JEE Main 2027: ഇന്ന് രാത്രി 11:50-ന് മുമ്പ് അപേക്ഷിക്കുക, അല്ലെങ്കിൽ 500 രൂപ പിഴ!

JEE Main 2027 Session 1 Deadline: ജെഇഇ മെയിന്‍ 2027 സെഷന്‍ ഒന്നിലേക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഇന്ന് രാത്രി 11.50-ന് അവസാനിക്കും. ഐഐടികളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ജെഇഇ (അഡ്വാൻസ്ഡ്) പരീക്ഷയ്ക്കുള്ള യോഗ്യതാ പരീക്ഷ കൂടിയാണിത്. 13 ഭാഷകളിലായാണ് ജെഇഇ (മെയിൻ)-2027 നടത്തുന്നത്.

JEE Main 2027: ഇന്ന് രാത്രി 11:50-ന് മുമ്പ് അപേക്ഷിക്കുക, അല്ലെങ്കിൽ 500 രൂപ പിഴ!

പ്രതീകാത്മക ചിത്രം

Published: 

22 Nov 2026 | 04:31 PM

ജെഇഇ മെയിന്‍ 2027 സെഷന്‍ ഒന്നിലേക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഇന്ന് രാത്രി 11.50-ന് അവസാനിക്കും. ഇതുവരെ 13,29,670 ഫോമുകൾ സമർപ്പിക്കപ്പെട്ടതായും, അതിൽ 11,19,062-ലധികം പേര്‍ രജിസ്ട്രേഷൻ പൂർത്തിയാക്കി നിശ്ചിത ഫീസ് അടച്ചതായും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ എൻടിഎ വ്യക്തമാക്കി. ജെഇഇ (മെയിൻ) പരീക്ഷയിൽ രണ്ട് പേപ്പറുകളാണ് ഉൾപ്പെടുന്നത്. എൻഐടികൾ, ഐഐഐടികൾ, മറ്റ് കേന്ദ്ര ധനസഹായത്തോടെ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ (CFTIs), സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്നതോ അംഗീകരിക്കപ്പെട്ടതോ ആയ സ്ഥാപനങ്ങൾ/സർവ്വകലാശാലകൾ എന്നിവിടങ്ങളിലെ ബിരുദ എഞ്ചിനീയറിംഗ് പ്രോഗ്രാമുകളിലേക്കുള്ള (B.E/B.Tech) പ്രവേശനത്തിനായാണ് പേപ്പർ 1 നടത്തുന്നത്.

ഐഐടികളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ജെഇഇ (അഡ്വാൻസ്ഡ്) പരീക്ഷയ്ക്കുള്ള യോഗ്യതാ പരീക്ഷ കൂടിയാണിത്. രാജ്യത്തെ ബി.ആർക്ക്, ബി.പ്ലാനിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ (മെയിൻ) പേപ്പർ 2 നടത്തുന്നത്. 2027-28 അധ്യയന വർഷത്തേക്ക്, ജെഇഇ (മെയിൻ) രണ്ട് സെഷനുകളിലായാണ് നടത്തുന്നത്‌. https://jeemain.nta.nic.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

ജെഇഇ മെയിന്‍ 2027 ഷെഡ്യൂള്‍ ഇങ്ങനെ

  • ഓൺലൈനായി അപേക്ഷാ ഫോം സമർപ്പിക്കേണ്ട തീയതി: 2026 ഒക്ടോബർ 24 മുതൽ 2026 നവംബർ 22 വരെ (രാത്രി 11:50 വരെ).
  • ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ്/യുപിഐ എന്നിവ വഴി വിജയകരമായി ഫീസ് അടയ്ക്കേണ്ട അവസാന തീയതി: 2026 നവംബർ 22 (രാത്രി 11:50 വരെ).
  • ലേറ്റ് ഫീസോടുകൂടി (500 രൂപ) ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കേണ്ട തീയതി: 2026 നവംബർ 23 മുതൽ 2026 നവംബർ 26 വരെ.
  • ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ/നെറ്റ്-ബാങ്കിംഗ്/യുപിഐ എന്നിവ വഴി ലേറ്റ് ഫീസോടുകൂടി വിജയകരമായി പണമടയ്ക്കേണ്ട അവസാന തീയതി: 2026 നവംബർ 26 (രാത്രി 11:50 വരെ).
  • അപേക്ഷാ ഫോമിലെ വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള സമയം: 2026 നവംബർ 27 മുതൽ 2026 നവംബർ 29 വരെ (രാത്രി 11:50 വരെ).
  • പരീക്ഷാ നഗരം പ്രഖ്യാപിക്കുന്ന തീയതി: 2026 ഡിസംബർ 30.
  • എൻടിഎ വെബ്സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി: 2027 ജനുവരി 13.
  • പരീക്ഷാ തീയതികൾ: 2027 ജനുവരി 20, 21, 22, 23, 24, 28.

പരീക്ഷയുടെ ദൈര്‍ഘ്യം

  1. പേപ്പർ 1 (ബി.ഇ/ബി.ടെക്) അല്ലെങ്കിൽ പേപ്പർ 2A (ബി.ആർക്ക്) അല്ലെങ്കിൽ പേപ്പർ 2B (ബി.പ്ലാനിംഗ്): മൂന്ന്‌ മണിക്കൂർ.
  2. ബി.ആർക്ക് & ബി.പ്ലാനിംഗ് (രണ്ടും കൂടി): മൂന്ന്‌ മണിക്കൂർ 30 മിനിറ്റ്.

Also Read: PSC Admit Card: കമ്പനി, ബോര്‍ഡ് മെയിന്‍സിന് ഒരുങ്ങിക്കോ; അഡ്മിറ്റ് കാര്‍ഡ് എത്തി

പരീക്ഷാ സമയം

പരീക്ഷാ ദൈർഘ്യം ഒന്നാം ഷിഫ്റ്റ് രണ്ടാം ഷിഫ്റ്റ്
3 മണിക്കൂർ ദൈർഘ്യമുള്ള പേപ്പറുകൾ രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ ഉച്ചയ്ക്ക് 03:00 മുതൽ വൈകുന്നേരം 06:00 വരെ
3 മണിക്കൂർ 30 മിനിറ്റ് ദൈർഘ്യമുള്ള പേപ്പറുകൾ രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 12:30 വരെ ഉച്ചയ്ക്ക് 03:00 മുതൽ വൈകുന്നേരം 06:30 വരെ

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നിങ്ങനെ 13 ഭാഷകളിലായാണ് ജെഇഇ (മെയിൻ)-2027 നടത്തുന്നത്.

English Summary

The National Testing Agency will close the regular registration window for JEE Main 2027 Session 1 tonight at 11:50 PM. Candidates who miss tonight’s deadline can still apply between November 23 and November 26 by paying a ₹500 late fee. The exams will be held across 13 languages on January 20, 21, 22, 23, 24, and 28, 2027. Applicants must submit only one online form at jeemain.nta.nic.in and can make corrections from November 27 to 29.

Loading...
Unable to load recommendations.
Follow Us
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി