SBI Clerk Waiting List 2025: എസ്‌ബിഐ ക്ലർക്ക് വെയിറ്റിംഗ് ലിസ്റ്റ് പുറത്ത്; എവിടെ അറിയാം, പരിശോധിക്കേണ്ടത് ഇങ്ങനെ
SBI Clerk Waiting List 2025: ജൂനിയർ അസോസിയേറ്റ്‌സ് ക്ലർക്ക് തസ്തികയിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായാണ് എസ്ബിഐ അപേക്ഷ ക്ഷണിച്ചിരുന്നത്. 14,191 ഒഴിവുകളിലേക്കുള്ള 2025 ലെ ക്ലർക്ക് മെയിൻ പരീക്ഷാ ഫലം എസ്‌ബിഐ ജൂൺ 11ന് പ്രസിദ്ധീകരിച്ചിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ജൂനിയർ അസോസിയേറ്റ്‌സ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) ക്ലർക്ക് വിഭാഗം ആദ്യ വെയിറ്റിംഗ് ലിസ്റ്റ് പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in-ൽ അവരുവരുടെ വിശദാംശങ്ങൾ പരിശോധിക്കാം. ജൂനിയർ അസോസിയേറ്റ്‌സ് ക്ലർക്ക് തസ്തികയിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായാണ് എസ്ബിഐ അപേക്ഷ ക്ഷണിച്ചിരുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷ പാസാകുകയും രേഖാ പരിശോധന പൂർത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്.
എസ്‌ബിഐ ക്ലർക്ക് വെയിറ്റിംഗ് ലിസ്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in സന്ദർശിച്ച് കരിയർ വിഭാഗത്തിലേക്ക് പോകുക.
“റിക്രൂട്ട്‌മെന്റ് ഫലങ്ങൾ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
“വെയിറ്റിംഗ് ലിസ്റ്റ്” എന്നതിലേക്കുള്ള ലിങ്ക് തിരഞ്ഞെടുക്കുക.
ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികളുടെ പേരുകൾ അടങ്ങിയ PDF കാണാം.
റഫറൻസിനായി ഡോക്യുമെന്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
ജൂനിയർ അസോസിയേറ്റ്‌സിനൊപ്പം, ലേ, കാർഗിൽ വാലി എന്നിവ ഉൾക്കൊള്ളുന്ന കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഡ്രൈവിനായുള്ള വെയിറ്റിംഗ് ലിസ്റ്റ് എസ്‌ബിഐ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ 13 ഉദ്യോഗാർത്ഥികളെയാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുള്ളത്. 14,191 ഒഴിവുകളിലേക്കുള്ള 2025 ലെ ക്ലർക്ക് മെയിൻ പരീക്ഷാ ഫലം എസ്‌ബിഐ ജൂൺ 11ന് പ്രസിദ്ധീകരിച്ചിരുന്നു.