Indian Army Recruitment: പ്ലസ് ടു കഴിഞ്ഞവരാണോ നിങ്ങൾ; ഇന്ത്യൻ സൈന്യത്തിൽ ഓഫീസറാകാം, എപ്പോൾ അപേക്ഷിക്കണം

Indian Army TES 55 Recruitment 2025: അപേക്ഷക്കുന്നവർ അംഗീകൃത വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് കുറഞ്ഞത് 60 ശതമാനം മാർക്കോടെ 10, +2 പരീക്ഷയോ തത്തുല്യമോ പാസായവരായിരിക്കണം. കൂടാതെ 2025 ലെ ജെഇഇ (മെയിൻസ്) പരീക്ഷ എഴുതിയിരിക്കണം.

Indian Army Recruitment: പ്ലസ് ടു കഴിഞ്ഞവരാണോ നിങ്ങൾ; ഇന്ത്യൻ സൈന്യത്തിൽ ഓഫീസറാകാം, എപ്പോൾ അപേക്ഷിക്കണം

Indian Army Recruitment

Published: 

16 Oct 2025 10:51 AM

ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ ആ​ഗ്രഹിക്കുന്ന യുവാക്കൾക്ക് ഇതാ സുവർണാവസരം. അവിവാഹിതരായ പുരുഷന്മാർക്കാണ് തൊഴിലവസരം ലഭിക്കുന്നത്. പത്താം ക്ലാസും പ്ലസ് ടുവും പൂർത്തിയാക്കിവർക്ക് ടെക്നിക്കൽ എൻട്രി സ്കീം (TES) വഴി സൈന്യത്തിൽ ജോലി നേടാനാകും. ഒരു ഓഫീസറായി ജോലിയിൽ പ്രവേശിക്കാനുള്ള ഏറ്റവും മികച്ച അവസരമാണിത്. 90 ഓഫീസർ തസ്തികകളിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്.

താല്പര്യമുള്ള 12-ാം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് നവംബർ 13 വരെ അപേക്ഷിക്കാവുന്നതാണ്. ഇന്ത്യൻ ആർമിയുടെ ഔദ്യോ​ഗിക വെബ്‌സൈറ്റായ joinindianarmy.nic.in വഴി മാത്രമെ അപേക്ഷ സമർപ്പിക്കാൻ സാധിക്കു. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് തുടക്കത്തിൽ പ്രതിമാസം 56,100 രൂപ സ്റ്റൈപ്പൻഡായി ലഭിക്കുന്നതാണ്. എന്നാൽ അപേക്ഷക്കുന്നവർ അംഗീകൃത വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് കുറഞ്ഞത് 60 ശതമാനം മാർക്കോടെ 10, +2 പരീക്ഷയോ തത്തുല്യമോ പാസായവരായിരിക്കണം.

കൂടാതെ 2025 ലെ ജെഇഇ (മെയിൻസ്) പരീക്ഷ എഴുതിയിരിക്കണം. 16½ വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. 2026 ജൂലൈ ഒന്ന് കണക്കാക്കുമ്പോൾ, 19½ വയസ്സിന് മുകളിൽ പ്രായമുള്ളവരാകണം അപേക്ഷ സമർപ്പിക്കുന്നത്. അതായത് ഉദ്യോ​ഗാർത്ഥി 2007 ജനുവരി രണ്ടിന് മുമ്പോ 2010 ജനുവരി ഒന്നി ശേഷമോ ജനിച്ചവരാകരുത്.

Also Read: കായിക താരങ്ങൾക്ക് ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ തൊഴിലവസരം; വൈകാതെ അപേക്ഷിച്ചോളൂ

ജെഇഇ മെയിൻസ് കോമൺ റാങ്ക് ലിസ്റ്റിന്റെ (CRL) അടിസ്ഥാനത്തിൽ അപേക്ഷകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ (ആർമി) ഇന്റഗ്രേറ്റഡ് ആസ്ഥാനമാകും കട്ട്-ഓഫ് മാർക്ക് തീരുമാനിക്കുക. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ സെലക്ഷൻ കേന്ദ്രങ്ങളിലൊന്നിൽ അഞ്ച് ദിവസത്തെ SSB അഭിമുഖത്തിന് വിളിക്കും. അഭിമുഖത്തിൽ വിജയിക്കുന്നവർ പിന്നീട് വൈദ്യപരിശോധനയ്ക്കും വിധേയമാകണം.

അപേക്ഷിക്കേണ്ട വിധം

www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വെബ്‌സൈറ്റിലെ ‘ഓൺലൈൻ ആപ്ലിക്കേഷൻ’ ബട്ടണിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷനുള്ള നടപടിക്രമങ്ങൾ പാലിക്കുക.

നിങ്ങളുടെ വിവരങ്ങൾ നൽകിയ ശേഷം അപേക്ഷാ ഫോം സമർപ്പിക്കാം.

അപേക്ഷ സമർപ്പിച്ചതിന് ശേഷം മാറ്റം വരുത്താൻ സാധിക്കില്ല. അതിനാൽ നിർദ്ദേശങ്ങൾ കൃത്യമായി വായിക്കുക

ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ