Kerala Administrative Tribunal Recruitment: സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി; ശമ്പളം 83,000 വരെ, ഇപ്പോൾ തന്നെ അപേക്ഷിക്കാം
Kerala Administrative Tribunal Recruitment 2025: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 3.

പ്രതീകാത്മക ചിത്രം
ബിരുദധാരികൾക്ക് നല്ല ശമ്പളത്തോടെ സർക്കാർ ജോലി നേടാൻ അവസരം. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) കീഴിൽ സ്ഥിര നിയമനമാണ് നടക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 3.
അപേക്ഷകർ 18നും 36നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 1989 ജനുവരി രണ്ടിനും 2007 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും. അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. നിയമത്തിൽ ബിരുദം പൂർത്തിയാക്കിയവർക്ക് മുൻഗണന ലഭിക്കും. യുജിസി അംഗീകൃത സർവ്വകലാശാലയിൽ നിന്നോ, ഇന്ത്യാ ഗവണ്മെന്റ് രൂപീകരിച്ചിട്ടുള്ള ദേശീയ സ്ഥാപനത്തിൽ നിന്നോ, കേരള ഗവണ്മെൻ്റ് രൂപീകരിച്ചിട്ടുള്ള സ്ഥാപനത്തിൽ നിന്നോ നേടിയിരിക്കണം.
കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷ നൽകേണ്ടത്. രജിസ്റ്റർ ചെയ്‌തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യുസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കാം. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ നോട്ടിഫിക്കേഷനിലെ അപ്ലൈ നൗ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വേണം അപേക്ഷിക്കാം.
ALSO READ: കെഎസ്ആർടിസി- സ്വിഫ്റ്റിൽ ജോലി നേടാൻ അവസരം; 500 ഒഴിവുകൾ, ഉടൻ അപേക്ഷിക്കൂ
അപേക്ഷിക്കാൻ ഫീസ് അടയ്‌ക്കേണ്ടതില്ല. ഒക്ടോബർ മൂന്ന്, വെള്ളിയാഴ്ച അർദ്ധരാത്രി 12.00 മണി വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 39,300 രൂപ മുതൽ 83,000 രൂപ വരെ ശമ്പളം ലഭിക്കും.