AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KEAM 2026: എഞ്ചിനീയറിങ്, ഫാര്‍മസി പരീക്ഷകളുടെ തീയതി പുറത്ത്; അഡ്മിറ്റ് കാര്‍ഡ് കിട്ടാത്തവര്‍ എന്തു ചെയ്യണം?

KEAM 2026 Hall Ticket & Exam Date Details: എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ തീയതിയും സമയവും പുറത്തുവിട്ടു. ഏപ്രില്‍ 17 മുതല്‍ മെയ് 22 വരെ എഞ്ചിനീയറിങ് പരീക്ഷ. ഏപ്രില്‍ 18 മുതല്‍ 20 വരെയാണ് ഫാര്‍മസി പരീക്ഷ. അപേക്ഷയിലെ പിഴവുകള്‍ ഏപ്രില്‍ 15-നകം തിരുത്തണം.

KEAM 2026: എഞ്ചിനീയറിങ്, ഫാര്‍മസി പരീക്ഷകളുടെ തീയതി പുറത്ത്; അഡ്മിറ്റ് കാര്‍ഡ് കിട്ടാത്തവര്‍ എന്തു ചെയ്യണം?
KEAM 2026 Exam Date
Jayadevan AM
Jayadevan AM | Published: 09 Apr 2026 | 10:23 AM

തിരുവനന്തപുരം: 2026-27 അധ്യയന വര്‍ഷത്തെ എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ തീയതിയും സമയവും പ്രവേശന പരീക്ഷാ കമ്മീഷണര്‍ പുറത്തുവിട്ടു. ഏപ്രില്‍ 17 മുതല്‍ മെയ് 22 വരെ എഞ്ചിനീയറിങ് പരീക്ഷ നടക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷ. രണ്ട് മണിക്കൂര്‍ മുമ്പ് പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

ഏപ്രില്‍ 18 മുതല്‍ 20 വരെയാണ് ഫാര്‍മസി പരീക്ഷ നടത്തുന്നത്. രാവിലെ 10 മുതല്‍ 11.30 വരെയാണ് സെക്ഷന്‍ 1 പരീക്ഷ നടത്തുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും, ചെന്നൈ, ബെംഗളൂരു, ന്യൂഡല്‍ഹി, ഷാര്‍ജ, കുവൈത്ത്, ബഹ്‌റിന്‍ എന്നിവിടങ്ങളിലുമാണ് പരീക്ഷ നടത്തുന്നത്.

അഡ്മിറ്റ് കാര്‍ഡ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘കീം 2026-കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍’ വഴിയാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. അപേക്ഷാ നമ്പരും, പാസ്‌വേഡും നല്‍കി അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൗട്ട് എടുക്കാം.

Also Read: KEAM 2026: കീം അഡ്മിറ്റ് കാര്‍ഡെത്തി, എന്നാല്‍ എല്ലാവര്‍ക്കുമില്ല; തിരുത്തലുകള്‍ ഉടന്‍ വേണം

അഡ്മിറ്റ് കാര്‍ഡ് കിട്ടാത്തവര്‍ എന്തു ചെയ്യണം?

അപേക്ഷയിലെ അപാകതകള്‍ മൂലം ചിലരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. ഹോം പേജിലെ ‘Memo Details’ എന്ന ലിങ്കില്‍ ചെയ്താല്‍ അപേക്ഷയിലെ അപാകതകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അവര്‍ക്ക് കാണാനാകും. ഫോട്ടോഗ്രാഫ്, ഒപ്പ്, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യാത്തവരുടെയും, അപ്‌ലോഡ് ചെയ്തതില്‍ പിഴവുകളുള്ളവരുടെയും, ഫീസ് അടയ്ക്കാത്തവരുടെയും അഡ്മിറ്റ് കാര്‍ഡാണ് ലഭ്യമാക്കാത്തത്.

അപാകതകള്‍ പരിഹരിക്കുമ്പോള്‍ ഇവര്‍ക്കും അഡ്മിറ്റ് കാര്‍ഡ് ലഭിക്കും. എന്നാല്‍ ഏപ്രില്‍ 15 വൈകുന്നേരം നാലു മണിക്ക് മുമ്പ് അപാകതകള്‍ പരിഹരിക്കണം. ഈ സമയപരിധിക്കുള്ളില്‍ പിഴവുകള്‍ തിരുത്താത്തവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ലഭിക്കില്ല.

Follow Us