Indian Navy Recruitment 2025: പത്താം ക്ലാസ്സുകാർക്ക് നാവികസേനയിൽ അവസരം; 1,266 ഒഴിവുകൾ, 63,200 രൂപ വരെ ശമ്പളം; അറിയേണ്ടതെല്ലാം

Indian Navy Tradesman Recruitment 2025: നാവിക സേനയിലെ ട്രേഡ്‌സ്‌മാൻ സ്‌കിൽഡ്‌ (നോൺ ഗസറ്റഡ്, ഇൻഡസ്ട്രിയൽ - ഗ്രൂപ്പ് സി) തസ്‌തികയിലേക്കാണ് നിയമനം. ആകെ 1,266 ഒഴിവുകളാണ് ഉള്ളത്.

Indian Navy Recruitment 2025: പത്താം ക്ലാസ്സുകാർക്ക് നാവികസേനയിൽ അവസരം; 1,266 ഒഴിവുകൾ, 63,200 രൂപ വരെ ശമ്പളം; അറിയേണ്ടതെല്ലാം

പ്രതീകാത്മക ചിത്രം

Published: 

24 Aug 2025 | 12:19 PM

പത്താം ക്ലാസ് ജയിച്ചവർക്ക് ഇന്ത്യൻ നാവിക സേനയിൽ ജോലി നേടാൻ അവസരം. നാവിക സേനയിലെ ട്രേഡ്‌സ്‌മാൻ സ്‌കിൽഡ്‌ (നോൺ ഗസറ്റഡ്, ഇൻഡസ്ട്രിയൽ – ഗ്രൂപ്പ് സി) തസ്‌തികയിലേക്കാണ് നിയമനം. ആകെ 1,266 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 2.

ഓക്സിലറി, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ആന്റ് ജിറോസ്കോപ്പ്, ഫൗണ്ടറി, ഹീറ്റ് എൻജിൻ, ഇൻസ്ട്രുമെന്റ്, മെഷിൻ, മെക്കാനിക്കൽ, മെക്കാനിക്കൽ സിസ്‌റ്റം, മെക്കട്രോണിക്‌സ്, മെറ്റൽ, മിൽറൈറ്റ്, റഫ്രിജറേറ്റർ ആൻഡ് എസി, ഷിപ്പ് ബിൽഡിങ്, വെപ്പൺ ഇലക്ട്രോണിക്‌സ് എന്നീ ട്രേഡുകളിലാണ് ഒഴിവുകൾ ഉള്ളത്.

അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്/ തത്തുല്യം പാസായവർക്കാണ് അവസരം. കൂടാതെ, അപേക്ഷകർ ഇന്ത്യൻ നേവിയുടെ അപ്രന്റീസ് പരിശീലനം അതത് ട്രേഡിൽ പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ ഇന്ത്യൻ നേവി/ ആർമി/ എയർഫോഴ്സ് എന്നിവയിൽ ഏതിലെങ്കിലും ടെക്നിക്കൽ/ തത്തുല്യം ബ്രാഞ്ചിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കാം. ഒപ്പം, ഇംഗ്ലീഷ് പരിജ്‌ഞാനവും നിർബന്ധം.

18നും 25നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും.തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. എഴുത്തുപരീക്ഷ, ഡോക്യുമെൻ്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്‌റ്റ് എന്നിവയാണ്. ഓൺലൈൻ അധിഷ്ഠിതമായി നടക്കുന്ന എഴുത്തുപരീക്ഷയുടെ ദൈർഖ്യം രണ്ടു മണിക്കൂറാണ്.

ALSO READ: വിവിധ ബാങ്കുകളിൽ അവസരം, കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് ഇനിയും അപേക്ഷിക്കാം

ജനറൽ ഇൻറലിജൻസ് ആൻ്റ് റീസണിങ് (30 മാർക്ക്), ജനറൽ അവേർനസ്സ് (20), ക്വാണ്ടിറ്റേറ്റിവ് ആറ്റിറ്റ്യൂഡ് (30), ഇംഗ്ലീഷ് ഭാഷ (20) എന്നിങ്ങനെ 100 മാർക്കിനുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19,900 രൂപ മുതൽ 63,200 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ https://onlineregistrationportal.in/ സന്ദർശിക്കുക.

Related Stories
Kerala PSC Recruitment: പ്ലസ്ടു ധാരാളം, പരിചയസമ്പത്തും വേണ്ട; ഈ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
JEE Main 2026: ജെഇഇ തയ്യാറെടുപ്പിലാണോ നിങ്ങൾ? അവസാന നിമിഷം പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ANERT Recruitment: അനര്‍ട്ടില്‍ ജോലി അലര്‍ട്ട്; ഡിഗ്രിക്കാര്‍ക്ക് മുതല്‍ അപേക്ഷിക്കാം
World Bank Internship: മണിക്കൂറിന് സ്റ്റൈപെൻഡ്, ലോകബാങ്കിൽ ഇന്റേൺഷിപ്പിന് അവസരം; അപേക്ഷകൾ ക്ഷണിച്ചു
NABARD Vacancy: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോ​ഗ്യത ആർക്കെല്ലാം
Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ ‘സര്‍പ്രൈസ്‌’
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം