Indian Army Recruitment: എട്ടാം ക്ലാസ് കഴിഞ്ഞവരാണോ! ഇന്ത്യൻ ആർമി അഗ്നിവീർ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിച്ചോളൂ
Indian Army Agniveer Recruitment Rally 2026: അഗ്നിവീർ ജനറൽ ഡ്യൂട്ടി (GD), ടെക്നിക്കൽ, ക്ലർക്ക്, സ്റ്റോർ കീപ്പർ, ട്രേഡ്‌സ്മാൻ എന്നീ തസ്തികകളിലേക്കാണ് നിയമനം വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്. 17 വയസ് മുതൽ 21 വയസ് വരെയുള്ളവർക്ക് ഇന്ത്യൻ ആർമിയുടെ ഈ അവസരത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്.

Indian Army Recruitment
ഇന്ത്യൻ ആർമിയിൽ ചേരാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ സുവർണാവസരം. 2026-ലെ അഗ്നിവീർ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ ഒന്ന് വരെയാണ്.
അഗ്നിവീർ ജനറൽ ഡ്യൂട്ടി (GD), ടെക്നിക്കൽ, ക്ലർക്ക്, സ്റ്റോർ കീപ്പർ, ട്രേഡ്‌സ്മാൻ എന്നീ തസ്തികകളിലേക്കാണ് നിയമനം വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്. 17 വയസ് മുതൽ 21 വയസ് വരെയുള്ളവർക്ക് ഇന്ത്യൻ ആർമിയുടെ ഈ അവസരത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്. എട്ടാം ക്ലാസ്, 10, 12 എന്നിവയാണ് യോഗ്യതയായി ചോദിക്കുന്നത്. നിലവിൽ 25,000-ത്തിലധികം ഒഴിവുകളാണുള്ളത്.
ALSO READ: കേന്ദ്ര സർക്കാർ ജോലി നേടാം! എൻസിഇആർടിയിൽ അവസരങ്ങളുടെ പെരുമഴ; സമയമില്ല വേഗം അപേക്ഷിക്കൂ
45 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ പ്ലസ് ടു പാസായിരിക്കണം. പത്താം ക്ലാസ് അല്ലെങ്കിൽ എട്ടാം ക്ലാസ് പാസായവർക്കും അപേക്ഷിക്കാം. വിധവകളായവരോ, വിവാഹമോചിതരോ, നിയമപരമായി വേർപിരിഞ്ഞവരോ ആയ സ്ത്രീകൾക്ക് കുട്ടികളില്ലെങ്കിൽ, മറ്റ് എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യാഗാർത്ഥികൾക്ക് ആദ്യം 30,000 രൂപയും, നാലാം വർഷം 40,000 രൂപയുമായിരിക്കും ശമ്പളമായി ലഭിക്കുന്നത്. ഓൺലൈൻ കോമൺ എൻട്രൻസ് എക്സാമിനേഷൻ, ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ്, മെഡിക്കൽ പരിശോധന എന്നിവയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.
എങ്ങനെ അപേക്ഷിക്കാം?
ആദ്യം തന്നെ ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy.nic.in സന്ദർശിക്കുക.
അതിൽ ഹോം പേജിലെ ‘Agnipath’ എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക.
ശേഷം ‘User Registration’ പൂർത്തിയാക്കി ലോഗിൻ ഐഡിയും പാസ്‌വേഡും സ്വീകരിക്കുക.
ആവശ്യമായ വിവരങ്ങളും രേഖകളും (ഫോട്ടോ, ഒപ്പ്) അപ്‌ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. (ആവശ്യമെങ്കിൽ)
അപേക്ഷ സമർപ്പിച്ച ശേഷം കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.