AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Best Research Institution: ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതെല്ലാം?

NIRF rankings Best Research Institution 2025: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), മദ്രാസ്, ഗവേഷണ വിഭാഗത്തിൽ രണ്ടാം സ്ഥാനമാണ് നേടിയിരിക്കുന്നത്. ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ആണ് മൂന്നാം സ്ഥാനത്തുള്ളത്. മികച്ച സ്ഥാപനങ്ങളിൽ ഈ ഇൻസ്റ്റിറ്റ്യൂട്ട് നാലാം സ്ഥാനത്താണ് എത്തിനിൽക്കുന്നത്.

Best Research Institution: ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതെല്ലാം?
പ്രതീകാത്മക ചിത്രംImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 08 Sep 2025 11:23 AM

അടുത്തിടെ പുറത്തിറങ്ങിയ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) റാങ്കിംഗ് 2025 പ്രകാരം, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ് (IISc) രാജ്യത്തെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനം. മെട്രിക് ഫോർ ക്വാണ്ടിറ്റേറ്റീവ് റിസർച്ചിൽ (QNR) 100 മാർക്കിൽ 98.88 സ്കോറാണ് ഈ സ്ഥാപനം നേടിയിരിക്കുന്നത്. മെട്രിക് ഫോർ ക്വാളിറ്റേറ്റീവ് റിസർച്ചിൽ (QLR) 80.54 ഉം, മെട്രിക് ഫോർ സ്റ്റുഡന്റ്സ് ആൻഡ് ഫാക്കൽറ്റി കോൺട്രിബ്യൂഷനിൽ (SFC) 75.81 ഉം, ഔട്ട്റീച്ച് ആൻഡ് ഇൻക്ലൂസിവിറ്റിയിൽ (OI) 60.29 ഉം, പെർസെപ്ഷനിൽ (PR) ‌100 മാർക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്വന്തമാക്കി.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), മദ്രാസ്, ഗവേഷണ വിഭാഗത്തിൽ രണ്ടാം സ്ഥാനമാണ് നേടിയിരിക്കുന്നത്. എൻഐആർഎഫ് 2025 റാങ്കിംഗിൽ 93.25 ക്യുഎൻആർ സ്‌കോറും പെർസെപ്ഷനിൽ 89.73 സ്‌കോറുമാണ് ഈ സ്ഥാപനം കരസ്ഥമാക്കിയത്. 86.18, ക്യുഎൽആറിൽ 84.12, എസ്എഫ്‌സിയിൽ 76.23, പെർസെപ്ഷനിൽ 77.23 സ്കോറും നേടി ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ആണ് മൂന്നാം സ്ഥാനത്തുള്ളത്. മികച്ച സ്ഥാപനങ്ങളിൽ ഈ ഇൻസ്റ്റിറ്റ്യൂട്ട് നാലാം സ്ഥാനത്താണ് എത്തിനിൽക്കുന്നത്.

മറ്റ് ഐഐടികളെപ്പോലെ, ഐഐടി ബോംബെയും ജെഇഇ മെയിൻ അടിസ്ഥാനമാക്കിയുള്ള ബിടെക് പ്രോഗ്രാമിലേക്ക് പ്രവേശനം നൽകുന്നുണ്ട്. ഇന്ത്യയിലെ നാലാമത്തെ മികച്ച ഗവേഷണ സ്ഥാപനമായിട്ടാണ് ഇക്കൊല്ലത്തെ എൻഐആർഎഫ് പട്ടികയിൽ ഈ സ്ഥാപനം ഇടംപിടിച്ചത്. മികച്ച ആറാമത്തെ സ്ഥാപനമായ ഐഐടി ഖരഗ്പൂർ ഗവേഷണ വിഭാഗത്തിൽ അഞ്ചാം സ്ഥാനത്താണ്. 71.84 മാർക്കാണ് ക്യുഎൻആറിന് ലഭിച്ചത്. ഐഐടി കാൺപൂർ ക്യുഎൻആറിൽ 74.40, ക്യുഎൽആറിൽ 64.83, എസ്എഫ്‌സിയിൽ 79.85, ഒഐയിൽ 60.38, പെർസെപ്ഷനിൽ 60.16 മാർക്കാണ് നേടിയിരിക്കുന്നത്.

2005-ൽ സ്ഥാപിതമായ ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് (HBNI) എഞ്ചിനീയറിംഗ്, ഫിസിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ലൈഫ്, മെഡിക്കൽ, ഹെൽത്ത് സയൻസസ് എന്നിവയിൽ ബിരുദാനന്തര ബിരുദങ്ങളും പിഎച്ച്ഡി ബിരുദങ്ങൾ വാ​ഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വർഷം എൻഐആർഎഫ് റാങ്കിംഗിൽ ആറാം സ്ഥാനത്തായിരുന്നു ഇത്. ഈ വർഷം ഏഴാം സ്ഥാനമാണ്.