AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KEAM 2026: എന്‍ട്രന്‍സ് പരീക്ഷയുടെ ആന്‍സര്‍ കീയില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാം; ഇത്രയും ചെയ്താല്‍ മതി

KEAM 2026 answer key complaint: കീം 2026 എന്‍ട്രന്‍സ് പരീക്ഷകളുടെ ഉത്തരസൂചികകളെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍, പരീക്ഷ എഴുതിയവര്‍ക്ക് അത് അറിയിക്കാന്‍ അവസരം, ഏപ്രില്‍ 26-ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് പരാതി അറിയിക്കണം. കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ വഴിയാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്. പരാതികളുള്ള ഓരോ ചോദ്യത്തിനും 200 രൂപ വീതം അടയ്ക്കണം.

KEAM 2026: എന്‍ട്രന്‍സ് പരീക്ഷയുടെ ആന്‍സര്‍ കീയില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാം; ഇത്രയും ചെയ്താല്‍ മതി
പ്രതീകാത്മക ചിത്രം Image Credit source: Jordan Lye/Moment/Getty Images
Jayadevan AM
Jayadevan AM | Updated On: 24 Apr 2026 | 12:19 PM

കീം 2026 എഞ്ചിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷകളുടെ ഉത്തരസൂചികകളെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍, പരീക്ഷ എഴുതിയവര്‍ക്ക് അത് അറിയിക്കാന്‍ അവസരം, ഏപ്രില്‍ 26-ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കണം. കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍ വഴിയാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്. പരാതികളുള്ള ഓരോ ചോദ്യത്തിനും 200 രൂപ വീതം അടയ്ക്കണം.

സമര്‍പ്പിച്ച പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ആ ചോദ്യത്തിന് അടച്ച തുക തിരികെ നല്‍കും. അപേക്ഷയില്‍ നല്‍കിയിട്ടുള്ള ബാങ്ക് അക്കൗണ്ട് നമ്പറിലാകും തുക റീഫണ്ട് ചെയ്യുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കാത്ത പരാതികള്‍ സ്വീകരിക്കില്ല. അതുപോലെ ഫീസ് അടച്ചില്ലെങ്കില്‍ അത്തരം പരാതികളും സ്വീകരിക്കില്ല. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രമേ പരാതി സമര്‍പ്പിക്കാവൂ. തപാല്‍, ഇമെയില്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സമര്‍പ്പിക്കുന്ന പരാതികളും സ്വീകരിക്കില്ല.

പരാതി സമര്‍പ്പിക്കേണ്ടത് എങ്ങനെ

  • cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • കാന്‍ഡിഡേറ്റ് പോര്‍ട്ടലിലെ ആന്‍സര്‍ കീ ചലഞ്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • സംശയങ്ങളുണ്ടെങ്കില്‍ വിളിക്കേണ്ട ഹെല്‍പ്‌ലൈന്‍ നമ്പര്‍: 0471 2332120

ഏപ്രില്‍ 17 മുതല്‍ 22 വരെ തീയതികളിലാണ് പരീക്ഷ നടന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് പുറമെ ചെന്നൈ, ബെംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും, ഗള്‍ഫ് രാജ്യങ്ങളായ യുഎഇ (ഷാര്‍ജ), കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും പരീക്ഷ നടന്നു. തുടര്‍ന്ന് പ്രവേശനാ പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉത്തരസൂചികകള്‍ പ്രസിദ്ധീകരിച്ചു.

Also Read: KEAM 2026: അങ്ങനെ പ്രവേശന പരീക്ഷ കഴിഞ്ഞു; ആന്‍സര്‍ കീയുമെത്തി; ഇനി റിസള്‍ട്ട് എന്ന് വരും?

ഫലപ്രഖ്യാപനം എന്ന്?

അതേസമയം, പരീക്ഷ കഴിഞ്ഞതോടെ ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പിലാണ് വിദ്യാര്‍ത്ഥികള്‍. മെയ് പത്തിനോ അതിന് മുമ്പോ റിസള്‍ട്ട് പുറത്തുവിടുമെന്ന് പ്രോസ്‌പെക്ടസില്‍ പറയുന്നു. ജൂണ്‍ ഇരുപതിനോ അതിന് മുമ്പോ റാങ്ക് ലിസ്റ്റ് പ്രതീക്ഷിക്കാം.

ജനുവരി അഞ്ചിനാണ് അപേക്ഷ ക്ഷണിച്ചത്. ആദ്യം ജനുവരി 31 വരെയും, പിന്നീട് ഫെബ്രുവരി ആറു വരെയും അപേക്ഷിക്കുന്നതിനുള്ള സമയപരിധി അനുവദിച്ചു. തുടര്‍ന്ന് പുതിയ കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും അവസരമൊരുക്കി. ആദ്യം ഫെബ്രുവരി 12 വരെയും, പിന്നീട് മാര്‍ച്ച് മൂന്ന് വരെയുമാണ് കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് സാവകാശം അനുവദിച്ചത്.

ഇതിന് ശേഷം പരീക്ഷാ കേന്ദ്രത്തിന്റെ മുന്‍ഗണനയില്‍ മാറ്റം വരുത്താനും വിദ്യാര്‍ത്ഥികളെ അനുവദിച്ചു. മാര്‍ച്ച് എട്ട് വരെയായിരുന്നു സാവകാശം. മാര്‍ച്ച് 21 വരെ ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധിക്കാനും സമയം അനുവദിച്ചു.

പരീക്ഷ

ഏപ്രില്‍ എട്ട് മുതലാണ് അപേക്ഷകര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ലഭിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകുമെന്നായിരുന്നു പ്രോസ്‌പെക്ടസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഒരാഴ്ചയോളം വൈകി. ഏപ്രില്‍ 17-നാണ് എഞ്ചിനീയറിങ് പരീക്ഷ ആരംഭിച്ചത്. ഏപ്രില്‍ 22-ന് എഞ്ചിനീയറിങ് പരീക്ഷ അവസാനിച്ചു. ഫാര്‍മസി പരീക്ഷ ഏപ്രില്‍ 18-ന് തുടങ്ങി. ഏപ്രില്‍ 20-നാണ് ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ കഴിഞ്ഞത്.

Follow Us