Indian Navy Recruitment 2024: നേവിയിൽ ഓഫീസറാകാം; അവിവാഹിതരായ വനിതകൾക്കും യുവാക്കൾക്കും സുവർണാവസരം

Indian Navy invites applications: 250 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. 2025 ജൂണിൽ ഏഴിമല നാവിക അക്കാദമിയിലാണ് കോഴ്സ് ആരംഭിക്കുക

Indian Navy Recruitment 2024: നേവിയിൽ ഓഫീസറാകാം; അവിവാഹിതരായ വനിതകൾക്കും യുവാക്കൾക്കും സുവർണാവസരം

പ്രതീകാത്മക ചിത്രം ( PTI/ GETTY IMAGES)

Published: 

21 Sep 2024 | 09:56 AM

ന്യൂഡൽഹി: ഇന്ത്യൻ നേവിയിൽ ഓഫീസർ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സുവർണാവസരം. എക്‌സിക്യുട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഓഫീസർമാരുടെ പോസ്റ്റിലേക്കാണ് വിജ്ഞാപനം വിളിച്ചിരിക്കുന്നത്. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലുള്ള നിയമനമാണ് ഇപ്പോൾ നടക്കുന്നത്.

250 ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. 2025 ജൂണിൽ ഏഴിമല നാവിക അക്കാദമിയിലാണ് കോഴ്സ് ആരംഭിക്കുക എന്നാണ് വിവരം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാൻ അവസരം ഉണ്ട്. 56,100 രൂപയാണ് അടിസ്ഥാനശമ്പളം എന്നാണ് വിവരം.

എക്‌സിക്യുട്ടീവ് ബ്രാഞ്ച്

എക്‌സിക്യുട്ടീവ് ബ്രാഞ്ചിൽ 157 ഒഴിവുകളാണ് ഉള്ളത്. ജനറൽ സർവീസ്-56, പൈലറ്റ്-24, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ-21, എയർട്രാഫിക് കൺട്രോളർ-20 എന്നിങ്ങനെയാണ് ഒഴിവുള്ളത്. 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബി.ഇ./ ബി.ടെക്. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെയുള്ള എം.ബി.എ. അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി.എസ്‌സി./ബി.കോം./ ബി.എസ്‌സി.(ഐ.ടി.)യും ഫിനാൻസ്/ ലോജിസ്റ്റിക്‌സ്/ സപ്ലൈ ചെയിൻ മാനേജ്മെന്റ്/ മെറ്റീരിയൽ മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമയും യോ​ഗ്യത ഉള്ളവരാണ് അപേക്ഷിക്കേണ്ടത്.

അല്ലെങ്കിൽ ഫസ്റ്റ്ക്ലാസോടെയുള്ള എം.സി.എ./ എം.എസ്‌സി. (ഐ.ടി.) ഉള്ളവർക്കും അപേക്ഷിക്കാം. എയർട്രാഫിക് കൺട്രോളർ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ 2000 ജൂലായ് രണ്ടിനും 2004 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരും മറ്റു വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്നവർ 2000 ജൂലായ് രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരുമാകണം.

എജുക്കേഷൻ ബ്രാഞ്ച്

ആകെ 15 ഒഴിവാണ് എജുക്കേഷൻ ബ്രാഞ്ചിൽ ഉള്ളത്. ഫിസിക്സ് ഉൾപ്പെട്ട എം.എസ്‌സി.യും 60 ശതമാനം മാർക്കോടെ മാത്‌സ്‌/ഓപ്പറേഷണൽ റിസർച്ചിൽ എം.എസ്‌സി.യും ഉള്ളവർ. അല്ലെങ്കിൽ മാത്‌സ്‌ ഉൾപ്പെട്ട ബി.എസ്‌സി.യും 60 ശതമാനം മാർക്കോടെ ഫിസിക്‌സ്/അപ്ലൈഡ് ഫിസിക്സിൽ എം.എസ്‌സി.യും നേടിയവരും യോ​ഗ്യരാണ്.

ഫിസിക്‌സ് ഉൾപ്പെട്ട ബി.എസ്‌സി.യും 60 ശതമാനം മാർക്കോടെ കെമിസ്ട്രിയിൽ എം.എസ്‌സിയും. അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്/ ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്ങിൽ ബി.ഇ./ബി.ടെക്. എംടെക്ക് ഉള്ളവർക്കും അപേക്ഷിക്കാം.

ALSO READ – ഉയർന്ന ശമ്പളത്തിൽ ക്യാമ്പസ് പ്ലേസ്മെന്റാണോ ലക്ഷ്യം? ഈ സ്കില്ലുകൾ വളർത്തൂ

2000 ജൂലായ് രണ്ടിനും 2004 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവർക്കാണ് അപേക്ഷിക്കാൻ യോ​ഗ്യത. 1998 ജൂലായ് രണ്ടിനും 2004 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവർക്കും ഈ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ടെക്നിക്കൽ ബ്രാഞ്ച്

78 ഒഴിവുകളാണ് ഈ വിഭാ​ഗത്തിലുള്ളത്. എൻജിനിയറിങ്-36, ഇലക്‌ട്രിക്കൽ-42 എന്നിങ്ങനെയാണ് ഒഴിവുകൾ. 60 ശതമാനം മാർക്കോടെയുള്ള ബി.ഇ./ ബി.ടെക് ഉള്ളവർക്ക് അപേക്ഷിക്കാം. 2000 ജൂലായ് രണ്ടിനും 2006 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാണ് അപേക്ഷിക്കേണ്ടത്.

ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.joinindiannavy.gov.in എന്ന വെബ്സൈററ് സന്ദർശിച്ചാൽ മതിയാകും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 29 ആണ്.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala PSC: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള തസ്തികകളില്‍ തീരുമാനം; പ്രധാനപ്പെട്ട തസ്തികകളുടെ ചുരുക്കപ്പട്ടികയ്ക്കും സാധ്യതാപ്പട്ടികയ്ക്കും പിഎസ്‌സി അംഗീകാരം
Kerala School Holiday: മൂന്ന് ദിവസം വീട്ടിലിരിക്കാം! മണ്ണാറശ്ശാല – പരുമല പള്ളി പെരുന്നാൾ; തിങ്കളാഴ്ച്ച ഈ ജില്ലയിലെ സ്കൂളുകൾക്ക് അവധി
KSRTC SWIFT Recruitment 2026: കെഎസ്ആർടിസി-സ്വിഫ്റ്റിൽ തൊഴിലവസരം; ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം
Japan JET Teaching Programme: ജപ്പാനിലേക്ക് പറക്കാം; 24 ലക്ഷം വരെ ശമ്പളം, യോ​ഗ്യതയും അപേക്ഷിക്കേണ്ട അവസാന തീയതിയും
KEAM 2026: ആയുര്‍വേദ, ഹോമിയോ കോഴ്‌സുകളിലെ മൂന്നാം അലോട്ട്‌മെന്റ്; ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം
CBSE Board Exam Timetable 2027: സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ: തീയതിയും ടൈംടേബിളും എങ്ങനെ അറിയാം?
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ..!
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ: ലാവ 5G ഡീൽ
ചായ കുടിക്കുമ്പോൾ ഈ 7 തെറ്റുകൾ വേണ്ട, കരളിനെ ബാധിച്ചേക്കാം
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്