെഎ സഹായിക്കും
Exam Tips Using AiImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 06 Aug 2025 17:23 PM

കൊച്ചി: പരീക്ഷാ സമയങ്ങളിൽ ഏറ്റവും അധികം പ്രശ്നം ഉണ്ടാകുന്നത് റിവിഷൻ സമയത്തും മറ്റുമാണ്. അതുവരെ കാണാത്ത പാഠങ്ങളും തിയറികളും പലപ്പോഴും നമ്മളിൽ പലരും കാണുന്നത് പരീക്ഷ അടുക്കുമ്പോഴാണ്. ക്ലാസ് കേൾക്കാതെ കൃത്യമായ ഗൈഡൻസ് ഇല്ലാതെ സ്കിപ്പ് ചെയ്യുന്ന ഭാഗങ്ങളിൽ നിന്ന് പ്രധാനപ്പെട്ട ചോദ്യങ്ങൾ വന്നാലോ? ആകെ വിഷമിച്ചിരിക്കുന്ന സാഹചര്യത്തിൽ നമുക്ക് സമീപിക്കാൻ പറ്റുന്ന ഏറ്റവും ലളിതമായ മാർഗമാണ് എ ഐ. പഠനം എളുപ്പമാകാൻ സഹായിക്കുന്ന ചില ലളിതമായ വിദ്യകൾ ഇതിലുണ്ട്.

 

സംശയങ്ങൾ ഉടൻ തീർക്കാം

 

പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വിഷയത്തിൽ സംശയം വന്നാൽ എ ഐ ടൂളുകളോട് ചോദിക്കാം. ഉദാഹരണത്തിന് പ്രകാശസംശ്ലേഷണം എന്ന വിഷയം ലളിതമായി വിശദീകരിക്കാൻ എ ഐ സഹായിക്കും.

 

പഠനക്കുറിപ്പുകൾ സംഗ്രഹിക്കാം

 

നോട്ട്സ് ടെക്സ്റ്റ് ബുക്കിലെ പേജുകൾ അല്ലെങ്കിൽ നീണ്ട ലേഖനങ്ങൾ എന്നിവ ഈ ടൂളിൽ അപ്‌ലോഡ് ചെയ്യുക. ഇതിലെ പ്രധാനപ്പെട്ട വിവരങ്ങൾ മാത്രം എടുത്ത് സംഗ്രഹം ഉണ്ടാക്കാൻ ആവശ്യപ്പെടുക. ഇത് സമയം ലാഭിക്കാനും പ്രധാന ഭാഗങ്ങൾ ശ്രദ്ധിക്കാനും സഹായിക്കും.

 

ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാക്കാം

ഒരു വിഷയത്തെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ ഉണ്ടാക്കാനും അതിന് ചെറുതും വലുതുമായ ഉത്തരം തയ്യാറാക്കാനും എഐ യോട് ചോദിക്കാം

 

പഠന രീതി ക്രമീകരിക്കാം

 

നിങ്ങൾക്ക് ഏതു വിഷയങ്ങളാണ് പഠിക്കാനുള്ളത് എത്ര സമയമുണ്ട് എന്നുള്ള വിവരങ്ങൾ നൽകിയാൽ പഠന ഷെഡ്യൂൾ ഉണ്ടാക്കിത്തരാൻ ഇതിന് കഴിയും. ഒരു വിഷയത്തിനും എത്ര സമയം മാറ്റിവയ്ക്കണം എപ്പോൾ വിശ്രമം വേണം എന്നെല്ലാം കൃത്യമായി ഇതിൽ ഉണ്ടാകും.

 

ഇക്കാര്യം ശ്രദ്ധിക്കുക

 

എ ഐ നൽകുന്ന വിവരങ്ങൾ എല്ലായിപ്പോഴും ശരിയാകണമെന്നില്ല. അതുകൊണ്ട് പ്രധാനപ്പെട്ട വിവരങ്ങൾ നിങ്ങളുടെ പുസ്തകങ്ങളുമായോ അധ്യാപകരുമായോ ഒത്തു നോക്കി ഉറപ്പുവരുത്തുക