AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Holiday: ഇന്ന് അവധി; ഈ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല

Kerala local holiday today 16-10-205: മാവേലിക്കരയില്‍ ഇന്ന് പ്രാദേശിക അവധി. താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കും. വെട്ടിക്കോട്ട് ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം കാരണമാണ് അവധി

Kerala Local Holiday: ഇന്ന് അവധി; ഈ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല
ഇന്ന് അവധി Image Credit source: BERT.DESIGN/Moment/Getty Images, facebook.com/DistrictInformationOfficerAlappuzha
Jayadevan AM
Jayadevan AM | Published: 16 Oct 2025 | 05:49 AM

ആലപ്പുഴ: മാവേലിക്കര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. വെട്ടിക്കോട്ട് ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകള്‍ നേരത്തെ തീരുമാനിച്ചതുപോലെ നടക്കും. ഉത്സവത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധി ഭക്തര്‍ ആയില്യം മഹോത്സവത്തിനെത്തും. വന്‍ പൊലീസ് സന്നാഹമുണ്ടാകും. സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പാര്‍ക്കിങിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. കെ പി റോഡില്‍ ഉച്ചയോടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. വിവിധ ഡിപ്പോകളില്‍ നിന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്നാണ് വിവരം.

ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് സർവ്വാഭരണ വിഭൂഷിതനായി നാഗരാജാവിന്റെ എഴുന്നള്ളത്ത്. ആദ്യം മേപ്പള്ളില്‍ ഇല്ലത്തേക്കും തുടര്‍ന്ന് പൂജകള്‍ കഴിഞ്ഞ് തിരിച്ച് ശ്രീകോവിലിന് മുന്നിലേക്കും എഴുന്നള്ളിക്കും. എഴുന്നള്ളത്ത് ദര്‍ശനം പുണ്യമായി ഭക്തര്‍ കരുതുന്നു. ഈ എഴുന്നള്ളത്ത് കണ്ടാല്‍ ഒരു വര്‍ഷത്തേക്ക് സര്‍പ്പഭയമുണ്ടാകില്ലെന്നാണ് വിശ്വാസം.

ഇന്നലെയായിരുന്നു പ്രസിദ്ധമായ പൂയം തൊഴല്‍. വൈകിട്ട് ആറിന് നടന്ന പൂയം ദീപാരാധന തൊഴാന്‍ നിരവധി ഭക്തരാണ് എത്തിയത്. കന്നി, തുലാം മാസങ്ങളിലെ പൂയം നാളില്‍ മാത്രമാണ് ഇവിടെ ദീപാരാധന നടത്തുന്നതെന്നതാണ് പ്രത്യേകത. വെള്ളിയാഴ്ച മകം നാളില്‍ നൂറുംപാലും, പുണ്യാഹക്രിയകള്‍ എന്നിവയുമുണ്ടാകും.

Also Read: വെട്ടിക്കോട്ട് ആയില്യം; ഈ ഒരു കാര്യം ചെയ്താൽ ജീവിതം മാറും

ക്ഷേത്രത്തിലെ അനന്ത പ്രതിഷ്ട ത്രിമൂര്‍ത്തി തേജസുകളുടെ സമന്വയമായാണ് കരുതുന്നത്. പരശുരാമനാണ് പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം. പരശുരാമന്‍ മഴുകൊണ്ട് മണ്ണ് വെട്ടിക്കൂട്ടി അതിന് മുകളില്‍ പ്രതിഷ്ഠ നടത്തുകയായിരുന്നുവെന്നും, വെട്ടിക്കോട്ട് എന്ന പേര് ലഭിച്ചത് അങ്ങനെയാണെന്നുമാണ് വിശ്വാസം.

പിആര്‍ഡിയുടെ അറിയിപ്പ്‌