Intelligence Bureau MTS Recruitment 2025: പത്താം ക്ലാസുകാര്‍ക്ക് കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജോലി; ഇന്റലിജന്‍സ് ബ്യൂറോ വിളിക്കുന്നു
Intelligence Bureau MTS Recruitment 2025 Details: ഇന്റലിജന്‍സ് ബ്യൂറോയില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയില്‍ അവസരം. പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 18 വയസ് മുതല്‍ 25 വയസ് വരെയാണ് പ്രായപരിധി
ഇന്റലിജന്‍സ് ബ്യൂറോയില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയില്‍ അവസരം. ആകെ 382 ഒഴിവുകളുണ്ട്. ഇതില്‍ തിരുവനന്തപുരത്ത് 13 ഒഴിവുകളുണ്ട്. ഒമ്പതെണ്ണം ജനറല്‍ കാറ്റഗറിയിലും, നാലെണ്ണം ഒബിസി (എന്‍സിഎല്‍) കാറ്റഗറിയിലുമാണ് ഒഴിവുകള്‍. ജനറല്‍ സെന്‍ട്രല്‍ സര്‍വീസ് തസ്തികയിലേക്കാണ് നിയമനം. 18,000-56,900 ആണ് പേ സ്‌കെയില്‍. മറ്റ് അലവന്‍സുകളും ലഭ്യമാണ്. പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 18 വയസ് മുതല്‍ 25 വയസ് വരെയാണ് പ്രായപരിധി.
എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ച് വയസ് വരെയും, ഒബിസിക്ക് മൂന്ന് വയസും പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. ടയര്‍ 1, ടയര്‍ 2 പരീക്ഷകളുണ്ടാകും. ടയര്‍ 1 പരീക്ഷ ഓണ്‍ലൈനായി നടത്തും. ഇത് ഒബ്ജക്ടീവ് മാതൃകയിലാകും. ജനറല്‍ അവയര്‍നസ്-40 മാര്‍ക്ക്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്-20, റീസണിങ്-20, ഇംഗ്ലീഷ്-20 എന്നിങ്ങനെയാണ് മാര്‍ക്ക് തരംതിരിച്ചിരിക്കുന്നത്. പരമാവധി മാര്‍ക്ക് 100.
Also Read: Indian Army Recruitment: ഇന്ത്യൻ ആർമിയിൽ കായിക താരങ്ങൾക്ക് അവസരം; അപേക്ഷിക്കാനുള്ള അവസാന തീയതി
ടയര്‍ 2 ഡിസ്‌ക്രിപ്റ്റീവ് പരീക്ഷയായിരിക്കും(ഇംഗ്ലീഷ്). പരമാവധി മാര്‍ക്ക് 50. നാളെ (നവംബര്‍ 22) മുതല്‍ അപേക്ഷിക്കാം. ഡിസംബര്‍ 14 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. 650 രൂപയാണ് ഫീസ്. ഇതില്‍ 100 രൂപ എക്‌സാമിനേഷന്‍ ഫീയും, 550 രൂപ റിക്രൂട്ട്‌മെന്റ് പ്രോസസ് ചാര്‍ജുമാണ്. എസ്‌സി, എസ്ടി, വനിതകള്‍, പിഡബ്ല്യുബിഡി, വിമുക്തസൈനികര്‍ എന്നിവര്‍ എക്‌സാമിനേഷന്‍ ഫീയായ 100 രൂപ അടയ്‌ക്കേണ്ടതില്ല. എന്നാല്‍ റിക്രൂട്ട്‌മെന്റ് പ്രോസസിങ് ചാര്‍ജായ 550 രൂപ അടയ്ക്കണം.
എങ്ങനെ അപേക്ഷിക്കാം?
www.mha.gov.in എന്ന വെബ്‌സൈറ്റിലോ അല്ലെങ്കില്‍ www.ncs.gov.in എന്ന എന്‍സിസ് പോര്‍ട്ടലിലോ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം വിശദമായി വായിക്കണം. ഇതിന് ശേഷം മാത്രം അപേക്ഷിക്കുക. അപേക്ഷിക്കുന്നതിനുള്ള ലിങ്ക് നാളെ മുതല്‍ ലഭ്യമാകും.