AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IBPS Clerk Prelims Result 2025: ഐബിപിഎസ് ക്ലര്‍ക്ക് റിസള്‍ട്ട് പുറത്ത്, എങ്ങനെ പരിശോധിക്കാം?

IBPS Clerk Prelims Result 2025 Published: ഐബിപിഎസ്) 2025ലെ ക്ലാർക്ക് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ibps.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ഫലം പരിശോധിക്കാം

IBPS Clerk Prelims Result 2025: ഐബിപിഎസ് ക്ലര്‍ക്ക് റിസള്‍ട്ട് പുറത്ത്, എങ്ങനെ പരിശോധിക്കാം?
പ്രതീകാത്മക ചിത്രം Image Credit source: T-studios2/E+/Getty Images
Jayadevan AM
Jayadevan AM | Published: 21 Nov 2025 | 02:33 PM

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്) 2025ലെ ക്ലാർക്ക് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ibps.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ഫലം പരിശോധിക്കാം. പ്രിലിമിനറി പാസായവര്‍ക്ക് മെയിന്‍ പരീക്ഷയെഴുതാം. ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെക്ഷണല്‍ കട്ടോഫ് ഉള്‍പ്പെടെ വിശദമായ സ്‌കോര്‍കാര്‍ഡ് പരിശോധിക്കാം.

റിസള്‍ട്ട് എങ്ങനെ പരിശോധിക്കാം?

  • ibps.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
  • സിആര്‍പി ക്ലറിക്കൽ ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നമ്പര്‍, പാസ്‌വേഡ് എന്നീ വിശദാംശങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യുക
  • റിസള്‍ട്ട് പരിശോധിക്കുന്നതിനുള്ള നേരിട്ടുള്ള ലിങ്ക്‌:  ഇവിടെ ക്ലിക്ക് ചെയ്യുക

Also Read: Bank Of Baroda Job: ബാങ്ക് ഓഫ് ബറോഡയിൽ വിളിക്കുന്നു നിങ്ങളെ; കേരളത്തിൽ 52 ഒഴിവുകൾ

മെയിന്‍ പരീക്ഷ ഈ മാസം 29ന് ആരംഭിക്കും. അതുകൊണ്ട് തന്നെ മെയിന്‍ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ഉടന്‍ ലഭിക്കും. ഒക്ടോബർ 4, 5, 11 തീയതികളിലാണ്‌ കസ്റ്റമർ സർവീസ് അസോസിയേറ്റ്സ് പ്രിലിമിനറി പരീക്ഷ രാജ്യത്തുടനീളം നടത്തിയത്. ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കൽ എബിലിറ്റി, റീസണിംഗ് എബിലിറ്റി എന്നീ മൂന്ന് വിഭാഗങ്ങളിലായി 100 മാർക്കിന്റെ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് പ്രാഥമിക പരീക്ഷയില്‍ ഉണ്ടായിരുന്നത്. ഒരു മണിക്കൂറായിരുന്നു പരീക്ഷയുടെ ദൈർഘ്യം.

13533 കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികകളിലേക്ക് നിയമനം നടത്താനാണ് നീക്കം. ഓഗസ്ത് 1 മുതല്‍ 21 വരെയാണ് രജിസ്‌ട്രേഷന് സമയം അനുവദിച്ചിരുന്നത്.