KEAM 2026: എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ ഇന്ന് മുതല്‍; ഇക്കാര്യങ്ങള്‍ മറക്കേണ്ട

KEAM 2026 Entrance Exam: എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ ഇന്ന് മുതല്‍. ഏപ്രില്‍ 22 വരെയാണ് എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പരീക്ഷ. വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് പറിപ്പോര്‍ട്ട് ചെയ്യണം. ഫാര്‍മസി പ്രവേശന പരീക്ഷ നാളെ ആരംഭിക്കും.

KEAM 2026: എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ ഇന്ന് മുതല്‍; ഇക്കാര്യങ്ങള്‍ മറക്കേണ്ട

Image for representation purpose only

Published: 

17 Apr 2026 | 06:30 AM

തിരുവനന്തപുരം: എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. ഇന്ന് മുതല്‍ ഏപ്രില്‍ 22 വരെയാണ് എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പരീക്ഷ. വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫാര്‍മസി പ്രവേശന പരീക്ഷ നാളെ ആരംഭിക്കും. ഏപ്രില്‍ 20-ന് ഫാര്‍മസി പരീക്ഷ അവസാനിക്കും. രാവിലെ 10 മുതല്‍ 11.30 വരെയാണ് ഫാര്‍മസി പരീക്ഷ.

cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും, ബെംഗളൂരു, ഡല്‍ഹി, മുംബൈ, ചെന്നൈ, ഷാര്‍ജു, കുവൈത്ത്, ബഹ്‌റിന്‍ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടത്തുന്നത്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രാക്ടീസ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയിരുന്നു.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും, ബെംഗളൂരു, ഡല്‍ഹി, മുംബൈ, ചെന്നൈ, ഷാര്‍ജു, കുവൈത്ത്, ബഹ്‌റിന്‍ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടത്തുന്നത്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രാക്ടീസ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയിരുന്നു.

Also Read: KEAM 2026: എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ വെള്ളിയാഴ്ച മുതല്‍; പരീക്ഷാ കേന്ദ്രത്തില്‍ എപ്പോള്‍ എത്തണം? എന്തൊക്കെ കൊണ്ടുപോകണം?

പരീക്ഷയുടെ ദൈര്‍ഘ്യം

റിപ്പോര്‍ട്ടിങ് സമയം അവസാനിക്കുമ്പോള്‍ മോക്ക് ടെസ്റ്റ് നടത്തും. തുടര്‍ന്നാണ് ഓണ്‍ലൈന്‍ പരീക്ഷ ആരംഭിക്കുന്നത്. ഒബ്ജക്ടീവ് പരീക്ഷയായിരിക്കും. എഞ്ചിനീയറിങ് പരീക്ഷയ്ക്ക് മൂന്ന് മണിക്കൂറും, ഫാര്‍മസി പരീക്ഷയ്ക്ക് 1.30 മണിക്കൂറുമാണ് ദൈര്‍ഘ്യം. എഞ്ചിനീയറിങ് പരീക്ഷയ്ക്ക് 150 ചോദ്യങ്ങളും, ഫാര്‍മസിക്ക് 75 ചോദ്യങ്ങളുമുണ്ടാകും.

റിസള്‍ട്ട് എന്ന്?

എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷകളുടെ റിസള്‍ട്ട് മെയ് 10-നോ അതിന് മുമ്പോ പുറത്തുവിടുമെന്നാണ് പ്രോസ്‌പെക്ടസിലുള്ളത്. റാങ്ക് ലിസ്റ്റ് ജൂണ്‍ 20-നോ അതിന് മുമ്പോ പ്രതീക്ഷിക്കാം. ജനുവരി ഒന്നിനാണ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ക്ഷണിച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ