Indian Army Vacancy: ശമ്പളം ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ; ഇന്ത്യൻ ആർമിയിൽ സ്ത്രീകൾക്കും സുവർണാവസരം
Indian Army Engineering Vacancy: പുരുഷന്മാർക്ക് 350 ഉം സ്ത്രീകൾക്ക് 31 ഉം ഉൾപ്പെടെ ആകെ 381 ഒഴിവുകളിലേക്കാണ് ക്ഷണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ (ഒടിഎ) പരിശീലനം പൂർത്തിയാക്കിയ ശേഷം ലെഫ്റ്റനന്റുകളായി നിയമിക്കും.

Indian Army
ഷോർട്ട് സർവീസ് കമ്മീഷൻ (എസ്‌എസ്‌സി) ടെക് 66 എൻട്രി 2025-ലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ ആർമി. എഞ്ചിനീയറിംഗ് ബിരുദധാരികളായ യോഗ്യരായ പുരുഷന്മാർക്കും, വനിതകൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. പുരുഷന്മാർക്ക് 350 ഉം സ്ത്രീകൾക്ക് 31 ഉം ഉൾപ്പെടെ ആകെ 381 ഒഴിവുകളിലേക്കാണ് ക്ഷണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ (ഒടിഎ) പരിശീലനം പൂർത്തിയാക്കിയ ശേഷം ലെഫ്റ്റനന്റുകളായി നിയമിക്കും.
20 മുതൽ 27 വയസ്സ് വരെ പ്രായമുള്ള അവിവാഹിതരായ പുരുഷ, വനിതാ ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy.nic.in വഴി നിങ്ങൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. എസ്‌എസ്‌സി ടെക് വനിതകൾക്കുള്ള അപേക്ഷ സമർപ്പിക്കാൻ ഓഗസ്റ്റ് 21 വേകിട്ട് മൂന്ന് മണി വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ പുരുഷന്മാർക്ക് ഓഗസ്റ്റ് 22 വൈകിട്ട് മൂന്ന് മണി വരെ സമയമുണ്ട്. അപേക്ഷ നൽക്കാത്ത പുരുഷന്മാർക്ക് ഇപ്പോൾ തന്നെ സമർപ്പിക്കാവുന്നതാണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
സ്ത്രീകൾക്ക് ആകെ 31 ഒഴിവുകളാണ് ഉള്ളത് അതിൽ:
സിവിൽ എഞ്ചിനീയറിംഗ് – 7
കമ്പ്യൂട്ടർ സയൻസ്/ഐടി – 4
ഇലക്ട്രിക്കൽ – 3
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ – 6
മെക്കാനിക്കൽ – 9
വിധവ എൻട്രി (ടെക്/നോൺ-ടെക്) – 2
പുരുഷന്മാർക്ക് ആകെ 350 ഒഴിവുകളാണ് ഉള്ളത് അതിൽ:
സിവിൽ എഞ്ചിനീയറിംഗ് – 75
കമ്പ്യൂട്ടർ സയൻസ്/ഐടി – 60
ഇലക്ട്രിക്കൽ – 33
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ – 64
മെക്കാനിക്കൽ – 101
വിവിധ എഞ്ചിനീയറിംഗ് സ്ട്രീമുകൾ – 17
തിരഞ്ഞെടുപ്പ് പ്രക്രിയ
എസ്‌എസ്‌സി ടെക് എൻട്രിക്ക് എഴുത്തുപരീക്ഷയില്ലാതെയാണ് പ്രവേശനം. മൂന്ന് ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുക.
അക്കാദമിക് പ്രകടനത്തെ അടിസ്ഥാനമാക്കി അപേക്ഷകരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതാണ് ആദ്യ പ്രക്രിയ
പിന്നീട് അഭിമുഖം ഉണ്ടായിരിക്കും. ഇതിലെ മികച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ ചെക്കപ്പ് ഉണ്ടാകും.
ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട മെഡിക്കൽ, ശാരീരിക മാനദണ്ഡങ്ങൾ പാലിച്ചിരിക്കേണ്ടതാണ്.
പുരുഷന്മാർക്ക്: 10 മിനിറ്റും 30 സെക്കൻഡിൽ 2.4 കിലോമീറ്റർ ഓട്ടം, 40 പുഷ്-അപ്പുകൾ, 6 പുൾ-അപ്പുകൾ, 30 സിറ്റ്-അപ്പുകൾ.
സ്ത്രീകൾക്ക്: 13 മിനിറ്റിനുള്ളിൽ 2.4 കിലോമീറ്റർ ഓട്ടം, 15 പുഷ്-അപ്പുകൾ, 2 പുൾ-അപ്പുകൾ, 25 സിറ്റ്-അപ്പുകൾ
നീന്തലിൽ പ്രാവീണ്യം നേടിയിരിക്കണമെന്നത് നിർബന്ധമാണ്.
ശമ്പള ഘടന
56,100 രൂപ മുതൽ 1,77,500 രൂപ വരെ ശമ്പള സ്കെയിലിലാണ് (ലെവൽ 10) ലെഫ്റ്റനന്റുമാരായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്. സ്ഥാനക്കയറ്റത്തോടെ പിന്നീട് ശമ്പളം വർദ്ധിക്കും. ലെഫ്റ്റനന്റ് ജനറൽ (HAG+) പോലുള്ള മുതിർന്ന റാങ്കുകൾക്ക് 2,24,400 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.