AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KEAM Rank List 2025: ജൂണ്‍ അവസാനിക്കാന്‍ ഒരാഴ്ച മാത്രം; കീം റാങ്ക് ലിസ്റ്റ് ഈ മാസം പ്രതീക്ഷിക്കാമോ?

KEAM 2025 Engineering Rank List Expected Soon: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പും റാങ്ക് ലിസ്റ്റ് വൈകുന്നതിന് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതില്‍ വ്യക്തതയില്ല. ഇത് ശരിയാണെങ്കില്‍ തന്നെ, ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്തുവന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന് മുന്നില്‍ ഇനി ആ തടസവുമില്ല

KEAM Rank List 2025: ജൂണ്‍ അവസാനിക്കാന്‍ ഒരാഴ്ച മാത്രം; കീം റാങ്ക് ലിസ്റ്റ് ഈ മാസം പ്രതീക്ഷിക്കാമോ?
കീം 2025 Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 24 Jun 2025 18:35 PM

ഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് എന്ന് പുറത്തുവിടുമെന്നതില്‍ അവ്യക്തത തുടരുന്നു. ജൂണ്‍ പകുതിയോടെ കീം റാങ്ക് ലിസ്റ്റ് പുറത്തുവിടുമെന്നായിരുന്നു പ്രതീക്ഷകളെങ്കിലും അതുണ്ടായില്ല. നിലവില്‍ റാങ്ക് ലിസ്റ്റ് എന്ന് പുറത്തുവരുമെന്ന് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എങ്കിലും ജൂണ്‍ അവസാന വാരം തന്നെ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ക്ക് ഏകീകരണം സംബന്ധിച്ചുള്ള തീരുമാനം വൈകുന്നതാണ് റാങ്ക് ലിസ്റ്റ് പുറത്തുവിടുന്നതിലെ ഒരു തടസം. ഇതുമായി ബന്ധപ്പെട്ടുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണ്. മാര്‍ക്ക് ഏകീകരണവുമായി ബന്ധപ്പെട്ട് വിവിധ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ടെന്നാണ് വിവരം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമായി തീരുമാനമെടുത്താല്‍ റാങ്ക് ലിസ്റ്റ് ഉടന്‍ പുറത്തുവരും.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പും റാങ്ക് ലിസ്റ്റ് വൈകുന്നതിന് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതില്‍ വ്യക്തതയില്ല. ഇത് ശരിയാണെങ്കില്‍ തന്നെ, ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്തുവന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന് മുന്നില്‍ ഇനി ആ തടസവുമില്ല. അതുകൊണ്ട് തന്നെ റാങ്ക് ലിസ്റ്റ് വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

സ്‌കോര്‍ പുറത്തുവന്നിട്ട് ഇതിനകം ഒരു മാസം പിന്നിട്ടു. മെയ് 14നായിരുന്നു എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്‌കോര്‍ പുറത്തുവന്നത്. ഏപ്രില്‍ 23 മുതല്‍ 29 വരെയായിരുന്നു പരീക്ഷ നടന്നത്. യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പണം, പരിശോധന എന്നിവയ്ക്കുള്ള സമയപരിധി പ്രവേശന പരീക്ഷാ കമ്മീണര്‍ പല തവണ നീട്ടി നല്‍കിയിരുന്നു. ആദ്യം ജൂണ്‍ രണ്ട് വരെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചു.

Read Also: Kerala Devaswom Board Recruitment: പ്രതീക്ഷിക്കുന്നത് നിരവധി ഒഴിവുകള്‍, തിരുവിതാംകൂര്‍ ദേവസ്വത്തിലേക്ക് വന്‍ വിജ്ഞാപനം വരുന്നു?

ഇത് പിന്നീട് ജൂണ്‍ നാല് വൈകുന്നേരം ആറു മണി വരെ നീട്ടി നല്‍കി. മാര്‍ക്കുകളുടെ പരിശോധനയ്ക്ക് ജൂണ്‍ 10 വരെയും സമയം അനുവദിച്ചു. തുടര്‍ന്ന് മാര്‍ക്ക് സമര്‍പ്പണത്തിനുള്ള അവസാന തീയതിയും ജൂണ്‍ 10ന് രാത്രി 11.59 വരെയായി ദീര്‍ഘിപ്പിച്ചു. പരിശോധനയ്ക്കുള്ള സമയപരിധി പിന്നെയും നീട്ടി. ജൂണ്‍ 12ന് രാത്രി 11.59 വരെയായിരുന്നു മാര്‍ക്ക് പരിശോധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ടായിരുന്നത്.