Kerala Plus One Transfer Allotment 2026: പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ നാളെ മുതല്‍; അലോട്ട്‌മെന്റ് എങ്ങനെ പരിശോധിക്കാം?

HSCAP Kerala Transfer Allotment Result 2026 : പ്ലസ് വണ്‍ സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ ജൂലൈ 29, 30 തീയതികളില്‍ നടക്കും. ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് നാളെ രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാക്കത്തക്കവിധം പ്രസിദ്ധപ്പെടുത്തുമെന്ന് അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

Kerala Plus One Transfer Allotment 2026: പ്ലസ് വണ്‍ സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ നാളെ മുതല്‍; അലോട്ട്‌മെന്റ് എങ്ങനെ പരിശോധിക്കാം?

പ്രതീകാത്മക ചിത്രം

Published: 

28 Jul 2026 | 07:15 PM

പ്ലസ് വണ്‍ സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ ജൂലൈ 29, 30 തീയതികളില്‍ നടക്കും. ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് നാളെ രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാക്കത്തക്കവിധം പ്രസിദ്ധപ്പെടുത്തുമെന്ന് അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷമുള്ള മെറിറ്റ് വേക്കന്‍സിയോടൊപ്പം കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ അധികമായി അനുവദിച്ച 120 താല്‍ക്കാലിക ബാച്ചുകളിലെ സീറ്റുകളും ചേര്‍ത്തുള്ള വേക്കന്‍സി സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിന് അപേക്ഷിക്കാനുള്ള അവസരം ജൂലൈ 27-ന് വൈകുന്നേരം നാലു മണി വരെ അനുവദിച്ചിരുന്നു.

ഇത്തരത്തില്‍ ആകെ ലഭ്യമായ 51,134 അപേക്ഷകളില്‍ കണ്‍ഫര്‍മേഷന്‍ പൂര്‍ത്തീകരിച്ച 50,568 അപേക്ഷകളാണ് അലോട്ട്‌മെന്റിന് പരിഗണിച്ചത്. വിശദാംശങ്ങള്‍ക്ക് https://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റ് പരിശോധിക്കാം. കാന്‍ഡിഡേറ്റ് ലോഗിനിലെ ‘ട്രാന്‍സ്ഫര്‍ അലോട്ട് റിസള്‍ട്ട്‌സ്’ എന്ന ലിങ്കിലൂടെ റിസള്‍ട്ട് പരിശോധിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കാനും, ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ലെറ്റര്‍ എടുത്തു നല്‍കാനും അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അതേ സ്‌കൂളില്‍ കോമ്പിനേഷന്‍ മാറ്റം ലഭിച്ചാലും, പുതിയ അലോട്ട്‌മെന്റ് ലെറ്റര്‍ പ്രകാരം അഡ്മിഷന്‍ മാറ്റിക്കൊടുക്കണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്‍ എന്നിവയുടെ അസലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍/കോഴ്‌സില്‍ പ്രവേശനം നേടണം.

രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്‌

ട്രാന്‍സ്ഫറിനു ശേഷമുള്ള ഒഴിവുകളും മറ്റ് വിശദാംശങ്ങളും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ജൂലൈ 30-ന് പ്രസിദ്ധീകരിക്കും. വേക്കന്‍സിയും മറ്റ് വിശദാംശങ്ങളും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ഓഗസ്ത് ഒന്നിന് പ്രസിദ്ധീകരിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.

Also Read: CAT 2026 Registration: CAT 2026, ഓഗസ്റ്റ് 3 മുതൽ അപേക്ഷിക്കാം; പരീക്ഷാത്തീയതിയും പൂർണ്ണ വിവരങ്ങളും

ഫീസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍

നിലവില്‍ അഡ്മിഷന്‍ ലഭിച്ച സ്‌കൂളില്‍തന്നെ മറ്റൊരു കോമ്പിനേഷനിലേക്ക് മാറ്റം ലഭിച്ചവര്‍, പ്രസ്തുത കോമ്പിനേഷന്‍ മാറ്റത്തിന്റെ ഫലമായി അടയ്‌ക്കേണ്ട അധിക ഫീസ് മാത്രം ഒടുക്കിയാല്‍ മതി. നിലവില്‍ അഡ്മിഷന്‍ നേടിയ അതേ കോമ്പിനേഷനില്‍ തന്നെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റം ലഭിച്ചവര്‍ പുതുതായി ഫീസ് ഒന്നും തന്നെ അടയ്‌ക്കേണ്ടതില്ല. ഇവര്‍ കോഷന്‍ ഡെപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ ഒടുക്കണം.

കോമ്പിനേഷന്‍ മാറ്റത്തോടെ പുതിയ സ്‌കൂളിലേക്ക് മാറ്റം ലഭിച്ചവര്‍, പുതിയ കോമ്പിനേഷന്റെ ഭാഗമായി ഒടുക്കേണ്ട അധിക ഫീസ്, കോഷന്‍ ഡെപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ ഒടുക്കണം. സ്‌കൂള്‍ മാറ്റം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ആദ്യം പ്രവേശനം നേടിയ സ്‌കൂളില്‍ ഒടുക്കിയ കോഷന്‍ ഡെപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ നിര്‍ബന്ധമായും തിരികെ നല്‍കണമെന്നാണ് നിര്‍ദ്ദേശം.

ഏതെങ്കിലും തരത്തിലുള്ള പ്രാദേശിക അവധി ഉണ്ടായാല്‍പ്പോലും, പ്രവേശന നടപടികള്‍ തടസപ്പെടാതിരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ അതത് പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കണമെന്ന് അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി.

English Summary

Kerala Plus One school and combination transfer admissions will take place on July 29 and 30. The transfer allotment results, considering 50,568 confirmed applications, will be available from 10 AM via candidate login. Allotted students must present original certificates at their new school, while fee and caution deposit adjustments apply. Vacancies for the second supplementary allotment will now be published early on July 30.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ