IGNOU Admission 2026: വിദ്യാർത്ഥികൾക്ക് ആശ്വാസം! ഇഗ്നോ അഡ്മിഷൻ അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി
IGNOU July Admission 2026: ഓപ്പൺ ആന്റ് ഡിസ്റ്റൻസ് ലേണിങ് (ഒഡിഎൽ) ഓൺലൈൻ മോഡുകളിൽ വാഗ്‌ദാനം ചെയ്യുന്ന എല്ലാ നോട്ടിഫൈഡ് പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കുന്നതിന് ഈ കാലാവധി ബാധകമാണെന്ന് അധികൃതർ അറിയിച്ചു. വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, പിജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും സമയപരിധി നീട്ടി നൽകിയത് വലിയ ആശ്വാസമാകും. മുൻ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ അപേക്ഷിക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾ ഇനി ഓഗസ്റ്റ് 16 വരെ സമയമുണ്ട്.
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്നോ) 2026 ജൂലൈ അക്കാദമിക് സെഷനിലേക്കുള്ള പുതിയ പ്രവേശനത്തിനുള്ള അവസാന തീയതി ഓഗസ്റ്റ് 16 വരെ നീട്ടി. ഓപ്പൺ ആന്റ് ഡിസ്റ്റൻസ് ലേണിങ് (ഒഡിഎൽ) ഓൺലൈൻ മോഡുകളിൽ വാഗ്‌ദാനം ചെയ്യുന്ന എല്ലാ നോട്ടിഫൈഡ് പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കുന്നതിന് ഈ കാലാവധി ബാധകമാണെന്ന് അധികൃതർ അറിയിച്ചു. വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, പിജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും സമയപരിധി നീട്ടി നൽകിയത് വലിയ ആശ്വാസമാകും. മുൻ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ അപേക്ഷിക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾ ഇനി ഓഗസ്റ്റ് 16 വരെ സമയമുണ്ട്.
ALSO READ: CAT 2026 രജിസ്ട്രേഷൻ ഇന്ന് മുതൽ: അപേക്ഷാ പൂരിപ്പിക്കുമ്പോൾ തെറ്റു പറ്റരുത്
അപേക്ഷിക്കേണ്ട വിധം
- അപേക്ഷിക്കുന്നതിനായി ഇഗ്നോയുടെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.
- നിങ്ങളുടെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
- ഒടിപി വഴി നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കുക.
- ലോഗിൻ ചെയ്ത് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന കോഴ്സ് തിരഞ്ഞെടുക്കുക.
- അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം നിങ്ങളുടെ വിവരങ്ങൾ നൽകി പൂരിപ്പിക്കുക.
- നിങ്ങളുടെ ഫോട്ടോ, ഒപ്പ്, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
- നിശ്ചിത ഫീസ് ഓൺലൈനായി അടച്ച് ഫോം സമർപ്പിക്കുക.
- സ്ഥിരീകരണ പേജ് ഡൗൺലോഡ് ചെയ്ത് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.
ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് പുറമെ ബിഎ, ബികോം, ബിഎസ്‌സി, ബിബിഎ, ബിസിഎ, എംഎ, എംബിഎ, എംസിഎ, എംകോം തുടങ്ങി നിരവധി കോഴ്‌സുകളിലേക്കും ഇഗ്നോ പ്രവേശനം വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ പ്രോഗ്രാമിനും വ്യത്യസ്ത യോഗ്യതകൾ ഉള്ളതിനാൽ, ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ വിജ്ഞാപനം കൃത്യമായി വായിക്കണം. അവസാന നിമിഷത്തെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ സമയപരിധിക്ക് മുമ്പായി തന്നെ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ സർവകലാശാല നിർദ്ദേശിച്ചിട്ടുണ്ട്.
ഇഗ്നോ പ്ലേസ്‌മെന്റ് ഡ്രൈവ്
ഇഗ്നോ വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമായി പുതിയ കാമ്പസ് പ്ലേസ്‌മെന്റ് സെൽ പ്രഖ്യാപിച്ചിരുന്നു. രണ്ട് മികച്ച പ്ലേസ്‌മെന്റ് ഡ്രൈവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏവിയേഷൻ മേഖലയിലും ഉയർന്ന വളർച്ചയുള്ള സ്റ്റാർട്ടപ്പ് രംഗത്തും കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ബ്ലോക്ക്ചെയിൻ, സ്കിൽ അധിഷ്ഠിത നിയമനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രമുഖ സ്റ്റാർട്ടപ്പായ ‘പ്രൂഫ് ഓഫ് സ്കിൽ’യുമായി സഹകരിച്ചാണ് പ്ലേസ്‌മെന്റ് ഡ്രൈവ് നടക്കുന്നത്. റിമോട്ട് സ്റ്റാർട്ടപ്പ് അവസരങ്ങൾക്ക് പുറമേ, ഏവിയേഷൻ (വ്യോമയാന) മേഖലയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവും ഇതിനൊപ്പം ഇഗ്നോ സംഘടിപ്പിക്കുന്നുണ്ട്. പ്രതിവർഷം 12 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന തൊഴിലവസരമാണ് നിങ്ങൾക്ക് മുന്നിലെത്തുന്നത്.
English Summary:
IGNOU has extended the admission deadline for its July 2026 session to August 16 for all ODL and online programmes. university has advised applicants to complete the process well before the deadline to avoid any last-minute rush or technical glitches.