AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Navy Recruitment: ഇന്ത്യൻ നേവിയിൽ അവസരം; 63,200 രൂപ വരെ ശമ്പളം; ഇന്ന് തന്നെ അപേക്ഷിക്കാം

ഇന്ത്യൻ നേവി യൂണിറ്റുകളിലും യാർഡുകളിലുമായി വിവിധ ട്രേഡുകളിലേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 2 വരെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

Indian Navy Recruitment: ഇന്ത്യൻ നേവിയിൽ അവസരം; 63,200 രൂപ വരെ ശമ്പളം; ഇന്ന് തന്നെ അപേക്ഷിക്കാം
Indian Navy Recruitment Image Credit source: PTI
nandha-das
Nandha Das | Updated On: 14 Aug 2025 14:26 PM

ഇന്ത്യൻ നാവികസേന 1,266 സിവിലിയൻ ട്രേഡ്‌സ്മാൻ സ്‌കിൽഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ നേവി യൂണിറ്റുകളിലും യാർഡുകളിലുമായി വിവിധ ട്രേഡുകളിലേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 2 വരെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തോടെ പത്താം ക്ലാസ്/ തത്തുല്യം പാസായവർക്ക് അപേക്ഷിക്കാം. ഒപ്പം, ബന്ധപ്പെട്ട ട്രേഡിൽ അപ്രൻറീസ്‌ഷിപ്പ് പരിശീലനം പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ സൈനിക സേവന പരിചയം ഉണ്ടായിരിക്കണം. 18-നും 25-നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 19,900 രൂപ മുതൽ 63,200 രൂപ വരെ ശമ്പളം ലഭിക്കും.

ഓക്സിലിയറി, സിവിൽ വർക്ക്സ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് & ഗൈറോ, ഫൗണ്ടറി, ഹീറ്റ് എൻജിൻസ്, ഇൻസ്ട്രുമെൻ്റ്, മെക്കാനിക്കൽ, മെക്കാനിക്കൽ സിസ്റ്റംസ്, മെക്കട്രോണിക്‌സ്, മെറ്റൽ, മിൽറൈറ്റ്, റെഫ്രിജറേഷൻ & എസി, ഷിപ്പ് ബിൽഡിംഗ്, വെപ്പൺ ഇലക്ട്രോണിക് എന്നീ ട്രേഡുകളിലേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് indiannavy.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

ALSO READ: അരലക്ഷത്തിനു മുകളിൽ ശമ്പളം, ഖാദി ബോർഡിൽ ഇപ്പോൾ അപേക്ഷിക്കാം…

എങ്ങനെ അപേക്ഷിക്കാം?

  • ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ indiannavy.gov.in സന്ദർശിക്കുക.
  • ഹോം പേജിൽ ലഭ്യമായ ‘റിക്രൂട്ട്‌മെന്റ്’ വിഭാഗത്തിൽ നിന്ന് ‘സിവിലിയൻ ട്രേഡ്സ്മാൻ സ്‌കിൽഡ് 2025’ എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
  • അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക.
  • ആവശ്യമായ വ്യക്തിഗത, വിദ്യാഭ്യാസ വിവരങ്ങൾ നൽകി അപേക്ഷ ഫോം പൂരിപ്പിക്കുക.
  • ഫോട്ടോ, ഒപ്പ്, ആവശ്യമായ രേഖകൾ എന്നിവയുടെ സ്‌കാൻ ചെയ്‌ത പകർപ്പുകൾ അപ്ലോഡ് ചെയ്യുക.
  • ഫീസ് കൂടി ഓൺലൈനായി അടച്ച ശേഷം അപേക്ഷ ഫോം സമർപ്പിക്കുക.
  • ഭാവി ആവശ്യങ്ങൾക്കായി പേജിന്റെ ഒരു പകർപ്പ് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.