AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KEAM Admit Card 2026: കീം അഡ്മിറ്റ് കാര്‍ഡ് ഇനിയും വൈകും; ലഭ്യമാകുന്നത് ഏപ്രില്‍ എട്ട്‌ മുതല്‍

KEAM admit card will be available from 08-04-2026: കീം 2026 അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ എട്ട് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍. ഏപ്രില്‍ ഒന്ന് മുതല്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നായിരുന്നു പ്രോസ്‌പെക്ടസിലുണ്ടായിരുന്നത്. പ്രോസ്‌പെക്ടസില്‍ പറഞ്ഞ തീയതിയും പിന്നിട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് ഹാള്‍ ടിക്കറ്റ് എത്തുന്നത്.

KEAM Admit Card 2026: കീം അഡ്മിറ്റ് കാര്‍ഡ് ഇനിയും വൈകും; ലഭ്യമാകുന്നത് ഏപ്രില്‍ എട്ട്‌ മുതല്‍
KEAM 2026Image Credit source: cee.kerala.gov.in
Jayadevan AM
Jayadevan AM | Updated On: 05 Apr 2026 | 04:00 PM

കീം അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരിക്കണം. ഏപ്രില്‍ എട്ട് മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നായിരുന്നു പ്രോസ്‌പെക്ടസിലുണ്ടായിരുന്നത്. എന്നാല്‍ പ്രോസ്‌പെക്ടസില്‍ പറഞ്ഞ തീയതിയും പിന്നിട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇത്തവണ ഹാള്‍ ടിക്കറ്റ് എത്തുന്നത്.

ഗള്‍ഫിലെ പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാം

അതേസമയം, മിഡില്‍ ഈസ്റ്റിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഗള്‍ഫ് രാജ്യങ്ങളിലെ എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കി. ഇതിനായുള്ള പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യുഎഇയിലെ ഷാര്‍ജ കേന്ദ്രമായി തിരഞ്ഞെടുത്തവര്‍ക്കും, നിലവില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രാ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കും വേണമെങ്കില്‍ കേരളത്തിലെ ഏതെങ്കിലും പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാം. അതുപോലെ, കേരളത്തില്‍ പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കുകയും, എന്നാല്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വരുന്നതിന് ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്.

Also Read: KEAM Admit Card 2026: കീം അഡ്മിറ്റ് കാര്‍ഡ് ഇനിയും താമസിക്കുമോ? എന്ന് പ്രതീക്ഷിക്കാം

ഷാര്‍ജ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ കുവൈത്തോ, ബഹ്‌റൈനോ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ഷാര്‍ജ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത നിരവധി വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ക്രമീകരണം.

പരീക്ഷാ കേന്ദ്രം മാറ്റേണ്ടത് എങ്ങനെ?

cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക. ‘കീം 2026-ആപ്ലിക്കേഷന്‍’ എന്ന ലിങ്കില്‍ ആപ്ലിക്കേഷന്‍ നമ്പറും, പാസ്‌വേഡും നല്‍കി ഹോം പേജില്‍ പ്രവേശിക്കുക. തുടര്‍ന്ന് ‘ചേഞ്ച് സെന്റര്‍’ എന്ന മെനു ക്ലിക്ക് ചെയ്ത് പരീക്ഷാ കേന്ദ്രം മാറ്റാം. ഏപ്രില്‍ ഏഴ് ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇതിനുള്ള സൗകര്യം ലഭ്യമാക്കുക. ഇതിന് ശേഷം സമയപരിധി നീട്ടി നല്‍കില്ല. അധിക ഫീസ് ബാധകമെങ്കില്‍ അത് അടയ്ക്കാനുള്ള സൗകര്യവും ഈ സമയപരിധിയില്‍ ലഭ്യമാകും. ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 2332120, 2338487

Follow Us