KEAM Rank List 2025: കീം റാങ്ക് ലിസ്റ്റിന് അധികം കാത്തിരിക്കേണ്ട, ഇനി മണിക്കൂറുകള്‍ മാത്രം?

KEAM Rank List 2025 To Be Released Soon: സ്‌കോര്‍ പുറത്തുവിട്ടിട്ട് ഒരു മാസം കഴിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അമര്‍ഷമുണ്ട്. മെയ് 14നാണ് ഏപ്രില്‍ 23 മുതല്‍ 29 വരെ നടന്ന പരീക്ഷയുടെ സ്‌കോര്‍കാര്‍ഡ് പുറത്തുവിട്ടത്

KEAM Rank List 2025: കീം റാങ്ക് ലിസ്റ്റിന് അധികം കാത്തിരിക്കേണ്ട, ഇനി മണിക്കൂറുകള്‍ മാത്രം?

പ്രതീകാത്മക ചിത്രം

Published: 

25 Jun 2025 | 05:58 PM

ഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഉടന്‍ പുറത്തുവിടുമെന്ന് വിവരം. കീം ഫലം രണ്ട് ദിവസത്തിനുള്ളില്‍ വരുമെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞതായി ‘മലയാള മനോരമ’ റിപ്പോര്‍ട്ട് ചെയ്തു. റാങ്ക് ലിസ്റ്റിനായി വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് തുടരുന്ന പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മാര്‍ക്ക് ഏകീരണം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനമെടുക്കാത്തതാണ് റാങ്ക് ലിസ്റ്റ് പുറത്തുവിടുന്നതിലെ കാലതാമസത്തിന് കാരണമെന്നാണ് സൂചന. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളും കാരണമായെന്നാണ് അനൗദ്യോഗിക വിവരം. എന്നാല്‍ നിലവില്‍ സര്‍ക്കാരിന് മുന്നില്‍ തടസങ്ങളില്ല. അതുകൊണ്ട് എത്രയും വേഗം റാങ്ക് ലിസ്റ്റ് പുറത്തുവിടാനാണ് നീക്കമെന്നാണ് വിവരം.

സ്‌കോര്‍കാര്‍ഡ് പുറത്തുവിട്ടിട്ട് ഒരു മാസം കഴിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അമര്‍ഷമുണ്ട്. മെയ് 14നാണ് ഏപ്രില്‍ 23 മുതല്‍ 29 വരെ നടന്ന പരീക്ഷയുടെ സ്‌കോര്‍കാര്‍ഡ് പുറത്തുവിട്ടത്. ഇതിന് ശേഷം യോഗ്യതാ പരീക്ഷയുടെ മാര്‍ക്കുകള്‍ സമര്‍പ്പിക്കുന്നതിനും, അത് പരിശോധിക്കുന്നതിനുമുള്ള സമയപരിധി പല തവണ ദീര്‍ഘിപ്പിച്ചതോടെ റാങ്ക് ലിസ്റ്റ് പിന്നെയും വൈകി.

Read Also: KEAM Rank List 2025: ജൂണ്‍ അവസാനിക്കാന്‍ ഒരാഴ്ച മാത്രം; കീം റാങ്ക് ലിസ്റ്റ് ഈ മാസം പ്രതീക്ഷിക്കാമോ?

ജൂണ്‍ രണ്ട് വരെയാണ് പ്ലസ്ടു/തത്തുല്യം പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാന്‍ ആദ്യം സമയം അനുവദിച്ചത്. തുടര്‍ന്ന് ഇത് ജൂണ്‍ നാല് വരെ ദീര്‍ഘിപ്പിച്ചു. പിന്നീട് ജൂണ്‍ 10 വരെയായി നീട്ടി. ജൂണ്‍ 12 വരെ പലതവണയായി വെരിഫിക്കേഷനുള്ള സമയപരിധിയും നീട്ടിയിരുന്നു. എന്നാല്‍ വെരിഫിക്കേഷനുള്ള സമയപരിധി കഴിഞ്ഞ് രണ്ടാഴ്ചയോളമായിട്ടും റാങ്ക് ലിസ്റ്റ് പുറത്തുവിടാത്തതില്‍ പരീക്ഷ എഴുതിയവരില്‍ അതൃപ്തിയുണ്ടാക്കി. പ്രവേശനാ പരീക്ഷാ കമ്മീഷറുടെ ഓഫീസ് പുറത്തുവിട്ട ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ