KEAM 2026: എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അഡ്മിറ്റ് കാര്‍ഡിനൊപ്പം തിരിച്ചറിയല്‍ രേഖ മറക്കേണ്ട; അംഗീകാരമുള്ള ഐഡി പ്രൂഫുകള്‍ ഏതെല്ലാം?
KEAM 2026 ID Proof Details: എഞ്ചിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ ഈയാഴ്ച തുടങ്ങും. അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാണ്. അഡ്മിറ്റ് കാര്‍ഡിനൊപ്പം ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും വിദ്യാര്‍ത്ഥികള്‍ കരുതേണ്ടതാണ്. ഏതൊക്കെ തിരിച്ചറിയല്‍ രേഖയാണ് അനുവദനീയമായതെന്ന് നോക്കാം. പരീക്ഷയ്ക്ക് എത്തുന്നവര്‍ അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൗട്ട് ഹാജരാക്കാനും മറക്കരുത്.
KEAM 2026 Important Guidelines: എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ഈയാഴ്ച ആരംഭിക്കും. എഞ്ചിനീയറിങ് പരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെയും, ഫാര്‍മസി 18 മുതല്‍ 20 വരെയുമാണ് നടക്കുന്നത്. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍. അഡ്മിറ്റ് കാര്‍ഡുകള്‍ ഇതിനകം ലഭ്യമാണ്. അഡ്മിറ്റ് കാര്‍ഡിനൊപ്പം ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും വിദ്യാര്‍ത്ഥികള്‍ കരുതേണ്ടതാണ്. ഏതൊക്കെ തിരിച്ചറിയല്‍ രേഖയാണ് അനുവദനീയമായതെന്ന് നോക്കാം.
ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് അത് തിരിച്ചറിയല്‍ രേഖയായി കരുതാം. പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ് എന്നിവയും അനുവദനീയമാണ്. എന്നാല്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇത് കാണണമെന്നില്ല. സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡ്, ഇലക്ഷന്‍ ഐഡി, ഫോട്ടോ പതിച്ച ഹാള്‍ടിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്ക് എന്നിവയില്‍ ഏതെങ്കിലുമൊന്ന് കരുതാം.
ഈ രേഖകളൊന്നുമില്ലെങ്കില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ സ്‌കൂളിലെ മേധാവി നല്‍കുന്ന വിദ്യാര്‍ത്ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലും മതി. അതുമല്ലെങ്കില്‍ ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന വിദ്യാര്‍ത്ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കാം.




Also Read: KEAM 2026: എന്‍ട്രന്‍സ് പരീക്ഷയുടെ പ്രാക്ടീസ് ടെസ്റ്റ് ചെയ്യേണ്ടത് എങ്ങനെ? ദേ, വളരെ സിമ്പിളാണ്
പ്രവേശന പരീക്ഷയ്ക്ക് എത്തുന്നവര്‍ അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൗട്ട് ഹാജരാക്കാനും മറക്കരുത്. ഇത് കൊണ്ടുവരാത്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കില്ല. അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍ പ്രിന്റൗട്ടാണ് അഭികാമ്യം. cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
ഈ വെബ്‌സൈറ്റിലെ ‘കീം 2026-കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍’ വഴിയാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. സംശയങ്ങളുള്ളവര്‍ക്ക് 0471-2332120, 2338487 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളുടെ സഹായം തേടാം. ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ എഞ്ചിനീയറിങ് പരീക്ഷയും, രാവിലെ 10 മുതല്‍ 11.30 വരെ ഫാര്‍മസി പരീക്ഷയും നടക്കും. പരീക്ഷയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും പരീക്ഷാ കേന്ദ്രത്തിലെത്തണം.