Exam date change: ഒക്ടോബര്‍ ആറിന് തുടങ്ങാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ച് സംസ്കൃത സർവ്വകാലാശാല
സർവകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റർ എഫ്.വൈ.യു.ജി.പി (F Y U G P) പരീക്ഷകൾ ഒക്ടോബർ 27-ന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഒക്ടോബർ ആറ് മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സർവ്വകലാശാല അധികൃതർ അറിയിച്ചു. പുതുക്കിയ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.
എഫ്.വൈ.യു.ജി.പി പരീക്ഷകൾ ഒക്ടോബർ 27-ന് തുടങ്ങും
സർവകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റർ എഫ്.വൈ.യു.ജി.പി (F Y U G P) പരീക്ഷകൾ ഒക്ടോബർ 27-ന് ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. കോഴ്സ് രജിസ്ട്രേഷനും പരീക്ഷാ രജിസ്ട്രേഷനും സെപ്റ്റംബർ 29 മുതൽ ആരംഭിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഒക്ടോബർ ആറ് ആണ്. ഫൈനോടെ ഒക്ടോബർ 13 വരെയും സൂപ്പർ ഫൈനോടെ ഒക്ടോബർ 14 വരെയും രജിസ്റ്റർ ചെയ്യാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി https://ssus.kreap.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സർവ്വകലാശാലയിൽ സംസ്കൃതം, വേദാന്തം, ന്യായ, വ്യാകരണ, സാഹിത്യം, പുരാണങ്ങൾ, ഹിന്ദി, ഇംഗ്ലീഷ്, ചരിത്രം, ഭൂമിശാസ്ത്രം, സോഷ്യോളജി, സൈക്കോളജി, ഫിലോസഫി, മ്യൂസിക്, തിയേറ്റർ ആർട്സ്, സോഷ്യൽ വർക്ക്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ആയുർവേദം തുടങ്ങിയ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ, ഗവേഷണ പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയാണ് നിലവിലുള്ളത്.