KEAM 2026: ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചു; അലോട്ട്‌മെന്റ് എന്ന്?
Kerala Pharmacy Admission Allotment Dates 2026: സംസ്ഥാനത്തെ ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള 2026-27 അധ്യയന വര്‍ഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റിനുള്ള ഓണ്‍ലൈന്‍ ഓപ്ഷനുകളുടെ രജിസ്‌ട്രേഷന്‍ അവസാനിച്ചു. ഇന്ന് (ജൂലൈ 31) വൈകുന്നേരം നാലു മണി വരെയാണ് സമയപരിധി അനുവദിച്ചിരുന്നത്. ജൂലൈ 28-നാണ് ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്.

KEAM 2026 Pharmacy
സംസ്ഥാനത്തെ ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള 2026-27 അധ്യയന വര്‍ഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റിനുള്ള ഓണ്‍ലൈന്‍ ഓപ്ഷനുകളുടെ രജിസ്‌ട്രേഷന്‍ അവസാനിച്ചു. ഇന്ന് (ജൂലൈ 31) വൈകുന്നേരം നാലു മണി വരെയാണ് സമയപരിധി അനുവദിച്ചിരുന്നത്. ജൂലൈ 28-നാണ് ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. നാളെ (ഓഗസ്ത് 1) താല്‍ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ആദ്യ ഘട്ട അലോട്ട്‌മെന്റ് ഓഗസ്ത് രണ്ടിന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മെമ്മോയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഫീസ് ഓണ്‍ലൈന്‍ പേയ്‌മെന്റ് വഴി പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഒടുക്കിയതിന് ശേഷം അലോട്ട്‌മെന്റ് കിട്ടിയ കോളേജുകളില്‍ പ്രവേശനം നേടണം. ഓഗസ്ത് മൂന്ന് മുതല്‍ ഓഗസ്ത് അഞ്ച് വൈകുന്നേരം നാലു മണി വരെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളുടെ സമയക്രമം സമയാസമയങ്ങളിലുള്ള വിജ്ഞാപനത്തിലൂടെ cee.kerala.gov.in എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശനപ്പെടുത്തും. ഫാര്‍മസി കോഴ്‌സ് പ്രവേശനത്തിനായി ഈ ഘട്ടത്തില്‍ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ 2,000 രൂപ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസായി ഒടുക്കണം. വിദ്യാര്‍ത്ഥിക്ക് അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടുന്ന കോഴ്‌സിന്റെ ട്യൂഷന്‍ ഫീസില്‍ ഈ തുക വകയിരുത്തും.
അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ് തിരികെ നല്‍കും. റീഫണ്ടിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തുക തിരികെ നല്‍കുന്നതിന് കൃത്യമായ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വെബ്‌സൈറ്റ് വഴി നല്‍കണം. കേന്ദ്ര റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരവും യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനും സര്‍ക്കാര്‍ അനുമതിയുള്ള കോളേജുകളിലേക്ക് മാത്രമേ പ്രവേശന പരീക്ഷാ കമ്മീഷണര്‍ അലോട്ട്‌മെന്റ് നടത്തുകയുള്ളൂ.
പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളും, അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാക്കും. സംശയങ്ങളുണ്ടെങ്കില്‍ 0471-2332120, 2338487 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറിന്റെ സഹായം തേടാം.
സപ്ലിമെന്ററി റാങ്ക് ലിസ്റ്റ്
അതേസമയം, എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രോസ്‌പെക്ടസിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ചവരെ ഉള്‍പ്പെടുത്തി റാങ്ക് ലിസ്റ്റ് ജൂണ്‍ 27-ന് പ്രസിദ്ധീകരിച്ചിരുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ മാര്‍ക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിരുന്നു.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കേരളത്തിലെ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളില്‍ അഡ്മിഷന്‍ നേടുന്നതിന് അര്‍ഹരായവരുടെ സപ്ലിമെന്ററി റാങ്ക് ലിസ്റ്റാണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പരിശോധിക്കാം. സംശയങ്ങളുണ്ടെങ്കില്‍ ഹെല്‍പ്‌ലൈന്‍ നമ്പറിന്റെ സഹായം തേടാം.
English Summary
Registration for online options for the 2026-27 Pharmacy course allotment in Kerala ended on July 31 at 4 PM. The provisional allotment will be released on August 1, followed by the first allotment list on August 2. Selected candidates must pay the fee and join their allotted colleges between August 3 and August 5 before 4 PM.