KEAM 2025: മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ്; ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ രണ്ട് ദിവസം മാത്രം ബാക്കി

KEAM 2025 Medical allotment details: യോഗ്യരായ വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് വഴിയാണ് ഓപ്ഷന്‍ നല്‍കേണ്ടത്. ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഈ വെബ്‌സൈറ്റില്‍ സെപ്തംബര്‍ അഞ്ച് മുതല്‍ സൗകര്യം ഒരുക്കിയിരുന്നു

KEAM 2025: മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ്; ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ രണ്ട് ദിവസം മാത്രം ബാക്കി

KEAM 2025

Published: 

08 Sep 2025 | 06:51 PM

മെഡിക്കല്‍, മെഡിക്കല്‍ അലൈഡ് കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റിന് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി രണ്ട് ദിവസം മാത്രം ബാക്കി. സെപ്തംബര്‍ 10 വൈകുന്നേരം നാല് മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റിന് ഓണ്‍ലൈന്‍ ഓപ്ഷന്‍ നല്‍കാന്‍ സെപ്തംബര്‍ അഞ്ച് മുതലാണ് സമയം അുവദിച്ചത്. മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍്ക് മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം. പ്രവേശന പരീക്ഷാ കമ്മീഷണര്‍ പുറത്തുവിട്ട ആയുര്‍വേദ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ആയുര്‍വേദ കോഴ്‌സുകളിലേക്കും ഓണ്‍ലൈനായി ഓപ്ഷന്‍ നല്‍കാം.

സെപ്തംബര്‍ 10ന് വൈകുന്നേരം നാല് മണി വരെ ലഭിക്കുന്ന ഓപ്ഷനുകള്‍ മാത്രമാണ് പരിഗണിക്കുന്നത്. ഇതുപ്രകാരം സെപ്തംബര്‍ 11ന് വൈകുന്നേരം താല്‍ക്കാലിക അലോട്ട്‌മെന്റ് പുറത്തുവിടും. ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ്, ബിഎസ്‌സി (ഹോണേഴ്‌സ്) ഫോറസ്ട്രി, ബിയുഎംഎസ് തുടങ്ങി വിവിധ കോഴ്‌സുകള്‍ അലോട്ട്‌മെന്റിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അലോട്ട്‌മെന്റിനായി ഉള്‍പ്പെടുത്തിയിട്ടുള്ള മുഴുവന്‍ കോഴ്‌സുകളുടെയും വിശദാംശങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകും.

ഓപ്ഷന്‍ എങ്ങനെ നല്‍കാം?

യോഗ്യരായ വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഓപ്ഷന്‍ നല്‍കേണ്ടത്. ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഈ വെബ്‌സൈറ്റില്‍ സെപ്തംബര്‍ അഞ്ച് മുതല്‍ സൗകര്യം ഒരുക്കിയിരുന്നു. 12നാണ് ആദ്യഘട്ട അലോട്ട്‌മെന്റ് പുറത്തുവിടുന്നത്.

Also Read: Kerala PSC Exam Time: ഇനി ‘അത്ര’ സമയം കിട്ടില്ല, പുതിയ മാറ്റങ്ങളുമായി പിഎസ്‌സി; വന്‍ പരിഷ്‌കാരം

ഷെഡ്യൂള്‍ ഇങ്ങനെ?

  • സെപ്തംബര്‍ അഞ്ച്: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു
  • സെപ്തംബര്‍ 10 വൈകുന്നേരം നാല്: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ അവസാനിക്കുന്നു
  • സെപ്തംബര്‍ 11: ആദ്യഘട്ട താല്‍ക്കാലിക അലോട്ട്‌മെന്റ്
  • സെപ്തംബര്‍ 12: ആദ്യഘട്ട അന്തിമ അലോട്ട്‌മെന്റ്
  • സെപ്തംബര്‍ 13 മുതല്‍ 17ന് വൈകുന്നേരം നാല് മണി വരെ: ഈ സമയപരിധിക്കുള്ളില്‍ അലോട്ട്‌മെന്റ് കിട്ടിയവര്‍ പ്രവേശനം നേടണം. നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശനം നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് റദ്ദാകും.
Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ