HPCL Graduate Apprentices 2026: എച്ച്പിസിഎല്ലില്‍ ഗ്രാജ്വേറ്റ് അപ്രന്റീസാകാം; കേരളത്തിലും അവസരം; മികച്ച സ്റ്റൈപന്‍ഡ്‌

Hindustan Petroleum Corporation Limited Graduate Apprentices: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ ഗ്രാജ്വേറ്റ് അപ്രന്റീസാകാന്‍ അവസരം. മാര്‍ച്ച് രണ്ട് വരെ അപേക്ഷിക്കാം. 18-25 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം.

HPCL Graduate Apprentices 2026: എച്ച്പിസിഎല്ലില്‍ ഗ്രാജ്വേറ്റ് അപ്രന്റീസാകാം; കേരളത്തിലും അവസരം; മികച്ച സ്റ്റൈപന്‍ഡ്‌

HPCL

Published: 

22 Feb 2026 | 06:19 PM

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡില്‍ (എച്ച്പിസിഎല്‍) ഗ്രാജ്വേറ്റ് അപ്രന്റീസാകാന്‍ അവസരം. മാര്‍ച്ച് രണ്ട് വരെ അപേക്ഷിക്കാം. 18-25 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയില്‍ ഏതിലെങ്കിലും എഞ്ചിനീയറിങ് ബിരുദമുള്ളവരാണ് അപേക്ഷിക്കാന്‍ യോഗ്യര്‍. അണ്‍ റിസര്‍വ്ഡ്, ഒബിസി-എന്‍സി കാറ്റഗറികള്‍ക്ക് കുറഞ്ഞത് 60 ശതമാനം മാര്‍ക്കെങ്കിലും വേണം. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി.

25000 രൂപയാണ് സ്റ്റൈപന്‍ഡ്. ഇതില്‍ 20,500 രൂപ എച്ച്പിസിഎല്‍ നല്‍കും. 4500 രൂപ ഡിബിടി സ്‌കീം വഴി കേന്ദ്രസര്‍ക്കാര്‍ അപ്രന്റീസുകൾക്ക് നല്‍കും. കേരളത്തില്‍ 15 ട്രെയ്‌നിങ് സ്ലോട്ടുകളാണുള്ളത്. നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീം (NATS 2.0) വെബ് പോർട്ടലിലും ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് (BOAT) ലും രജിസ്റ്റർ ചെയ്ത് അംഗീകാരം നേടിയവരെ മാത്രമേ അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് പരിഗണിക്കുകയുള്ളൂ.

2023 ഏപ്രില്‍ ഒന്നിന് ശേഷം എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 2023 ഏപ്രില്‍ ഒന്നിന് മുമ്പ് എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് അർഹതയില്ല.

Also Read: VSSC Internship: കരിയർ ബഹിരാകാശത്തോളം വളർത്താം; വിഎസ്എസ്സിയിൽ ഇൻ്റേൺഷിപ്, അവസാന തീയതി

മുമ്പ് അപ്രന്റീസായി നിയമിതരായിട്ടുള്ളവരോ മറ്റെവിടെയെങ്കിലും അപ്രന്റീസ്ഷിപ്പ് പരിശീലനത്തിന് വിധേയരായിട്ടുള്ളവരോ, മറ്റേതെങ്കിലും സ്ഥാപനവുമായി അപ്രന്റീസ്ഷിപ്പ് കരാറിൽ ഏർപ്പെട്ടിരിക്കുന്നവരോ അപേക്ഷിക്കാൻ അർഹരല്ല. ഒരു വർഷമോ അതിൽ കൂടുതലോ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയില്ല. മാര്‍ച്ച് രണ്ടിന് ശേഷം അപേക്ഷിക്കുന്നവരെയും പരിഗണിക്കില്ല.

അപേക്ഷിക്കേണ്ടത് എങ്ങനെ?

http://jobs.hpcl.co.in/Recruit_New/recruitlogin.jsp എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഇമെയിൽ ഐഡിയിൽ ലോഗിൻ, പാസ്‌വേഡ് എന്നിവയുടെ വിശദാംശങ്ങൾ ലഭിക്കും. തുടര്‍ന്ന് ഈ വിവരങ്ങള്‍ ഉപയോഗിച്ച്‌ രജിസ്‌ട്രേഷന്‍ ലിങ്കില്‍ ലോഗിന്‍ ചെയ്യണം.

അപേക്ഷാ ഫോമിന്റെ ഓരോ ഭാഗത്തും സൂചിപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. ഒരു അപേക്ഷ മാത്രം അയയ്ക്കുക. ഒന്നിലധികം അപേക്ഷകള്‍ അയച്ചാല്‍ അത് നിരസിക്കപ്പെടും. hindustanpetroleum.com എന്ന വെബ്‌സൈറ്റില്‍ നോട്ടിഫിക്കഷന്‍ നല്‍കിയിട്ടുണ്ട്. ഇത് വിശദമായി വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക. അപ്രന്റീസ് ട്രെയിനിമാരായി നിയമനം ഒരു വർഷത്തേക്ക് മാത്രമായിരിക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ